വിജയ് രൂപാണി

ഇന്ത്യയിലെ രാഷ്ട്രീയ പ്രവർത്തകന്‍

2016 മുതൽ 2021 വരെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന രാജ്‌കോട്ടിൽ നിന്നുള്ള മുതിർന്ന ബി.ജെ.പി നേതാവാണ് വിജയ് രൂപാണി.(ജനനം : 2 സെപ്റ്റംബർ 1956) രണ്ട് തവണ നിയമസഭാംഗം, ഒരു തവണ രാജ്യസഭാംഗം, ആനന്ദിബെൻ മന്ത്രിസഭയിലെ കാബിനറ്റ് വകുപ്പ് മന്ത്രി, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.[1][2][3]

വിജയ് രൂപാണി
ഗുജറാത്ത് മുഖ്യമന്ത്രി
ഓഫീസിൽ
2017-2021, 2016-2017
മുൻഗാമിആനന്ദിബെൻ പട്ടേൽ
പിൻഗാമിഭൂപേന്ദ്രഭായ് പട്ടേൽ
നിയമസഭാംഗം
ഓഫീസിൽ
2017-2022, 2014-2017
മണ്ഡലം
  • രാജ്ക്കോട്ട് വെസ്റ്റ്
രാജ്യസഭാംഗം
ഓഫീസിൽ
2006-2012
മണ്ഡലംഗുജറാത്ത്
വ്യക്തിഗത വിവരങ്ങൾ
ജനനം (1956-09-02) 2 സെപ്റ്റംബർ 1956  (68 വയസ്സ്)
റംഗൂൺ, മ്യാൻമാർ
രാഷ്ട്രീയ കക്ഷിബി.ജെ.പി
പങ്കാളിഅഞ്ജലി
കുട്ടികൾ3
As of ജനുവരി 5, 2024
ഉറവിടം: സ്റ്റാർസ് അൺ ഫേൾഡഡ്

ജീവിതരേഖ

തിരുത്തുക

രംണിക്കാൽ രൂപാണിയുടേയും മായാബെന്നിന്റെയും മകനായി 1956 സെപ്റ്റംബർ രണ്ടിന് മ്യാൻമാറിലെ റംഗൂണിൽ ജനനം. 1960-ൽ കുടുംബം ഗുജറാത്തിലേക്ക് കുടിയേറിനെ തുടർന്ന് രാജ്ക്കോട്ടാണ് സ്വദേശം. രാജ്കോട്ട് ഡി.എ കോളേജ്, സൗരാഷ്ട്ര യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം നേടി. ഒരു സ്റ്റോക്ക് ബ്രോക്കറായാണ് രൂപാണി ഔദ്യോഗിക ജീവിതം തുടങ്ങിയത്.[4]

രാഷ്ട്രീയ ജീവിതം

തിരുത്തുക

1971-ൽ രാഷ്ട്രീയ സ്വയം സേവക സംഘത്തിൽ ചേർന്ന് രാഷ്ട്രീയ പ്രവർത്തനമാരംഭിച്ചു. 1976-ൽ അടിയന്തരാവസ്ഥക്കാലത്ത് ജയിലിൽ ആയിരുന്ന രൂപാണി 1978 മുതൽ 1981 വരെ ആർ.എസ്.എസ് പ്രചാരകനായിരുന്നു. 1987-ൽ രാജ്‌കോട്ട് സിവിക് ബോഡി കൗൺസിലറായി. 1988 മുതൽ 1996 വരെ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായും 1996 മുതൽ 1997 വരെ രാജ്കോട്ട് മേയറായും പ്രവർത്തിച്ചു.

2006 മുതൽ 2012 വരെ ഗുജറാത്തിൽ നിന്നുള്ള രാജ്യസഭാംഗമായിരുന്നു. ഗുജറാത്ത് നിയമസഭ സ്പീക്കറായിരുന്ന വാജുഭായ് വാല 2014-ൽ കർണാടക ഗവർണറായതിനെ തുടർന്ന് നിയമസഭാംഗത്വം രാജിവച്ച ഒഴിവിൽ നടന്ന ഉപ-തിരഞ്ഞെടുപ്പിൽ രാജ്കോട്ട് വെസ്റ്റിൽ നിന്ന് ആദ്യമായി നിയമസഭാംഗമായി.

പട്ടീദാർ പ്രക്ഷോഭത്തെ തുടർന്ന് മുഖ്യമന്ത്രിയായിരുന്ന ആനന്ദിബെൻ പട്ടേൽ രാജിവച്ചപ്പോൾ 2016 ഓഗസ്റ്റ് ഏഴിന് ഗുജറാത്ത് മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു.

മുഖ്യമന്ത്രിയായി തുടർന്ന് 2017-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയെ നയിച്ച വിജയ് രൂപാണിക്ക് തിരഞ്ഞെടുപ്പിൽ വൻ തിരിച്ചടി നേരിട്ടു.

115 സീറ്റിൽ നിന്ന് ബി.ജെ.പിയുടെ അംഗസംഖ്യ 99 ആയി കുറഞ്ഞേപ്പോൾ 61 സീറ്റിൽ നിന്ന് 77 ആയി കോൺഗ്രസ് നില മെച്ചപ്പെടുത്തി. 2016-ൽ ആരംഭിച്ച പട്ടീദാർ പ്രക്ഷോഭവും ഇതിന് പ്രധാന കാരണവുമായി.[5]

2017-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ രാജ്‌കോട്ട് വെസ്റ്റിൽ നിന്ന് വീണ്ടും നിയമസഭയിലെത്തിയ രൂപാണി 2021 വരെ ഗുജറാത്ത് മുഖ്യമന്ത്രിയായി തുടർന്നു. പാർട്ടി നിർദ്ദേശത്തെ തുടർന്ന് 2021 സെപ്റ്റംബർ 12ന് മുഖ്യമന്ത്രി പദം രാജിവച്ചു.

പ്രധാന പദവികളിൽ

  • 2016-2021 : ഗുജറാത്ത് മുഖ്യമന്ത്രി
  • 2017-2021, 2017-2014 : നിയമസഭാംഗം, രാജ്കോട്ട് വെസ്റ്റ്
  • 2016 : ബി.ജെ.പി, സംസ്ഥാന പ്രസിഡൻറ്
  • 2014-2016 : സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രി
  • 2001-2014 : ബി.ജെ.പി, സംസ്ഥാന ജനറൽ സെക്രട്ടറി
  • 2006-2012 : രാജ്യസഭാംഗം, ഗുജറാത്ത്
  • 1996-1997 : മേയർ, രാജ്‌കോട്ട് നഗരസഭ
  • 1988-1996 : ചെയർമാൻ, സ്റ്റാൻഡിംഗ് കമ്മിറ്റി
  • 1987 : രാജ്കോട്ട്, മുനിസിപ്പൽ കൗൺസിൽ അംഗം
  • 1971 : ആർ.എസ്.എസ് അംഗം

സ്വകാര്യ ജീവിതം

തിരുത്തുക
  • ഭാര്യ : അഞ്ജലി
  • മക്കൾ : ഋഷഭ്, പൂജിത്, രാധിക
  1. Vijay Rupani Resigned
  2. Vijay Rupani Submit Resignation to Governor
  3. New CM Bhupendra Patel succeed on for outgoing Vijay Rupani
  4. "Vijay Rupani: Member's Web Site". Internet Archive. 30 September 2007. Archived from the original on 2007-09-30. Retrieved 5 August 2016.
  5. 2017 Gujarat Assembly Election Results
"https://ml.wikipedia.org/w/index.php?title=വിജയ്_രൂപാണി&oldid=4012042" എന്ന താളിൽനിന്ന് ശേഖരിച്ചത്