ചന്തബുരി പ്രവിശ്യ
ചന്തബുരി പ്രവിശ്യ കിഴക്കൻ തായ്‌ലൻഡിലെ ഏഴ് പ്രവിശ്യകളിൽ (ചാങ്‌വാട്ട്) ഒന്നാണ്. തായ്‌ലൻൻറ് ഉൾക്കടലിൻ്റെ തീരപ്രദേശത്ത്, കംബോഡിയയിലെ ബട്ടാംബാംഗ്, പെയ്ലിൻ പ്രവിശ്യകളുടെ അതിർത്തിയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ഇതിൻറെ അയൽ പ്രവിശ്യകൾ കിഴക്ക് ട്രാറ്റ്, പടിഞ്ഞാറും വടക്കും റയോങ്, ചോൻബുരി, ചാച്ചോങ്‌സാവോ, സാ കെയോ എന്നിവയാണ്.
ചന്തബുരി จันทบุรี | |||
---|---|---|---|
ലായെ സിങ്, താ മായ് ജില്ലകളിലെ ചലോയെം ബുറാഫ ചോൻലതിറ്റ് റോഡിൻറെ ഭാഗമായ ടസ്കിൻ മഹാരത് പാലം. | |||
| |||
Nickname(s): മുയാങ് ചാൻ | |||
Motto(s): "น้ำตกลือเลื่อง เมืองผลไม้ พริกไทยพันธุ์ดี อัญมณีมากเหลือ เสื่อจันทบูร สมบูรณ์ธรรมชาติ สมเด็จพระเจ้าตากสินมหาราช รวมญาติกู้ชาติที่จันทบุรี" ("Renowned waterfalls. Town of fruit. Good pepper. Bountiful jewels. Chanthaboon Mats. Rich in nature. King Taksin the Great reunited the people and reclaimed our independence at Chanthaburi.") | |||
Map of Thailand highlighting Chanthaburi province | |||
Country | Thailand | ||
Capital | ചന്തബുരി | ||
• Governor | സുതീ തോങ്ക്യം (since 2020) | ||
• ആകെ | 6,338 ച.കി.മീ.(2,447 ച മൈ) | ||
•റാങ്ക് | Ranked 33rd | ||
(2018)[2] | |||
• ആകെ | 536,496 | ||
• റാങ്ക് | Ranked 49th | ||
• ജനസാന്ദ്രത | 84.6/ച.കി.മീ.(219/ച മൈ) | ||
• സാന്ദ്രതാ റാങ്ക് | Ranked 57th | ||
• HAI (2022) | 0.6323 "somewhat low" Ranked 49th | ||
• Total | baht 138 billion (US$4.0 billion) (2019) | ||
സമയമേഖല | UTC+7 (ICT) | ||
Postal code | 22xxx | ||
Calling code | 039 | ||
ISO കോഡ് | TH-22 |
ചരിത്രം
തിരുത്തുകചന്തബുരി മേഖലയിലെ തദ്ദേശീയ ജനത ചോങ് ജനതയാണ്. അയുത്തായ സാമ്രാജ്യകാലം മുതൽക്ക് ഈ പ്രദേശത്ത് താമസിച്ചിരുന്ന ചോങ് ജനത ഒരുപക്ഷേ ഖെമറിന് മുമ്പുള്ള കംബോഡിയയിലെ ആദ്യകാല നിവാസികളായിരുന്നിരിക്കാം. ചന്തബുരി പ്രവിശ്യയിൽ, ഖാവോ ഖിച്ചകുട്ട്, പോങ് നാം റോൺ, മഖാം എന്നീ ജില്ലകളിലാണ് ചോങ് ജനത പ്രധാനമായും അധിവസിക്കുന്നത്.[5] 1893-ലെ പാക്നാം പ്രതിസന്ധിക്കുശേഷം, ചന്തബുരി കീഴടക്കിയ ഫ്രഞ്ച് കൊളോണിയൽ സൈന്യം 1905-ൽ കംബോഡിയയുടെ പടിഞ്ഞാറൻ ഭാഗത്തിൻ്റെ ഉടമസ്ഥാവകാശം തായ്‌ലൻഡ് ഉപേക്ഷിച്ചപ്പോൾ അത് തിരികെ നൽകി. ചന്തബുരി പ്രവിശ്യയിലെ പൗരന്മാരിൽ ഗണ്യമായ ഒരു ന്യൂനപക്ഷം വിയറ്റ്നാം വംശജരാണ്. മൂന്ന് തരംഗങ്ങളായി അവിടെയെത്തിയ അവർ ആദ്യം 19-ാം നൂറ്റാണ്ടിൽ കൊച്ചിൻ ചൈനയിലെ കത്തോലിക്കാ വിരുദ്ധ പീഡനകാലത്തും രണ്ടാമതായി 1920 മുതൽ 1940 വരെയുള്ള കാലഘട്ടത്തിൽ ഫ്രഞ്ച് ഇന്തോചൈനയിൽ നിന്ന് പലായനം ചെയ്തപ്പോഴും മൂന്നാമതായി 1975-ൽ വിയറ്റ്നാമിലെ കമ്മ്യൂണിസ്റ്റ് വിജയത്തിനു ശേഷമുള്ള കാലത്തുമാണ് ഇവിടെ എത്തിയത്. 1944 മുതൽ ചന്തബുരിയിലെ ഒരു ബിഷപ്പിൻ്റെ ആസ്ഥാനമാണ് ചന്തബുരി പട്ടണം.
ചന്തബുരി പ്രവിശ്യ ഒരുകാലത്ത് രത്നക്കല്ലുകളുടെ, പ്രത്യേകിച്ച് മാണിക്യം, നീലക്കല്ലുകൾ എന്നിവയുടെ പ്രധാന ഉറവിടമായിരുന്നു. ചന്തബൂൺ വാട്ടർഫ്രണ്ട് കമ്മ്യൂണിറ്റി മൂന്ന് നൂറ്റാണ്ടുകൾക്ക് മുമ്പ് നാരായ് രാജാവിൻ്റെ ഭരണകാലത്ത് മായെ നാം ചന്തബുരി നദിയുടെ തീരത്ത് വികസിപ്പിച്ചെടുത്തു. അത് ഒരു പ്രധാനപ്പെട്ട ഗതാഗത-വ്യാപാര കേന്ദ്രമായിരുന്നു. കാലക്രമേണ, ചന്തബൂൺ വാട്ടർഫ്രണ്ട് കമ്മ്യൂണിറ്റിക്ക് അതിൻ്റെ പ്രാമുഖ്യം നഷ്ടപ്പെട്ടു. എന്നിരുന്നാലും, സമീപകാല ദശകത്തിൽ, തായ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ തദ്ദേശവാസികൾ സാംസ്കാരിക വിനോദസഞ്ചാരത്തിൻ്റെ പ്രധാന കേന്ദ്രമെന്ന നിലയിൽ അതിൻ്റെ പുനരുജ്ജീവനത്തിന് സംഭാവന നൽകിവരുന്നു.
ഭൂമിശാസ്ത്രം
തിരുത്തുകപ്രവിശ്യയുടെ തെക്കൻ ഭാഗം തായ്‌ലൻഡ് ഉൾക്കടലിൻ്റെ തീരത്തായി സ്ഥിതിചെയ്യുന്നതിനാൽ ഭൂരിഭാഗം പ്രദേശങ്ങളും എക്കൽ സമതലങ്ങളാണെങ്കിലും, പ്രവിശ്യയുടെ ഉൾവശം പർവതനിരകളാണ്. പ്രവിശ്യയിലെ ഏറ്റവും ഉയർന്ന ഭാഗം വടക്കുള്ള ചന്തബുരി പർവതനിരകളിലെ 1,675 മീറ്റർ ഉയരമുള്ള ഖാവോ സോയി ദാവോ തായ് കൊടുമുടിയാണ്. പ്രവിശ്യയിലെ പ്രധാന നദി ചന്തബുരി നദിയാണ്. മൊത്തം വനമേഖല 2,076 ചതുരശ്ര കിലോമീറ്റർ (802 ചതുരശ്ര മൈൽ) അല്ലെങ്കിൽ പ്രവിശ്യാ പ്രദേശത്തിൻ്റെ 32.4 ശതമാനം ആണ്.[6]
അയൽ പ്രവിശ്യയായ ട്രാറ്റിനൊപ്പം ചന്തബുരി രത്ന ഖനനത്തിൻ്റെ, പ്രത്യേകിച്ച് മാണിക്യം, നീലക്കല്ലുകൾ എന്നിവയുടെ ഒരു കേന്ദ്രമാണ്.[7] പ്രവിശ്യയിലെ പ്രധാന ഉൽപ്പന്നങ്ങളിൽ ഉഷ്ണമേഖലാ പഴങ്ങളും ഉൾപ്പെടുന്നു. 2000-ൽ പ്രവിശ്യ ഏകദേശം 380,000 ടൺ ദുരിയാൻ ഉത്പാദിപ്പിച്ചു, തായ്‌ലൻഡിൻ്റെ ദുരിയാൻ ഉൽപാദനത്തിൻ്റെ 45.57 ശതമാനമായിരുന്ന ഇത് ലോകത്തിൻ്റെ മൊത്തം ഉൽപാദനത്തിൻ്റെ ഏകദേശം 27 ശതമാനമായിരുന്നു.[8][9]
ദേശീയോദ്യാനങ്ങൾ
തിരുത്തുകപ്രവിശ്യയിൽ സ്ഥിതിചെയ്യുന്ന നാല് ദേശീയോദ്യാനങ്ങളും മറ്റ് മൂന്ന് ദേശീയോദ്യാനങ്ങളും ചേർത്ത് തായ്‌ലൻഡിൻ്റെ സംരക്ഷിത പ്രദേശങ്ങളുടെ മേഖല 2 (സി റാച്ച) സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.
- നംടോക് ഫ്‌ലിയോ ദേശീയോദ്യാനം, 135 ചതുരശ്ര കിലോമീറ്റർ (52 ചതുരശ്ര മൈൽ)[10]:11
- ഖാവോ സിപ് ഹാ ചാൻ ദേശീയോദ്യാനം, 118 ചതുരശ്ര കിലോമീറ്റർ (46 ചതുരശ്ര മൈൽ)[11]:122
- ഖാവോ ചാമാവോ-ഖാവോ വോങ് ദേശീയോദ്യാനം, 84 ചതുരശ്ര കിലോമീറ്റർ (32 ചതുരശ്ര മൈൽ)[12]:13
- ഖാവോ ഖിച്ചകുട്ട് ദേശീയോദ്യാനം, 59 ചതുരശ്ര കിലോമീറ്റർ (23 ചതുരശ്ര മൈൽ)[13]:14
വന്യജീവി സങ്കേതങ്ങൾ
തിരുത്തുകപ്രവിശ്യയിലെ മൂന്ന് വന്യജീവി സങ്കേതങ്ങളും മറ്റൊരു വന്യജീവി സങ്കേതവും ചേർത്ത് തായ്‌ലൻഡിൻ്റെ സംരക്ഷിത പ്രദേശങ്ങളുടെ മേഖല 2 (സി റാച്ച) സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.
ഖാവോ ആങ് റൂ നായ് വന്യജീവി സങ്കേതം, 1,079 ചതുരശ്ര കിലോമീറ്റർ (417 ചതുരശ്ര മൈൽ)[14]:3
ഖാവോ സോയി ദാവോ വന്യജീവി സങ്കേതം, 745 ചതുരശ്ര കിലോമീറ്റർ (288 ചതുരശ്ര മൈൽ)[15]:1
ക്ലോംഗ് ക്രൂയ വായ് വന്യജീവി സങ്കേതം, 265 ചതുരശ്ര കിലോമീറ്റർ (102 ചതുരശ്ര മൈൽ)[16]:2
ചിഹ്നങ്ങൾ
തിരുത്തുകപ്രവിശ്യാ മുദ്രയിൽ ചന്ദ്രൻ ഒരു പ്രഭാവലയത്താൽ ചുറ്റപ്പെട്ടതായി കാണിക്കുന്നു. തായ് നാടോടിക്കഥകളിൽ ചന്ദ്രനിലെ ഇരുണ്ട പ്രദേശങ്ങൾ (മരിയ) ഒരു മുയലിൻ്റെ ആകൃതിയാണ് എന്നതിനെ സൂചിപ്പിക്കുവാൻ ചന്ദ്രൻ്റെ ഉള്ളിൽ ഒരു മുയലിനെയും കാണിക്കുന്നു. മുദ്ര പ്രവിശ്യയുടെ സമാധാനവും ശാന്തയും പ്രതീകപ്പെടുത്തുന്നു. ചന്ത- (തായ്: จันท-, lit. 'മൂൺ'), ബുരി (തായ്: บุรี, lit. 'നഗരം') എന്നിവയിൽ നിന്നുള്ള "ചന്ദ്ര നഗരം" എന്ന പ്രവിശ്യയുടെ പേരിൻറെ അർത്ഥത്തെയും ചന്ദ്രൻ സൂചിപ്പിക്കുന്നു. പ്രവിശ്യയുടെ പതാകയുടെ മധ്യഭാഗത്തായും ഒരു നീല വൃത്തത്തിനുള്ളിലെ മഞ്ഞ ചന്ദ്രബിംബത്തിനുള്ളിൽ ഈ മുദ്ര കാണിക്കുന്നു. ചുവപ്പ് പശ്ചാത്തലമുള്ള പതാകയിൽ പ്രവിശ്യയുടെ പേര് മുദ്രയ്ക്ക് താഴെ മഞ്ഞനിറത്തിൽ എഴുതിയിരിക്കുന്നു.[17] ഡയോസ്പൈറോസ് ഡികാന്ദ്രയാണ് (Diospyros decandra) പ്രവിശ്യാ വൃക്ഷം. പ്രവിശ്യാ പുഷ്പം ഒരു ഓർക്കിഡ് ആണ് (Dendrobium friedericksianum).[18]
അവലംബം
തിരുത്തുക- ↑ Advancing Human Development through the ASEAN Community, Thailand Human Development Report 2014, table 0:Basic Data (PDF) (Report). United Nations Development Programme (UNDP) Thailand. pp. 134–135. ISBN 978-974-680-368-7. Retrieved 17 January 2016, Data has been supplied by Land Development Department, Ministry of Agriculture and Cooperatives, at Wayback Machine.
{{cite report}}
: CS1 maint: postscript (link)[പ്രവർത്തിക്കാത്ത കണ്ണി] - ↑ "ร่ยงานสถิติจำนวนประชากรและบ้านประจำปี พ.ศ.2561" [Statistics, population and house statistics for the year 2018]. Registration Office Department of the Interior, Ministry of the Interior. stat.bora.dopa.go.th (in തായ്). 31 December 2018. Archived from the original on 2 April 2019. Retrieved 20 June 2019.
- ↑ "ข้อมูลสถิติดัชนีความก้าวหน้าของคน ปี 2565 (PDF)" [Human Achievement Index Databook year 2022 (PDF)]. Office of the National Economic and Social Development Council (NESDC) (in thai). Retrieved 12 March 2024, page 20
{{cite web}}
: CS1 maint: postscript (link) CS1 maint: unrecognized language (link) - ↑ "Gross Regional and Provincial Product, 2019 Edition". <> (in ഇംഗ്ലീഷ്). Office of the National Economic and Social Development Council (NESDC). July 2019. ISSN 1686-0799. Retrieved 22 January 2020.
- ↑ Pholdhampalit, Khetsirin (22 June 2019). "Chantaburi on the table". The Nation. Archived from the original on 22 June 2019. Retrieved 22 June 2019.
- ↑ "ตารางที่ 2 พี้นที่ป่าไม้ แยกรายจังหวัด พ.ศ.2562" [Table 2 Forest area Separate province year 2019]. Royal Forest Department (in Thai). 2019. Retrieved 6 April 2021, information, Forest statistics Year 2019
{{cite web}}
: CS1 maint: postscript (link) CS1 maint: unrecognized language (link) - ↑ Chao Khong Ran. "ตำนานพลอยเมืองจันท์" [Legend of Chan rubies]. luckyjewelista (in തായ്).
- ↑ "Archived copy". Archived from the original on 2008-03-16. Retrieved 2008-08-18.
{{cite web}}
: CS1 maint: archived copy as title (link) - ↑ "Archived copy". Archived from the original on 2008-03-16. Retrieved 2008-08-18.
{{cite web}}
: CS1 maint: archived copy as title (link) - ↑ "ข้อมูลพื้นที่อุทยานแห่งชาติ ที่ประกาศในราชกิจจานุบกษา 133 แห่ง" [National Park Area Information published in the 133 Government Gazettes]. Department of National Parks, Wildlife and Plant Conservation (in Thai). December 2020. Archived from the original on 3 November 2022. Retrieved 1 November 2022.
{{cite web}}
: CS1 maint: unrecognized language (link) - ↑ "ข้อมูลพื้นที่อุทยานแห่งชาติ ที่ประกาศในราชกิจจานุบกษา 133 แห่ง" [National Park Area Information published in the 133 Government Gazettes]. Department of National Parks, Wildlife and Plant Conservation (in Thai). December 2020. Archived from the original on 3 November 2022. Retrieved 1 November 2022.
{{cite web}}
: CS1 maint: unrecognized language (link) - ↑ "ข้อมูลพื้นที่อุทยานแห่งชาติ ที่ประกาศในราชกิจจานุบกษา 133 แห่ง" [National Park Area Information published in the 133 Government Gazettes]. Department of National Parks, Wildlife and Plant Conservation (in Thai). December 2020. Archived from the original on 3 November 2022. Retrieved 1 November 2022.
{{cite web}}
: CS1 maint: unrecognized language (link) - ↑ "ข้อมูลพื้นที่อุทยานแห่งชาติ ที่ประกาศในราชกิจจานุบกษา 133 แห่ง" [National Park Area Information published in the 133 Government Gazettes]. Department of National Parks, Wildlife and Plant Conservation (in Thai). December 2020. Archived from the original on 3 November 2022. Retrieved 1 November 2022.
{{cite web}}
: CS1 maint: unrecognized language (link) - ↑ "ตาราง 5 พื้นที่เขตรักษาพันธุ์สัตว์ป่า พ.ศ. 2562" [Table 5 Wildlife Sanctuary Areas in 2019] (PDF). Department of National Parks, Wildlife Sanctuaries and Plant Conservation (in Thai). 2019. Retrieved 1 November 2022.
{{cite web}}
: CS1 maint: unrecognized language (link) - ↑ "ตาราง 5 พื้นที่เขตรักษาพันธุ์สัตว์ป่า พ.ศ. 2562" [Table 5 Wildlife Sanctuary Areas in 2019] (PDF). Department of National Parks, Wildlife Sanctuaries and Plant Conservation (in Thai). 2019. Retrieved 1 November 2022.
{{cite web}}
: CS1 maint: unrecognized language (link) - ↑ "ตาราง 5 พื้นที่เขตรักษาพันธุ์สัตว์ป่า พ.ศ. 2562" [Table 5 Wildlife Sanctuary Areas in 2019] (PDF). Department of National Parks, Wildlife Sanctuaries and Plant Conservation (in Thai). 2019. Retrieved 1 November 2022.
{{cite web}}
: CS1 maint: unrecognized language (link) - ↑ "ตราประจำจังหวัดจันทบุรี" [Provincial seal]. M-culture.go.th (in തായ്).
- ↑ "ดอกเหลืองจันทบูร ดอกไม้ประจำจังหวัดจันทบุรี" [Yellow Chantaboon flower the provincial flower]. panmai.com (in തായ്). 12 July 2019.