കോൺറാഡ് അഡനോവെർ
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ജർമൻ ഫെഡറൽ റിപ്പബ്ളിക്കിന്റെ ആദ്യത്തെ ചാൻസലർ ആയിരുന്നു കോൺറാഡ് അഡനോവെർ. ജർമൻ രസതന്ത്രജ്ഞന്‍; 1876 ജനുവരി 5-ന് ജർമനിയിൽ കൊളോണിലെ ഒരു കത്തോലിക്കാകുടുംബത്തിൽ ജനിച്ചു. ഫെയ്ബർഗ്, മ്യൂണിക്, ബേൺ എന്നിവിടങ്ങളിലെ സർവകലാശാലകളിൽ വിദ്യാഭ്യാസം നടത്തി. സാമ്പത്തികശാസ്ത്രമായിരുന്നു ഐച്ഛികവിഷയം. നിയമത്തിൽ ഡോക്ടറേറ്റ് നേടിയ അഡനോവെർ 1906-ൽ കൊളോൺ നഗരസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് 1917-ൽ കൊളോണിലെ ചീഫ് മേയറായി; 1933 വരെ തൽസ്ഥാനത്തു തുടർന്നു. ജർമനിയിൽ ഹിറ്റ്ലറുടെ നാസിഭരണം സ്ഥാപിതമായതോടുകൂടി (1933) അഡനോവെറിന് എല്ലാ പദവികളും നഷ്ടമായി. 1933-നും 1944-നും ഇടയ്ക്ക് നാസി ഭരണകൂടം ഇദ്ദേഹത്തെ പല പ്രാവശ്യം ജയിലിൽ അടച്ചു.
കോൺറാഡ് അഡനോവെർ | |
---|---|
Chancellor of Germany | |
ഓഫീസിൽ 15 September 1949 – 16 October 1963 | |
മുൻഗാമി | Position established Allied military occupation, 1945–1949 Count Lutz Schwerin von Krosigk (1945) |
പിൻഗാമി | Ludwig Erhard |
Foreign Minister of Germany | |
ഓഫീസിൽ 15 March 1951 – 6 June 1955 | |
മുൻഗാമി | Count Lutz Schwerin von Krosigk (1945) |
പിൻഗാമി | Heinrich von Brentano |
Mayor of Cologne | |
ഓഫീസിൽ 1917–1933 | |
മുൻഗാമി | Ludwig Theodor Ferdinand Max Wallraf |
പിൻഗാമി | Günter Riesen |
ഓഫീസിൽ 1945–1945 | |
മുൻഗാമി | Robert Brandes |
പിൻഗാമി | Willi Suth |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Cologne | 5 ജനുവരി 1876
മരണം | 19 ഏപ്രിൽ 1967 Bad Honnef | (പ്രായം 91)
രാഷ്ട്രീയ കക്ഷി | Centre Party (1906–1945) CDU (1945–1967) |
പങ്കാളികൾ | Emma Weyer Auguste (Gussie) Zinsser |
അൽമ മേറ്റർ | University of Freiburg University of Munich University of Bonn |
ജോലി | Lawyer, Politician |
ക്രിസ്ത്യൻ ഡെമോക്രാറ്റിക് യൂണിയന്റെ (സി.ഡി.യു.) രൂപീകരണത്തിൽ (1945) മുഖ്യപങ്കു വഹിച്ച അഡനോവെർ ആ പാർട്ടിയുടെ അധ്യക്ഷനായിത്തീർന്നു. ജർമൻ ഫെഡറൽ റിപ്പബ്ളിക്കിന്റെ ഭരണഘടനയുണ്ടാക്കിയ പാർലമെന്ററി കൌൺസിലിന്റെ സ്പീക്കറും (1948-49) ഇദ്ദേഹമായിരുന്നു. 1949, 1953 എന്നീ വർഷങ്ങളിൽ അഡനോവെർ ചാൻസലറും, 1951 മുതൽ 1955 വരെ വിദേശകാര്യമന്ത്രിയുമായിരുന്നു. 1953-ലും 1957-ലും നടന്ന തെരഞ്ഞെടുപ്പുകളിൽ അഡനോവെറിന്റെ കക്ഷി ഭൂരിപക്ഷം നേടി വിജയിച്ചു. 1966 മാർച്ച് വരെ ഇദ്ദേഹം ക്രിസ്ത്യൻ ഡെമോക്രാറ്റിക് യൂണിയന്റെ ചെയർമാൻ സ്ഥാനത്തു തുടർന്നു. ഉത്തര അറ്റ്ലാന്റിക് സഖ്യസംഘടന (NATO), പശ്ചിമയൂറോപ്യൻ യൂണിയൻ (west Euro-pean) തുടങ്ങിയ പല അന്താരാഷ്ട്രകൂട്ടുകെട്ടുകളിലും ജർമനി ഭാഗഭാക്കായത് അഡനോവെറിന്റെ ഭരണകാലത്താണ്. നാസിഭരണം താറുമാറാക്കിയ ജർമനിയെ പുനർനിർമ്മാണംമൂലം ഒരു സമ്പന്നരാഷ്ട്രമാക്കിയതിൽ ഇദ്ദേഹത്തിന് വലിയ പങ്കുണ്ട്. ബോണിനടുത്ത് റോണ്ടോർഫിൽവച്ച് 1967 ഏപ്രിൽ 19-ന് അഡനോവെർ അന്തരിച്ചു.
പുറംകണ്ണികൾ
തിരുത്തുക- അഡനോവെർ, കോൺറാഡ് Archived 2011-08-07 at the Wayback Machine.
- കോൺറാഡ് അഡനോവെർ Archived 2010-12-24 at the Wayback Machine.
- കോൺറാഡ് അഡനോവെർ
- കോൺഡാഡ് അഡനോർ Archived 2011-05-14 at the Wayback Machine.
- കോൺഡാഡ് അഡനോരെന്ന ചരിത്ര പുരുഷൻ
- കോൺഡാഡ് അഡനോർ
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അഡെനോവെർ, കോൺറാഡ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |