ഗൗരി ദേശ്പാണ്ഡേ (1942–2003) മറാഠി ചെറുകഥാകൃത്തായിരുന്നു. 1942 ഫെബ്രുവരി 11-ന് പൂനെയിൽ ജനിച്ചു. പൂനെ സർവ്വകലാശാലയിൽനിന്ന് ഇംഗ്ലീഷിൽ ഡോക്ടറൽ ബിരുദം നേടിയശേഷം അവിടെ അധ്യാപികയായി സേവനമനുഷ്ഠിച്ചു.

ഗൗരി ദേശ്പാണ്ഡേ
ഗൗരി ദേശ്പാണ്ഡേ
ജനനം1942 ഫെബ്രുവരി 11
മരണം2003
ദേശീയത ഇന്ത്യ
തൊഴിൽഅദ്ധ്യാപിക
അറിയപ്പെടുന്നത്ചെറുകഥാകൃത്ത്

കഥാകൃതികൾ

തിരുത്തുക

സമകാലിക മറാഠി സാഹിത്യത്തിന് ശ്രദ്ധേയമായ സംഭാവനകൾ നൽകിയ സാഹിത്യകാരിയാണ് ഗൌരി ദേശ്പാണ്ഡെ. ചെറുകഥാ സാഹിത്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഇവർ 1982-ൽ ആദ്യ ചെറുകഥാസമാഹാരം പ്രസിദ്ധീകരിച്ചു.

  • ഏകേക പാൻ ഗാലവയാ (ഇലകൾ ഒന്നൊന്നായി കൊഴിയുമ്പോൾ)
  • തുരുംഗതിത് പത്രെ (തുറുങ്കിൽനിന്നുള്ള കത്തുകൾ)
  • മധ്യലത് വതിത്' (ഉറയ്ക്കാത്ത മധ്യം)

എന്നിവ ഇവരുടെ പ്രസിദ്ധ കഥകളാണ്.

മററുസംഭാവനകൾ

തിരുത്തുക
  • നിർഗതി
  • താങ്
  • മുക്കാം

എന്നിവയാണ് ദേശ്പാണ്ഡെയുടെ നോവലുകൾ.

അറബിക്കഥകളുടെ പരിഭാഷയാണ് ഗൗരി ദേശ്പാണ്ഡെയുടെ മറ്റൊരു സംഭാവന. മൂന്ന് ഇംഗ്ലീഷ് കവിതാസമാഹാരങ്ങളും ഇവർ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അനേകം പുരസ്കാരങ്ങൾ ലഭിച്ച ഇവരുടെ കൃതികൾ ജർമൻ, കന്നഡ, ഗുജറാത്തി, ബംഗാളി, ഹിന്ദി ഭാഷകളിൽ വിവർത്തനം ചെയ്യപ്പെട്ടു.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ദേശ്പാണ്ഡെ, ഗൗരി (1942 - ) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ഗൗരി_ദേശ്പാണ്ഡേ&oldid=1767724" എന്ന താളിൽനിന്ന് ശേഖരിച്ചത്