ഖോയ്
ഖോയ് (Persian and Azerbaijani: خوی; കുർദിഷ്: خۆی;[3] Armenian: Հեր; റൊമാനൈസ് ചെയ്തത് Khoi),[4] ഇറാനിലെ പടിഞ്ഞാറൻ അസർബൈജാൻ പ്രവിശ്യയിലെ ഖോയ് കൗണ്ടിയുടെ ഒരു നഗരവും അതിൻറെ തലസ്ഥാനവുമാണ്. 2012 ലെ കനേഷുമാരി പ്രകാരം നഗര ജനസംഖ്യ 200,985 ആയിരുന്നു.
ഖോയ് خوی | |
---|---|
City | |
Coordinates: 38°33′01″N 44°57′08″E / 38.55028°N 44.95222°E | |
Country | ഇറാൻ |
പ്രവിശ്യ | West Azerbaijan |
County | ഖോയ് |
Bakhsh | Central |
• Mayor | ഹസ്സൻ നസ്രല്ല പൌർ |
• Parliament | നജഫ്സാദെ |
ഉയരം | 1,148 മീ(3,769 അടി) |
(2016 Census) | |
• നഗരപ്രദേശം | 198,845[2] |
സമയമേഖല | UTC+3:30 (IRST) |
• Summer (DST) | UTC+4:30 (IRDT) |
ഏരിയ കോഡ് | 044-3 |
വെബ്സൈറ്റ് | khoy.ir |
പ്രവിശ്യാ തലസ്ഥാനവും ഏറ്റവും വലിയ നഗരവുമായ ഉർമിയയുടെ വടക്കുഭാഗത്തും ടെഹ്‌റാനിൽ നിന്ന് ഏകദേശം 807 കിലോമീറ്റർ വടക്കുപടിഞ്ഞാറായുമാണ് ഖോയ് നഗരം സ്ഥിതിചെയ്യുന്നത്. പ്രദേശത്തിന്റെ സമ്പദ്‌വ്യവസ്ഥ കൃഷിയെ അടിസ്ഥാനമാക്കിയുള്ളതാണ്. പഴങ്ങൾ, ധാന്യങ്ങൾ, മരത്തടി എന്നിവയുടെ ഉത്പാദനമാണ് ഇതിൽ മുഖ്യം. ഇറാനിലെ സൺഫ്ലവർ നഗരം എന്നാണ് ഖോയിയുടെ വിളിപ്പേര്. 2006 ലെ സെൻസസ് പ്രകാരം, 178,708 ജനസംഖ്യയുണ്ടായിരുന്ന നഗരത്തിൽ 2012 ലെ ഒരു കണക്കെടുപ്പിൽ ജനസംഖ്യ 200,985 ആയിരുന്നു. ഖോയിയിൽ കൂടുതലായും അധിവസിക്കുന്നത് അസർബൈജാൻ, കുർദ് വംശത്തിലുള്ളവരാണ്. ഷിയാ ഇസ്ലാം, സുന്നി ഇസ്ലാം എന്നിവരടങ്ങിയതാണ് ഇവിടുത്തെ പ്രധാന മതവിഭാഗങ്ങൾ.[5] മധ്യകാലഘട്ടം മുതൽ അധിനിവേശ ചരിത്രമുള്ള ഇത് ഒരു പ്രധാന ക്രിസ്ത്യൻ കേന്ദ്രമെന്ന നിലയിലും ഒരു നീണ്ട ചരിത്രം പങ്കിടുന്നു.[6]
ചരിത്രം
തിരുത്തുകപുരാതന കാലത്ത് ഉപ്പ് ഖനികളുടെ പേരിൽ അറിയപ്പെട്ടിരുന്ന ഖോയ് നഗരം സിൽക്ക് റൂട്ടിന്റെ ഒരു പ്രധാന ഇടവഴിയായി ഇത് മാറുന്നതിന് കാരണമായി.[7] 3000 വർഷങ്ങൾക്ക് മുമ്പ്, ഇപ്പോൾ ഖോയ് സ്ഥിതി ചെയ്യുന്ന പ്രദേശത്ത് ഒരു നഗരം നിലനിന്നിരുന്നുവെങ്കിലും അതിന്റെ പേര് ഖോയ് എന്നായി മാറിയത് പതിനാലാം നൂറ്റാണ്ടിൽ മാത്രമാണ്.[8] ബിസി 714-ൽ, സർഗോൺ II ഉറാർട്ടുവിനെതിരായ ഒരു സൈനിക നടപടിയിൽ ഖോയ് നഗരത്തിൻറെ ഭാഗമായ പ്രദേശത്തുകൂടി കടന്നുപോയി.[9] ഗ്രേറ്റർ അർമേനിയയുടെ ഭരണകാലത്ത് ഈ നഗരം നോർ-ഷിറകാൻ പ്രവിശ്യയുടെ (അഷ്കർ) ഭാഗമായിരുന്നു. AD എട്ടാം നൂറ്റാണ്ടിൽ ഖോയിയെ "അഷ്‌ഖരത്‌സ്യൂയ്‌റ്റ്‌സ്" എന്ന തൻറെ ഗ്രന്ഥത്തിൽ അനനിയ ഷിരാകാറ്റ്‌സിയും പരാമർശിച്ചിരുന്നു.
പാർത്തിയൻ കാലഘട്ടത്തിൽ, വടക്കുപടിഞ്ഞാറൻ ഭാഗത്തുള്ള പാർത്തിയൻ സാമ്രാജ്യത്തിലേയ്ക്കുള്ള ഒരു കവാടമായിരുന്നു ഖോയ് നഗരം.[10] ബിസി 37-നടുത്ത്, മാർക്ക് ആന്റണി, നിരവധി റോമൻ-പാർത്ഥിയൻ യുദ്ധങ്ങളിൽ ഒന്നിനെ നയിച്ചുകൊണ്ട് ഖോയ്‌ക്കും മാറണ്ടിനും ഇടയിൽ സ്ഥിതിചെയ്തിരുന്ന സമതല പ്രദേശത്തുകൂടി കടന്നുപോയിരുന്നു.[11]
നഗരത്തിലെ പ്രധാന ചരിത്ര നിർമ്മിതികളിലൊന്ന് സർപ്പ് സർക്കിസ് ദേവാലയമാണ്. ഇതിൻറെ നിർമ്മാണ കാലഘട്ടം 332 അല്ലെങ്കിൽ 333 എഡി ആയിരിക്കാമെന്ന് പ്രാചീന അർമേനിയൻ രേഖകൾ കാണിക്കുന്നു.[12] നഗരത്തിലും ചുറ്റുമുള്ള ഗ്രാമങ്ങളിലും പള്ളികൾ കാണപ്പെടുന്നതിനാൽ നഗരത്തിൽ എല്ലായ്പ്പോഴും ജനസംഖ്യയുടെ ഗണ്യമായ ഒരു ഭാഗം അർമേനിയക്കാർ ഉൾക്കൊള്ളുന്നുണ്ടായിരിക്കാമെന്ന് റിപ്പോർട്ട് ചെയ്പ്പെടുന്നു.[13]
1210-ൽ, സക്കറിയയുടെയും ഇവാൻ മഖാർഗ്രഡ്സെലിയുടെയും നേതൃത്വത്തിൽ മഹാനായ താമർ അയച്ച ജോർജ്ജിയ രാജ്യത്തിന്റെ സൈന്യം നഗരത്തെ കീഴടക്കി. 1208-ൽ ജോർജിയൻ നിയന്ത്രണത്തിലുള്ള ആനി നഗരത്തെ കൊള്ളയടിക്കുകയും 12,000 ക്രിസ്ത്യാനികൾ മരിക്കുകയും ചെയ്തതിനുള്ള പ്രതികാരമായിരുന്നു ഇത്.[14][15][16] 1220 കളുടെ അവസാനത്തിൽ നഗരം കീഴടക്കിയ ശേഷം ജലാൽ അൽ-ദിൻ മംഗ്‌ബുർണിയുടെ ഭാര്യ മാലികയാണ് നഗരം ഭരിച്ചത്.[17]
ആധുനിക കാലഘട്ടം
തിരുത്തുകസഫാവിഡ് സാമ്രാജ്യത്തിൻറെ അധപതനത്തേത്തുടർന്ന്, 1724 മെയ് 6-ന് ഖോയെ പിടിച്ചെടുത്ത ഓട്ടോമനുകൾ കോൺസ്റ്റാന്റിനോപ്പിൾ ഉടമ്പടിയിലൂടെ (1724) സാമ്രാജ്യത്വ റഷ്യയുമായി ഇത് സ്ഥിരീകരിച്ചു.[18] 1828 വരെ ഖോയി നഗരത്തിൽ ധാരാളം അർമേനിയക്കാർ ഉണ്ടായിരുന്നു; എന്നിരുന്നാലും, തുർക്ക്മെൻചായ് ഉടമ്പടി (1828), റഷ്യൻ സാമ്രാജ്യത്തിലേക്ക് കുടിയേറാൻ അർമേനിയൻ വംശജരെ പ്രോത്സാഹിപ്പിക്കാനുള്ള അവകാശം റഷ്യക്കാർക്ക് നൽകിയിരുന്നു. എന്നിരുന്നാലും, ഒരു ചെറിയ അർമേനിയൻ ജനസംഖ്യ ഖോയിൽത്തന്നെ താമസിച്ചു. 1834-ൽ ഒരു അമേരിക്കൻ മിഷനറി ഇത് ശ്രദ്ധിച്ചിരുന്നു.[19] ഖോയ്‌ക്ക് ചുറ്റുമുള്ള ഗ്രാമങ്ങളിൽ കുറച്ച് കൂടി അർമേനിയൻ വംശജർ ഉണ്ടായിരുന്നുവെങ്കിലും 1828-ൽ പേർഷ്യയ്‌ക്കെതിരായ റഷ്യയുടെ വിജയത്തെത്തുടർന്ന് ബഹുഭൂരിപക്ഷം പേരും അരാസ് നദിയുടെ വടക്കൻ ഭാഗങ്ങളിലേയ്ക്ക് കുടിയേറുകയും കിഴക്കൻ അർമേനിയയിലെ പുതുതായി സംയോജിപ്പിക്കപ്പെട്ട റഷ്യൻ പ്രദേശങ്ങളിൽ സ്ഥിരതാമസമാക്കുകയും ചെയ്തുവെന്ന് അദ്ദേഹം തുടർന്ന് കുറിക്കുന്നു.[20] 1910 കളുടെ തുടക്കത്തിൽ, ഖോയിയെ ഓട്ടോമൻ സൈന്യം കൈവശപ്പെടുത്തി, എന്നാൽ 1911 ആയപ്പോഴേക്കും റഷ്യക്കാർ അവരെ ഈ പ്രദേശത്ത് നിന്ന് പൂർണ്ണമായും തുരത്തി.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) റഷ്യൻ കാലാൾപ്പടയും കോസാക്കുകളും കാവൽ നിന്നിരുന്ന ഇറാനിലെ നിരവധി നഗരങ്ങളിൽ ഒന്നായിരുന്നു അക്കാലത്ത് ഖോയ്.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) ഇറാൻ-കോക്കസസ് മേഖലയിൽ എൻവർ പാഷയുടെ ആക്രമണസമയത്ത് റഷ്യക്കാർ പിൻവാങ്ങിയെങ്കിലും ഏകദേശം 1916-ന്റെ തുടക്കത്തിൽ തിരിച്ചെത്തുകയും, റഷ്യൻ വിപ്ലവത്തിന്റെ ഉണർവ് വരെ ഈ മേഖലയിൽ തുടരുകയും ചെയ്തു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) 1918-ൽ, ഒന്നാം ലോകമഹായുദ്ധത്തിന്റെ നിർണ്ണായകമായ അവസാനവും മുദ്രോസ് യുദ്ധവിരാമക്കരാർ കാലവുംവരെ ഒട്ടോമൻമാർ അവസാനമായി ഖോയെ പിടിച്ചടക്കിയിരുന്നു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) രണ്ടാം ലോകമഹായുദ്ധത്തിൽ, ഖോയ് വീണ്ടും സോവിയറ്റ് സൈന്യം പിടിച്ചടക്കുകയും അവർ 1946 വരെ അവിടെ തുടരുകയും ചെയ്തു. 1946-ന് ശേഷം അവ്യക്തമായി ഇറാന്റെ ഭാഗമായിത്തീർന്ന ഇത് രാജ്യത്തിന്റെ വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്നു. ഇന്ന് ഈ നഗരത്തിൽ അസർബൈജാനികളും കുർദ്ദുകളുമാണ് അധിവസിക്കുന്നത്.
അവലംബം
തിരുത്തുക- ↑ "Xoy, Iran Page". Retrieved 7 July 2008.
- ↑ "Statistical Center of Iran > Home".
- ↑ "چوار کۆڵبەر لە سنورەکانی بانە و خۆی کوژران و برینداربون" (in കുർദ്ദിഷ്). 9 May 2020. Retrieved 1 August 2020.
- ↑ ഖോയ് can be found at GEOnet Names Server, at this link, by opening the Advanced Search box, entering "-3071618" in the "Unique Feature Id" form, and clicking on "Search Database".
- ↑ "شهرستان خوی" (in പേർഷ്യൻ). UMSU. Archived from the original on 2017-07-05. Retrieved 27 August 2020.
- ↑ Andrew Burke, "Iran" pp. 138. Lonely Planet. ISBN 1742203493
- ↑ Andrew Burke, "Iran" pp. 138. Lonely Planet. ISBN 1742203493
- ↑ Lida Balilan Asl, Elham Jafari. "Khoy's Expansion from Early Islam to Late Qajar According to Historical Documents" published spring 2013. vol 3
- ↑ Lida Balilan Asl, Elham Jafari. "Khoy's Expansion from Early Islam to Late Qajar According to Historical Documents" published spring 2013. vol 3
- ↑ Lida Balilan Asl, Elham Jafari. "Khoy's Expansion from Early Islam to Late Qajar According to Historical Documents" published spring 2013. vol 3
- ↑ Lida Balilan Asl, Elham Jafari. "Khoy's Expansion from Early Islam to Late Qajar According to Historical Documents" published spring 2013. vol 3
- ↑ Lida Balilan Asl, Elham Jafari. "Khoy's Expansion from Early Islam to Late Qajar According to Historical Documents" published spring 2013. vol 3
- ↑ Lida Balilan Asl, Elham Jafari. "Khoy's Expansion from Early Islam to Late Qajar According to Historical Documents" published spring 2013. vol 3
- ↑ L. Baker, Patricia; Smith, Hilary; Oleynik, Maria (2014). Iran. London, United Kingdom: Bradt Travel Guides. p. 158. ISBN 978-1841624020.
- ↑ Salia, Kalistrat (1983). History of the Georgian nation. Madison, WI: University of Wisconsin. p. 181.
- ↑ Mikaberidze, Alexander (2011). Conflict and Conquest in the Islamic World: A Historical Encyclopedia, Volume 1. Santa Barbara, California, USA: ABC-CLIO. p. 196. ISBN 978-1598843361.
- ↑ Tamta's World by Anthony Eastmond, page 108
- ↑ Somel, Selcuk Aksin (2003). Historical Dictionary of the Ottoman Empire. Scarecrow Press. p. xlvi. ISBN 978-0810866065.
- ↑ Smith noted that the city had between 4000 and 7000 Muslim families, while only about 100 Armenian families were left. Smith, Eli (1834). Missionary Researches in Armenia: Including a Journey through Asia Minor, and into Georgia and Persia. G. Wightmann. p. 315.
- ↑ Smith noted that the city had between 4000 and 7000 Muslim families, while only about 100 Armenian families were left. Smith, Eli (1834). Missionary Researches in Armenia: Including a Journey through Asia Minor, and into Georgia and Persia. G. Wightmann. p. 315.