രാഷ്ട്രപതി ഭരണം
(President's rule എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഭരണഘടനയുടെ 356-ആം വകുപ്പനുസരിച്ച് സംസ്ഥാനഭരണം രാഷ്ട്രപതി ഏറ്റെടുക്കുന്നതിനെയാണ് രാഷ്ട്രപതി ഭരണം എന്ന് വാക്ക് കൊണ്ട് സൂചിപ്പിക്കുന്നത്. ഭരണഘടനാപരമായ ഉത്തരവാദിത്തം വേണ്ട രീതിയിൽ നിർവഹിക്കാൻ ഒരു സംസ്ഥാന ഗവണ്മെന്റിന് കഴിയാതെ വരുമ്പോൾ ഗവണ്മെന്റിനെ പിരിച്ചുവിടാൻ രാഷ്ട്രപതി ഈ അധികാരം ഉപയോഗിച്ചുവരുന്നു. കേരളത്തിൽ ഏഴ് തവണ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയിട്ടുണ്ട് [1].
രാഷ്ട്രപതി ഭരണം കേരളത്തിൽ
തിരുത്തുകതുടങ്ങിയ തീയതി | അവസാനിച്ച തീയതി | കുറിപ്പുകൾ |
---|---|---|
23-3-1956 | 5-4-1957 | കേരളപ്പിറവിയ്ക്ക് ഏഴുമാസം മുമ്പുമുതൽ ഒരു വർഷം രാഷ്ട്രപതി ഭരണമാണ് ഉണ്ടായിരുന്നത് |
31-7-1959 | 22-2-1960 | ഒന്നാം ഇ.എം.എസ്. മന്ത്രിസഭക്കെതിരായി നടന്ന വിമോചന സമരത്തെ തുടർന്നു മന്ത്രിസഭയെ പിരിച്ചുവിട്ടു. |
10-9-1964 | 6-3-1967 | സഖ്യകക്ഷികളുടെ പിന്തുണ നഷ്ടപ്പെട്ടതിനാൽ കാലാവധി പൂർത്തിയാക്കുംമുമ്പ് ആർ. ശങ്കറിന് രാജിവെക്കേണ്ടിവന്നു. |
4-8-1970 | 3-10-1970 | മുന്നണിയിലെ പ്രശ്നങ്ങളെത്തുടർന്ന്, മുഖ്യമന്ത്രിയായിരുന്ന അച്യുതമേനോന്റെ ശുപാർശയിൽ നിയമസഭ പിരിച്ചുവിട്ടു |
5-12-1979 | 25-1-1980 | - |
21-10-1981 | 28-12-1981 | കൂട്ടുമുന്നണിയിൽ ഭൂരിപക്ഷപിന്തുണ നഷ്ടപ്പെട്ടതോടെ ഇ.കെ. നായനാർ രാജിവെച്ചു. |
17-3-1982 | 23-5-1982 | ഭൂരിപക്ഷം നഷ്ടമായതിനെത്തുടർന്ന് കരുണാകരൻ രാജിവെച്ചു. |