കരിം ഖാൻ സന്ദ്
മുഹമ്മദ് കരിം ഖാൻ സന്ദ് ( പേർഷ്യൻ: محمدکریم خان زند) 1751 മുതൽ 1779 വരെ ഇറാനിൽ ഭരണം നടത്തിയ സന്ദ് രാജവംശത്തിന്റെ സ്ഥാപകനായിരുന്നു. ഖൊറാസാനൊഴികെയുള്ള ഇറാൻ (പേർഷ്യ) മുഴുവൻ അദ്ദേഹം ഭരിച്ചിരുന്നു. ചില കൊക്കേഷ്യൻ പ്രദേശങ്ങൾ അദ്ദേഹം ഭരിക്കുകയും ഏതാനും വർഷങ്ങൾ ബസ്രയെ കൈവശപ്പെടുത്തുകയും ചെയ്തിരുന്നു.[1]
കരിം ഖാൻ സന്ദ് کریم خان زند | |
---|---|
Vakil-e Ra'aya (Deputy of the People) | |
ഭരണകാലം | 1751 – 1 March 1779 |
ജനനം | c. |
ജന്മസ്ഥലം | Pari, Malayer, Iran |
മരണം | 1 March 1779 |
മരണസ്ഥലം | Shiraz, Fars, Iran |
അടക്കം ചെയ്തത് | Pars Museum, Shiraz |
പിൻഗാമി | Mohammad Ali Khan Zand |
Consorts | Khadijeh Begum Shakh-e Nabat |
അനന്തരവകാശികൾ | Mohammad Rahim Abol-Fath Khan Zand Mohammad Ali Khan Zand Ebrahim Khan Saleh Khan |
രാജവംശം | Zand dynasty |
പിതാവ് | Inaq Khan Zand |
മാതാവ് | Bay Agha |
മതവിശ്വാസം | Twelver Shia Islam |
കരീം ഖാൻ ഭരണാധികാരിയായിരിക്കെ, 40 വർഷത്തെ യുദ്ധത്തിന്റെ നാശത്തിൽ നിന്ന് ഇറാൻ കരകയറുകയും യുദ്ധം തകർന്ന രാജ്യത്തിന് ഒരു പുതിയ സമാധാനം, സുരക്ഷ, ശാന്തി, സമൃദ്ധി എന്നിവ നൽകുകയും ചെയ്തു. 1765 മുതൽ 1779 ൽ കരീം ഖാന്റെ മരണം വരെയുള്ള വർഷങ്ങൾ സന്ദ് ഭരണത്തിന്റെ മൂർദ്ധന്യദശയായി അടയാളപ്പെടുത്തപ്പെട്ടു.[2] അദ്ദേഹത്തിന്റെ ഭരണകാലത്ത് ബ്രിട്ടനുമായുള്ള ബന്ധം പുനസ്ഥാപിക്കപ്പെടുകയും തെക്കൻ ഇറാനിൽ ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് ഒരു ട്രേഡിംഗ് പോസ്റ്റ് അനുവദിക്കപ്പെടുകയും ചെയ്തു. അദ്ദേഹം ഷിറാസിനെ തന്റെ തലസ്ഥാനമാക്കുകയും അവിടെ നിരവധി വാസ്തുവിദ്യാ പദ്ധതികൾക്കു തുടക്കമിടാൻ ഉത്തരവിടുകയും ചെയ്തു.
കരീം ഖാന്റെ മരണത്തെത്തുടർന്ന്, ഒരിക്കൽ കൂടി രാജ്യത്ത് ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ടതോടൊപ്പം അദ്ദേഹത്തിന്റെ പിൻഗാമികൾക്കൊന്നും അദ്ദേഹത്തെപ്പോലെ ഫലപ്രദമായി രാജ്യം ഭരിക്കാൻ കഴിഞ്ഞതുമില്ല. അദ്ദേഹത്തിന്റെ പിൻഗാമികളിൽ അവസാനത്തെയാളായ ലോത്ത് അലി ഖാനെ ഖ്വജർ ഭരണാധികാരി ആഗാ മുഹമ്മദ് ഖാൻ ഖ്വജർ വധിക്കുകയും അയാൾ ഇറാന്റെ ഏക ഭരണാധികാരിയായിത്തീരുകയും ചെയ്തു.
പശ്ചാത്തലവും പൂർവ്വകാല ജീവിതവും
തിരുത്തുകയഥാർത്ഥത്തിൽ കുർദിഷ്[3][4] ആയിരിക്കാവുന്ന ലൂർസ് ജനതയുടെ[3][5] ഒരു ശാഖയായ ലാക്സ് ഗോത്രത്തിലെ[3][6] ചെറുതും അറിയപ്പെടാത്തതുമായ ഉപഗോത്രമായ സന്ദ് ഗോത്രത്തിൽപ്പെട്ടയാളായിരുന്നു കരിം ബെഗ്. മലയർ ജില്ലയിലെ പാരി, കമാസാൻ ഗ്രാമങ്ങളിൽ സന്ദ് ഗോത്രക്കാർ കേന്ദ്രീകരിച്ചിരുന്നുവെങ്കിലും മധ്യ സാഗ്രോസ് നിരകളിലും ഹമദാൻ നാട്ടിൻപുറങ്ങളിലും അവർ ചുറ്റിത്തിരിയുന്നതായും കണ്ടെത്തിയിരുന്നു.[1] അക്കാലത്ത് സഫാവിദ് സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന പാരി ഗ്രാമത്തിൽ ca. 1705 ലാണ് കരീം ബെഗ് ജനിച്ചത്. ഇനാഖ് ഖാൻ സന്ദ് എന്നയാളുടെ മൂത്ത പുത്രനായിരുന്ന അദ്ദേഹത്തിന് 3 സഹോദരിമാരും മുഹമ്മദ് സാദെക് ഖാൻ എന്ന സഹോദരനും സാക്കി ഖാൻ, എസ്കന്ദർ ഖാൻ സന്ദ് എന്നീ രണ്ട് അർദ്ധസഹോദരന്മാരുമാണുണ്ടായിരുന്നത്. 1722-ൽ സഫാവിദ് സാമ്രാജ്യം തകർച്ചയുടെ വക്കിലായിരുന്ന കാലത്ത് – ഇസ്ഫഹാൻ പട്ടണവും മധ്യ, കിഴക്കൻ ഇറാന്റെ ഭൂരിഭാഗവും അഫ്ഗാൻ ഹോടക് രാജവംശം പിടിച്ചെടുക്കുകയും റഷ്യക്കാർ വടക്കൻ ഇറാനിലെ പല പട്ടണങ്ങളും കീഴടക്കുകയും ചെയ്തിരുന്നു. അതേ സമയംതന്നെ ഇറാന്റെ അപചയം മുതലെടുത്തുകൊണ്ട് ഓട്ടോമൻ സാമ്രാജ്യം ധാരാളം പടിഞ്ഞാറൻ അതിർത്തി ജില്ലകളെ കീഴടക്കുന്നതിനുള്ള പ്രവർത്തനങ്ങളിലേർപ്പെട്ടു. അവിടെ അവർക്ക് ചീഫ് മെഹ്ദി ഖാൻ സന്ദിന്റെ നേതൃത്വത്തിൽ സന്ദ് വംശജരുൾപ്പെടെ പ്രാദേശിക വംശജരുടെ ധീരമായ ചെറുത്തിനിൽപ്പിനെ നേരിടേണ്ടി വരുകയും ശത്രു സൈന്യം ഉപദ്രവിക്കപ്പെടുകയും ഇറാനിലേക്ക് കൂടുതൽ മുന്നേറുന്നതിൽ നിന്ന് ഇത് അവരെ തടയുകയും ചെയ്തു.[7]
1732 ൽ നാദർ ക്വോളി ബെഗ് ഇറാനിലെ സഫാവിഡ് ഭരണം പുനസ്ഥാപിക്കുകയും രാജ്യത്തിന്റെ യഥാർത്ഥ ഭരണാധികാരിയായിത്തീരുകയും ചെയ്തു. ഗോത്രവർഗക്കാരെ കൊള്ളക്കാരായി കരുതിയിരുന്ന അദ്ദേഹം അവരെ കീഴ്പ്പെടുത്തുന്നതിനായി പടിഞ്ഞാറൻ ഇറാനിലെ സാഗ്രോസ് നിരകളിലേക്ക് ഒരു പര്യവേഷണം നടത്തി. അദ്ദേഹം ആദ്യം ബക്താരികളേയും ഫെയ്‌ലി ലർസ് ഗോത്രക്കാരേയും പരാജയപ്പെടുത്തുകയും ഖൊറാസാനിലേക്ക് വൻതോതിൽ കുടിയേറാൻ അവരെ നിർബന്ധിതരാക്കുകയും ചെയ്തു. തുടർന്ന് അദ്ദേഹം മെഹ്‌ദി ഖാൻ സന്ദിനെയും അയാളുടെ സൈന്യത്തെയും പാരിയിലെ അവരുടെ ശക്തികേന്ദ്രത്തിൽ നിന്ന് പ്രലോഭിപ്പിച്ചു പുറത്തിറക്കുകയും സന്ദുകളുടെ ബന്ധുക്കളിൽ 400 പേരെ കൊലപ്പെടുത്തുകയും ചെയ്തു. ഗോത്രത്തിലെ അവശേഷിച്ച അംഗങ്ങൾ കൂട്ടത്തോടെ ഇനാഖ് ഖാൻ സന്ദിന്റേയും അയാളുടെ ഇളയ സഹോദരൻ ബുഡാഖ് ഖാൻ സന്ദിന്റേയും നേതൃത്വത്തിൽ അബിവാർഡിലേക്കും ദർഗാസിലേക്കും കൂട്ടത്തോടെ കുടിയേറാൻ നിർബന്ധിതരാകുകയും അവിടെ കരീം ബെഗ് ഉൾപ്പെടെയുള്ള ഗോത്രത്തിലെ കഴിവുള്ള അംഗങ്ങൾ നാദറിന്റെ സൈന്യത്തിൽ ഉൾപ്പെടുത്തപ്പെടുകയും ചെയ്തു.[7]
അവലംബം
തിരുത്തുക
- ↑ 1.0 1.1 Perry 2011, pp. 561–564.
- ↑ Fisher et al. 1991, p. 96.
- ↑ 3.0 3.1 3.2 Perry 2010.
- ↑ ...the bulk of the evidence points to their being one of the northern Lur or Lak tribes, who may originally have been immigrants of Kurdish origin., Peter Avery, William Bayne Fisher, Gavin Hambly, Charles Melville (ed.), The Cambridge History of Iran: From Nadir Shah to the Islamic Republic, Cambridge University Press, 1991, ISBN 978-0-521-20095-0, p. 64.
- ↑ ...the bulk of the evidence points to their being one of the northern Lur or Lak tribes, who may originally have been immigrants of Kurdish origin., Peter Avery, William Bayne Fisher, Gavin Hambly, Charles Melville (ed.), The Cambridge History of Iran: From Nadir Shah to the Islamic Republic, Cambridge University Press, 1991, ISBN 978-0-521-20095-0, p. 64.
- ↑ ...the bulk of the evidence points to their being one of the northern Lur or Lak tribes, who may originally have been immigrants of Kurdish origin., Peter Avery, William Bayne Fisher, Gavin Hambly, Charles Melville (ed.), The Cambridge History of Iran: From Nadir Shah to the Islamic Republic, Cambridge University Press, 1991, ISBN 978-0-521-20095-0, p. 64.
- ↑ 7.0 7.1 Perry 2012, p. 18.