ഗിസേല ജനുസ്സെവ്സ്ക
ഗിസേല ജനുസ്‌സെവ്‌സ്ക (കുൻ, റോസെൻഫെൽഡ്, റോഡ എന്നീ കുടുംബപ്പേരുകളിലും അറിയപ്പെടുന്നു; 22 ജനുവരി 1867 - 2 മാർച്ച് 1943) ഒരു ഓസ്ട്രിയൻ സ്വദേശിയായ വൈദ്യനായിരുന്നു. സ്വിറ്റ്സർലൻഡിൽനിന്ന് വൈദ്യശാസ്ത്ര ബിരുദം നേടിയ അവർ സെർബിയൻ പട്ടണമായ ബഞ്ച ലൂക്കയിലെ ആദ്യത്തെ വനിതാ ഫിസിഷ്യൻ ആകുന്നതിന് മുമ്പുള്ള കാലത്ത് ജർമ്മനിയിൽ കുറച്ചുകാലം ജോലി ചെയ്തിരുന്നു. ഒന്നാം ലോകമഹായുദ്ധസമയത്ത് അവരുടെ സേവനത്തിനും പിന്നീട് ഓസ്ട്രിയയിലെ സാമൂഹിക പ്രവർത്തനങ്ങളുടെ പേരിലും അവർക്ക് ഏറ്റവും ഉയർന്ന പുരസ്കാരങ്ങൾ ലഭിച്ചു, എന്നിരുന്നാലും ഒരു നാസി കോൺസെൻട്രേഷൻ ക്യാമ്പിലേക്ക് അയയ്ക്കപ്പെട്ട അവർ, രണ്ടാം ലോകമഹായുദ്ധസമയത്ത് മരണമടഞ്ഞു.
ആദ്യകാല ജീവിതവും വിദ്യാഭ്യാസവും
തിരുത്തുക1867 ജനുവരി 22-ന്, അന്ന് ഓസ്ട്രിയ-ഹംഗറിയുടെ ഭാഗമായിരുന്നതും ഇപ്പോൾ ചെക്ക് റിപ്പബ്ലിക്കിൻറെ ഭാഗവുമായ മൊറാവിയൻ ഗ്രാമമായ ഡ്രോനോവിസിലാണ് ഗിസെല ജനുസ്സെവ്സ്ക ജനിച്ചത്.[1][2] സ്ലാവോണിയൻ പട്ടണമായ ഗ്രുബിസ്നോ പോൾജെയിലെ എസ്റ്റേറ്റ് മാനേജരായിരുന്ന ലിയോപോൾഡ് റോസൻഫെൽഡിന്റെ അഞ്ച് മക്കളിൽ ഒരാളായിരുന്നു അവൾ. ജൂതവംശജരായിരുന്ന കുടുംബത്തെ അനൗപചാരികമായി റോഡ (സ്റ്റോർക്ക് എന്നതിന്റെ സെർബോ-ക്രൊയേഷ്യൻ പദം) എന്ന് വിളിച്ചിരുന്നു. ഒരു ആക്ഷേപഹാസ്യ എഴുത്തുകാരനായിരുന്ന ജനുസ്സെവ്സ്കയുടെ ഇളയ സഹോദരൻ അലക്സാണ്ടർ എന്ന പേര് നിയമപരമായി സ്വീകരിച്ചിരുന്നു. ബ്രണോയിലെ ഒരു സ്വകാര്യ വിദ്യാലയത്തിലെ പഠനത്തിന് ശേഷം അവർ തന്നേക്കാൾ ഏറെ പ്രായക്കൂടുതലുള്ള ജോക്കിം കുനെയെ വിവാഹം കഴിച്ചു.വിവാഹബന്ധത്തിൽ കുടുങ്ങിയ അവർ ഏതാനും വർഷങ്ങൾക്കുള്ളിൽ വിവാഹമോചനത്തിന് അപേക്ഷ നൽകി. പിന്നീട് സ്വിറ്റ്‌സർലൻഡിലേക്ക് താമസം മാറിയ ജനുസ്സെവ്സ്ക, അവിടെ സെക്കൻററി പരീക്ഷ പാസായ ശേഷം സൂറിച്ച് സർവകലാശാലയിൽ ചേർന്നു. 1898 ഏപ്രിൽ 12-ന് ഗിസേല കുൻ എന്ന പേരിൽ അവർ വൈദ്യശാസ്ത്രത്തിൽ ബിരുദം നേടി.[3]
കരിയർ
തിരുത്തുകസൂറിച്ചിലെ വിമൻസ് ഹോസ്പിറ്റലിലെ പ്രസവചികിത്സാ വിഭാഗത്തിലെ സന്നദ്ധസേവനത്തിലൂടെ തന്റെ ആദ്യ അനുഭവ പരിചയം നേടിയ ജനുസ്സെവ്സ്ക 1898 ജൂണിൽ ജർമ്മൻ സാമ്രാജ്യത്തിലെ റെംഷെയ്ഡിലേക്ക് മാറിക്കൊണ്ട് ആൾജെമൈൻ ഒർട്സ്‌ക്രാങ്കെൻകാസെയുടെ ഇൻഷുറൻസ് ഡോക്ടറായി. 1899 മാർച്ചിൽ, ബോസ്നിയൻ പട്ടണമായ ബഞ്ച ലൂക്കയിൽ[4] പൊതുജനാരോഗ്യ ഉദ്യോഗസ്ഥയായ അംത്സാർസ്റ്റിൻ ആയി നിയമിതയായ അവർ, അതിന്റെ ആദ്യത്തെ വനിതാ ഫിസിഷ്യനായിരുന്നു.[5]
ബഞ്ച ലൂക്കയിലെ തന്റെ സേവനകാലത്ത്, ബോസ്നിയൻ മുസ്ലീം വനിതകൾക്ക് ആരോഗ്യപരിരക്ഷയിൽ ശരിയായ പ്രവേശനം ഉണ്ടെന്ന് ഉറപ്പുവരുത്താൻ പരിശ്രമിച്ച ചുരുക്കം ചില ഡോക്ടർമാരിൽ ഒരാളായിരുന്നു ജനുസ്സെവ്സ്ക.[6] അവിടെയുള്ള അവളുടെ പ്രഥമ സൂപ്പർവൈസറും, 20 വയസ്സ് പ്രായക്കൂടുതലുള്ളയാളുമായ ലാഡിസ്‌ലസ് ജനുസ്‌സെവ്‌സ്‌കി 1900-ൽ അവരുടെ രണ്ടാമത്തെ ഭർത്താവായി.[7][8] വിവാഹത്തോടെ ജനുസ്‌സെവ്‌സ്കയ്ക്ക് പൊതുജനാരോഗ്യ ഉദ്യോഗസ്ഥയെന്ന പദവി ഉപേക്ഷിക്കേണ്ടിവന്നു.[9] പകരം ബഞ്ച ലൂക്കയിലെ മുസ്ലീം വനിതകൾക്കായി ഒരു ഔട്ട്പേഷ്യന്റ് ക്ലിനിക്കിന്റെ മേധാവിയായി സേവനമനുഷ്ഠിച്ചു.[10][11] ചെറിയ ശസ്ത്രക്രിയകൾ നടത്തിയിരുന്ന അവർ വസൂരി, ടൈഫോയ്ഡ്, ടൈഫസ്, സിഫിലിസ് എന്നിവയുള്ള രോഗികളേയും എല്ലാറ്റിനും ഉപരിയായി ഓസ്റ്റിയോമലാസിയ (അക്കാലത്ത് ബോസ്നിയയിലെ മറ്റൊരു ഫിസിഷ്യനായിരുന്ന തിയോഡോറ ക്രാജെവ്സ്കയുടെ അഭിപ്രായത്തിൽ ഇത് മുസ്ലീം സ്ത്രീകൾക്കിടയിൽ വ്യാപകമായിരുന്നു). ചികിത്സിക്കുന്നതിൻറെപേരിലും പ്രശസ്തി നേടി.[12]
ജാനുസ്സെവ്സ്കി വിരമിച്ചതിനെത്തുടർന്ന്, ദമ്പതികൾ ഗ്രാസിലേക്ക് താമസം മാറി. ഒന്നാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെടുന്നതിന് തൊട്ടുമുമ്പ് അവൾ ഡോക്ടറൽ പഠനം നടത്തുന്നതിനായി, ഗ്രാസ് സർവകലാശാലയിൽ ചേർന്നു. 1916-ൽ വിധവയായ അവർ മിലിട്ടാർകൊമാൻഡോയ്ക്ക് ലഭ്യമായിരുന്ന ഏക വൈദ്യനെന്ന നിലയിൽ സൈനിക മെഡിക്കൽ കോർപ്സിൽ പ്രവേശിക്കാൻ സന്നദ്ധയായി.[13]
ജർമ്മൻ റെഡ് ക്രോസ് ഡെക്കറേഷൻ, ഓസ്ട്രിയൻ ഓർഡർ ഓഫ് ദി സിവിൽ മെറിറ്റ് എന്നിവയുൾപ്പെടെ നിരവധി മെഡലുകൾ ജനുസ്സെവ്സ്കയ്ക്ക് ലഭിച്ചിരുന്നു. യുദ്ധത്തിനുശേഷം, 1919-ൽ അവർ ഗ്രാസിൽ സ്വന്തമായ പരിശീലനം ആരംഭിച്ചു. 1933 വരെ അവർ സ്റ്റൈറിയ, കരിന്തിയ മേഖലകളിലെ അസോസിയേഷൻ ഓഫ് ഹെൽത്ത് ഇൻഷുറൻസിൻറെ പാനൽ ഫിസിഷ്യനായി പ്രവർത്തിച്ചു. അവളുടെ സാമൂഹിക ഉത്തരവാദിത്തത്തിന്റെ പേരിൽ അവൾ പരക്കെ ബഹുമാനിക്കപ്പെട്ടു: അധഃസ്ഥിതരെ സൗജന്യമായി ചികിത്സിക്കു മാത്രമല്ല, അവരിൽ ചിലരെ സാമ്പത്തികമായി അവർ പിന്തുണയ്ക്കുകയും ചെയ്തിരുന്നു. വൈദ്യശാസ്ത്രത്തിലെ മികച്ച സംഭാവനകൾക്കുള്ള അവാർഡായ മെഡിസിനൽറാറ്റ് എന്ന പദവി ലഭിച്ച രണ്ടാമത്തെ ഓസ്ട്രിയൻ ഫിസിഷ്യനായിരുന്നു അവർ.[14]
പിന്നീടുള്ള ജീവിതം
തിരുത്തുക1935 അവസാനത്തോടെ, ജനുസ്‌സെവ്‌സ്ക തന്റെ പരിശീലനം അവസാനിപ്പിച്ചുവെങ്കിലും സാമൂഹിക പ്രവർത്തനരംഗത്ത് തുടർന്നം സജീവമായിരുന്നു. 1937-ൽ, അവരുടെ പ്രവർത്തനങ്ങൾ ഓസ്ട്രിയയുടെ പരമോന്നത ബഹുമതിയായ നൈറ്റ്സ് ക്രോസ് ഓഫ് ഓർഡർ ഓഫ് മെറിറ്റ് നേടിക്കൊടുത്തു. എന്നിരുന്നാലും, ഒരു വർഷത്തിനുള്ളിൽ, ഓസ്ട്രിയയെ നാസി ജർമ്മനി ആക്രമിച്ച് കൂട്ടിച്ചേർത്തു. ജനുസ്സെവ്സ്ക അതിന്റെ വംശീയ നയത്തിന്റെ ഇരയായി. അവരുടെ ഗ്രാസ് അപ്പാർട്ട്മെന്റ് 1940-ൽ കണ്ടുകെട്ടിയതോടെ, വിയന്നയിലേക്ക് മാറാൻ നിർബന്ധിതയായ അവരെ, അവിടെ നിന്ന് തെരേസിയൻസ്റ്റാഡ് കോൺസെൻട്രേഷൻ ക്യാമ്പിലേക്ക് അയച്ചു. 1943 മാർച്ച് 2-ന് 76-ആം വയസ്സിൽ അവർ അവിടെ വച്ച് മരിച്ചു.[15]
അവലംബം
തിരുത്തുക- ↑ "Januszewska, Gisela (geb. Rosenfeld, verh. Kuhn) 1867–1943". Frauen in Bewegung (in German). Archived from the original on 2006-05-29. Retrieved 2015-12-08.
{{cite web}}
: CS1 maint: unrecognized language (link) - ↑ "Gisela Kuhn, geb. Rosenfeld-Roda". Ärztinnen im Kaiserreich (in German).
{{cite web}}
: CS1 maint: unrecognized language (link) - ↑ "Januszewska, Gisela (geb. Rosenfeld, verh. Kuhn) 1867–1943". Frauen in Bewegung (in German). Archived from the original on 2006-05-29. Retrieved 2015-12-08.
{{cite web}}
: CS1 maint: unrecognized language (link) - ↑ "Gisela Kuhn, geb. Rosenfeld-Roda". Ärztinnen im Kaiserreich (in German).
{{cite web}}
: CS1 maint: unrecognized language (link) - ↑ "Novi nazivi ulica osvanuli u Banjaluci" (in Serbo-Croatian). 8 December 2015. Retrieved 8 December 2015.

: CS1 maint: unrecognized language (link)