കോവിഡ്-19

SARS വൈറസുമായി അടുത്ത ബന്ധമുള്ള ഒരു വൈറസ്
(കോവിഡ് 19 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സാർസ് (SARS) വൈറസുമായി അടുത്ത ബന്ധമുള്ള ഒരു വൈറസ് (സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം കൊറോണ വൈറസ് 2-SARS-CoV-2)[7] മൂലം ഉണ്ടാകുന്ന ഒരു പകർച്ചവ്യാധിയാണ് കൊറോണ വൈറസ് രോഗം 2019 (COVID-19) (Corona Virus Disease -2019).[8] 2019–20 ലെ കൊറോണ രോഗം പൊട്ടിപ്പുറപ്പെടാൻ കാരണം ഈ സാർസ് കോവ്-2 വൈറസ് ആണ്.[9] ചൈനയിലെ വുഹാനിലാണ് രോഗം ആദ്യമായി തിരിച്ചറിഞ്ഞത്.[10] പിന്നീട് ഈ പകർച്ചവ്യാധി ലോകം മുഴുവനും പടർന്നു.[11][12] രോഗം ബാധിച്ച വ്യക്തികൾ ചുമയ്ക്കുമ്പോഴോ മൂക്കുചീറ്റുമ്പോഴോ ഉണ്ടാകുന്ന ചെറിയ തുള്ളികൾ വഴിയാണ് ഇത് പ്രാഥമികമായി ആളുകൾക്കിടയിൽ പകരാൻ സാധ്യതയുള്ളത്.[13][14] രോഗാണുസമ്പർക്കമുണ്ടാകുന്ന സമയം മുതൽ രോഗലക്ഷണങ്ങൾ ആരംഭിക്കുന്ന സമയം സാധാരണയായി 2 മുതൽ 14 ദിവസം വരെയാണ്.[15][16] വ്യക്തിശുചിത്വം പാലിക്കുക, രോഗബാധിതരിൽ നിന്ന് അകലം പാലിക്കുക, ഹസ്തദാനം ഒഴിവാക്കുക, കൈകൾ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് 20 സെക്കന്റോളം നന്നായി കഴുകുക, ആൾക്കൂട്ടം ഒഴിവാക്കുക എന്നിവ രോഗപ്പകർച്ച തടയാൻ ശുപാർശ ചെയ്യുന്നു.[17] ചുമയ്ക്കുമ്പോൾ മൂക്കും വായയും മൂടുന്നതിലൂടെ രോഗാണുവ്യാപനം കുറെയേറെ തടയാം.

കൊറോണ വൈറസ് രോഗം 2019
(COVID-19)
മറ്റ് പേരുകൾ
  • 2019-nCoV acute respiratory disease
  • Novel coronavirus pneumonia[1]
Symptoms
ഉച്ചാരണം
സ്പെഷ്യാലിറ്റിസാംക്രമികരോഗവിജ്ഞാനീയം
ലക്ഷണങ്ങൾപനി, ചുമ, ശ്വാസ തടസ്സം[6]
സങ്കീർണതന്യുമോണിയ, ARDS, വൃക്ക തകരാർ
കാരണങ്ങൾസിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം കൊറോണ വൈറസ് 2
ഡയഗ്നോസ്റ്റിക് രീതിപോളിമെറേയ്സ് ചെയിൻ റിയാക്ഷൻ, സി.ടി സ്കാൻ
പ്രതിരോധംകെെ കഴുകൽ, സോഷ്യൽ ഡിസ്റ്റൻസിംഗ്
Treatmentരോഗലക്ഷണ ചികിൽസ

രോഗബാധിതരിൽ പനി, ചുമ, ശ്വാസംമുട്ടൽ, തൊണ്ടവേദന എന്നീ ലക്ഷണങ്ങളുണ്ടാവാം.[6][18][19] ഇത് ന്യുമോണിയക്കും ബഹു-അവയവ സ്തംഭനത്തിനും കാരണമാകാം.[9] നിലവിൽ ഇതിന് നിർദ്ദിഷ്ട ആൻറിവൈറൽ ചികിത്സ ഇല്ല.[20] ഈ രോഗത്തിന് 1% മുതൽ 4% വരെ മരണനിരക്ക് കണക്കാക്കുന്നു.[21] രോഗബാധിതരുടെ പ്രായമനുസരിച്ച് മരണനിരക്ക് 15 ശതമാനം വരെയാകാം.[22] രോഗലക്ഷണങ്ങളുടെ അടിസ്ഥാനത്തിലുള്ള ചികിത്സ, പരിചരണം, പരീക്ഷണാത്മക നടപടികൾ എന്നിവ ഉൾപ്പെടുന്ന പ്രതിരോധനടപടികളാണ് ചെയ്യാനാവുന്നത്.

അടയാളങ്ങളും ലക്ഷണങ്ങളും

തിരുത്തുക

ലോകാരോഗ്യസംഘടന 2020 ആഗസ്റ്റ് 7 ന് പുറത്തിറക്കിയ ഇടക്കാല മാർഗനിർദേശത്തിലെ കേസ് നിർവചനമനുസരിച്ചുള്ള കോവിഡ്-19 രോഗലക്ഷണങ്ങൾ ചുവടെ തന്നിരിക്കുന്നു.[23]

സംശയാസ്പദ കോവിഡ് കേസ്

തിരുത്തുക

🎗എ) ഇതിലുൾപ്പെടുന്ന ക്ലിനിക്കൽ ക്രൈറ്റീരിയയിൽ പെട്ടെന്നുണ്ടാകുന്ന പനിയും ചുമയും അല്ലെങ്കിൽ പനി, ചുമ, പൊതുക്ഷീണം, തലവേദന, പേശീവേദന, തൊണ്ടവേദന, നാസാഗഹ്വരത്തിലെ വീക്കം, ശ്വാസംമുട്ടൽ, ഛർദ്ദി, വയറിളക്കം, മാനസികാവസ്ഥയ്ക്കുള്ള മാറ്റങ്ങൾ എന്നിവയിൽ ഏതെങ്കിലും മൂന്നുലക്ഷണങ്ങൾ ഉൾപ്പെട്ടിരിക്കുന്നു.

ഇതിലുൾപ്പെടുന്ന രോഗനിർണയശാസ്ത്രമാനദണ്ഡത്തിൽ വൈറസ് വ്യാപനം ഏറ്റവും കൂടുതലുള്ള പ്രദേശത്ത് (ക്യാമ്പുകൾ പോലുള്ളവ) ലക്ഷണങ്ങൾ രൂപപ്പെടുന്നതിന് ഏകദേശം🏅 14 ദിവസങ്ങൾക്കുമുമ്പുവരെയുള്ള താമസം അല്ലെങ്കിൽ ലക്ഷണങ്ങൾ രൂപപ്പെടുന്നതിന് 14 ദിവസങ്ങൾക്കുമുമ്പ് കമ്മ്യൂണിറ്റി വ്യാപനം നടന്ന സ്ഥലത്തുള്ള താമസം അല്ലെങ്കിൽ ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട ഇടങ്ങളിൽ രോഗലക്ഷണങ്ങൾ ഉണ്ടാകുന്നതിന് 14 ദിവസങ്ങൾക്കുമുമ്പുള്ള താമസം എന്നിവ ഉൾപ്പെടുന്നു.

🎗ബി) വളരെ തീവ്രവും അക്യൂട്ടുമായ ശ്വാസകോശ രോഗങ്ങൾ ഉയർന്ന ശരീരതാപനിലയും ചുമയും ലക്ഷണങ്ങൾ ഉണ്ടാകുന്നതിന് പത്തുദിവസങ്ങൾക്കുമുമ്പ് വരികയും ആശുപത്രിവാസം നിർബന്ധമാവുകയും ചെയ്യൽ.

സാധ്യതയുള്ള കോവിഡ് കേസ്

തിരുത്തുക
  • എ) മുകളിൽ തന്നിരിക്കുന്ന കോവിഡ് രോഗലക്ഷണങ്ങൾ ഉണ്ടായിരിക്കുകയും കോവിഡ് സ്ഥിരീകരിച്ചതോ സംശയാസ്പദമായതോ ആയ വ്യക്തിയുമായി സമ്പർക്കമുണ്ടായിരിക്കുകയോ ഒരു ക്ലസ്റ്ററിൽ ഒരാൾക്കെങ്കിലും സ്ഥിരീകരിച്ചഇടവുമായി ബന്ധമുണ്ടായിരിക്കുകയോ ചെയ്യൽ.
  • സി) മറ്റ് യാതൊരു കാരണങ്ങളുമില്ലാതെ പെട്ടെന്ന് രുചിയോ മണമോ തിരിച്ചറിയാനാകാതെ വരുന്നത്.
  • ഡി) മറ്റ് രീതിയിൽ വിശദീകരിക്കാനാവാത്ത തരത്തിൽ പ്രായപൂർത്തിയെത്തിയ ഒരാൾ മരണപ്പെടുമ്പോൾ അയാൾക്ക് കോവിഡ് സ്ഥിരീകരിച്ചതോ സംശയാസ്പദമായതോ ആയ വ്യക്തിയുമായി സമ്പർക്കമുണ്ടായിരിക്കുകയോ ഒരു ക്ലസ്റ്ററിൽ ഒരാൾക്കെങ്കിലും സ്ഥിരീകരിച്ച ഇടവുമായി ബന്ധമുണ്ടായിരിക്കുകയോ ചെയ്യൽ.

കോവിഡ് സ്ഥിരീകരിച്ച കേസ്

തിരുത്തുക

എ) ക്ലിനിക്കൽ ലക്ഷണങ്ങൾ എന്തുതന്നെയായിരുന്നാലും ലബോറട്ടറി പരിശോധനയിൽ കോവിഡ്-19 സ്ഥിരീകരിക്കൽ.

പ്രകടമായ രോഗലക്ഷണങ്ങൾ

തിരുത്തുക

രോഗം ബാധിച്ചവർക്ക് പനി, [[വരണ്ട' ചുമ ജലദോഷം , മണവും രുചിയും നഷ്ടമാവൽ, ക്ഷീണം, തലവേദന, വയറിളക്കം, ദഹനപ്രശ്നങ്ങൾ, വയർ കമ്പിക്കൽ ]] അല്ലെങ്കിൽ ശ്വാസതടസ്സം വഉൾപ്പെടെയുള്ള ലക്ഷണങ്ങൾ കാണാറുണ്ട്. ഇത്തരം ലക്ഷണമില്ലാത്തവരുമുണ്ട്.[6] [18] [19] വയറിളക്കം അല്ലെങ്കിൽ ശ്വാസകോശരോഗ ലക്ഷണങ്ങൾ (തുമ്മൽ, മൂക്കൊലിപ്പ്, തൊണ്ടവേദന) കാണപ്പെടാം.[24] രോഗബാധകൾ, ന്യുമോണിയ, ഒന്നിലധികം അവയവങ്ങളുടെ പരാജയം, മരണം എന്നിവയിലേക്ക് പുരോഗമിക്കാം.[9]

ലോകാരോഗ്യ സംഘടനയുടെ നയം പ്രകാരം 1 മുതൽ 14 ദിവസം വരെ ഇൻകുബേഷൻ കാലമായി കണക്കാക്കപ്പെടുന്നു. ഇടത്തരം ഇൻകുബേഷൻ 5- 6 ദിവസമാണ്.[25] [26] ഒരു പഠനത്തിൽ ഇൻകുബേഷൻ കാലയളവ് 27 ദിവസം വരെ നീണ്ടുനിൽക്കുന്ന അപൂർവ്വതയും കണ്ടെത്തിയിട്ടുണ്ട്. [27] [28]

രോഗം സ്ഥിരീകരിച്ച കേസുകളിൻമേൽ ലോകാരോഗ്യ സംഘടനയുടെ അവലോകനത്തിൽ ഇനിപ്പറയുന്ന സാധാരണ ലക്ഷണങ്ങളും സൂചിപ്പിച്ചിരിക്കുന്നു: പനി (87.9% കേസുകൾ), വരണ്ട ചുമ (67.7%), ക്ഷീണം (38.1%), കഫം ഉത്പാദനം (33.4%), ശ്വാസം മുട്ടൽ (18.6%), തൊണ്ടവേദന(13.9%), തലവേദന (13.6%), മയാൽജിയ (പേശീവേദന) അല്ലെങ്കിൽ അർത്രാൽജിയ (സന്ധിവേദന) ( (14.8%), മരവിപ്പ് (11.4%), ഓക്കാനം അല്ലെങ്കിൽ ഛർദ്ദി (5.0%), മൂക്കൊലിപ്പ് (4.8%), വയറിളക്കം (3.7 %), രക്തം ചുമയ്ക്കുന്നത് (0.9%), [29] വൈറസ് ശരീരത്തിലെത്തിയ ആൾക്കാരിൽ 97.5% പേർക്ക് 11.5 ദിവസങ്ങൾക്കകം ലക്ഷണങ്ങൾ പ്രകടമാകും. ക്വാറന്റൈൻ പൂർത്തിയാക്കി പുറത്തെത്തിയവരിൽ 10000 പേർക്ക് 101 പേർ എന്ന കണക്കിൽ വീണ്ടും രോഗലക്ഷണങ്ങൾ കണ്ടേക്കാം. 19 വയസിന് താഴെയുള്ളവരിൽ 2.5 പേർ എന്ന കണക്കിനാണ് രോഗം അല്പമെങ്കിലും മൂർച്ഛിക്കുന്നത്. [30]

സാധ്യതയുള്ള കോവിഡ് 19 രോഗത്തിന്റെ ലക്ഷണങ്ങളിൽ ഗന്ധമില്ലായ്മയെയും (അനോസ്മിയ) ഉൾപ്പെടുത്തിയിരിക്കുന്നു. ചില വ്യക്തികൾക്ക് കോവിഡ് ബാധയേറ്റാൽ രുചിയും മണവും തിരിച്ചറിയാനാകാത്തതിന്റെ പ്രാഥമിക കാരണങ്ങൾ ഹാർവാർഡ് മെഡിക്കൽ സ്കൂളിലെ ഗവേഷകർ കണ്ടെത്തി[31]. ഗന്ധമറിയാൻ സഹായിക്കുന്ന മൂക്കിനുള്ളിലെ സംവേദകോശങ്ങൾക്ക് താങ്ങായി നിൽക്കുന്ന ചില കോശങ്ങളെ കോവിഡ് 19 വൈറസ് ബാധിക്കുന്നു എന്നായിരുന്നു കണ്ടെത്തൽ. മൂക്കിൽ നിന്നും മസ്തിഷ്കത്തിലേയ്ക്ക് ഗന്ധസന്ദേശങ്ങൾ കൈമാറുന്നതിന് ഇത്തരം സഹായകോശങ്ങൾ ആവശ്യമാണ്. ഗന്ധസന്ദേശങ്ങളെ ഉത്പാദിപ്പിക്കുന്ന സംവേദന്യൂറോണുകൾക്ക് ഉപാപചയപരവും ഘടനാപരവുമായ പിൻതാങ്ങ് നൽകുന്ന സസ്റ്റെന്റാക്കുലാർ കോശങ്ങളുടെ ഉപരിതലത്തിലും നശിപ്പിക്കപ്പെടാവുന്ന ഗന്ധഎപ്പിത്തീലിയ കലകളെ പുനഃസ്ഥാപിക്കുന്ന ബേസൽ കോശങ്ങളിലും വൈറസുകളെ പ്രവേശിപ്പിക്കുന്നതിന് സഹായിക്കുന്ന ACE2 (ആൻജിയോടെൻസിൻ കൺവേർട്ടിംഗ് എൻസൈം-2) സ്വീകരണികളെ അഥവാ ഗ്രാഹികളെ കണ്ടെത്തി. എന്നാൽ ഇത്തരം ഗ്രാഹികളെ അഥവാ സ്വീകരണികളെ ഗന്ധസന്ദേശമുണ്ടാക്കുന്ന സംവേദ ന്യൂറോൺ കോശങ്ങൾ ഉണ്ടാക്കുന്നില്ല എന്നത് കൗതുകകരമായ വസ്തുതയാണ്. അതിനാൽത്തന്നെ മൂക്കിനുള്ളിലെ ഗന്ധഗ്രാഹികളായ ന്യൂറോണുകളെയല്ല, മറിച്ച് ഇത്തരം സംവേദകോശങ്ങളെ സഹായിക്കുന്ന കോശങ്ങളെയാണ് കോവിഡ് 19 വൈറസ് ബാധിക്കുന്നത് എന്ന് ഗവേഷണത്തിലൂടെ തെളിഞ്ഞു.

രോഗം തിരിച്ചറിയൽ

തിരുത്തുക

2019 ഡിസംബർ 31 ന് ചൈനയിലെ ഹ്യൂബൈ പ്രവിശ്യയിലെ വുഹാൻ പട്ടണത്തിൽ നിരവധിപേരിൽ ന്യൂമോണിയ രോഗബാധ സ്ഥിരീകരിച്ചു. തുടക്കത്തിൽ രോഗബാധയുടെ കൃത്യമായ കാരണം കണ്ടെത്താനായില്ല. 2020 ജനുവരി 9 ന് ചൈനയിലെ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവെൻഷൻ പുതിയ ഒരിനം കൊറോണാവൈറസ് (നോവൽ കൊറോണാവൈറസ്) ആണ് ഈ രോഗം പൊട്ടിപ്പുറപ്പെടാൻ കാരണമെന്ന് വിശദീകരിച്ചു. അവിടെ നിന്ന് വിവിധ രാജ്യങ്ങളിലേക്ക് രോഗം സംക്രമിച്ചു. 2020 ജനുവരി 30 ന് ലോകാരോഗ്യസംഘടന 2019 (വൈറസിനെ തിരിച്ചറിഞ്ഞ വർഷം), N (=new), coV (= കൊറോണാവൈറസ് ഫാമിലി) എന്നിവ ചേർത്ത് വൈറസിന് 2019-nCoV എന്ന പേരുനൽകി. 2020 ഫെബ്രുവരി 11 ന് ഇന്റർനാഷണൽ കമ്മിറ്റി ഓൺ ടാക്സോണമി ഓഫ് വൈറസസ് (ICTV) വൈറസിനെ സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം കോറോണവൈറസ് 2 (SARS-CoV-2) എന്ന് പേരുനൽകി. തുടർന്ന് ലോകാരോഗ്യസംഘടന ഈ വൈറസ് രോഗത്തെ കോവിഡ്-19 (= Coronavirus disease 2019) എന്ന് നാമകരണം ചെയ്തു.[32] മനുഷ്യനെ ബാധിക്കുന്ന കൊറോണവൈറസുകളിൽ ഏഴാമത്തേതാണ് Sars-coV-2 വൈറസ്. [33].

 
SARS-covid-2 - ആറ്റോമിക് മാകൃകാ ചിത്രം

സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം കൊറോണ വൈറസ് 2 (SARS-CoV-2) ആണ് ഈ രോഗത്തിന് കാരണം. ഇത് 2019 ലെ നോവൽ കൊറോണ വൈറസ് (2019-nCoV) ന് കാരണമായി.[8] ചുമ, തുമ്മൽ എന്നിവയിൽ നിന്നുള്ള ശ്വസന തുള്ളികൾ വഴിയാണ് വൈറസ് പ്രാഥമികമായി ആളുകൾക്കിടയിൽ പടരുന്നത്. [34]

ഈ വൈറസ് മൃഗങ്ങളിൽ നിന്ന് ഉത്ഭവിച്ചതാണെന്നു കരുതപ്പെടുന്നു.[35] ചൈനീസ് സർക്കാർ പുറത്തുവിട്ട ആദ്യത്തെ 72,314 കേസുകളെക്കുറിച്ചുള്ള ഒരു എപ്പിഡെമോളജിക്കൽ പഠനം, 2019 ഡിസംബറിൽ പൊട്ടിപ്പുറപ്പെടുന്നതിന് "തുടർച്ചയായ പൊതു സ്രോതസ്സ്" ഉണ്ടായിരിക്കാമെന്ന് അഭിപ്രായപ്പെട്ടു, ഇത് ഹുവാനൻ സീഫുഡ് മൊത്തവ്യാപാര വിപണിയിൽ നിരവധി മൃഗങ്ങളിൽ നിന്ന് സംഭവിച്ചതായി സൂചിപ്പിക്കുന്നു. 2020 ജനുവരി ആദ്യം അണുബാധയുടെ പ്രാഥമിക ഉറവിടം മനുഷ്യനിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്നതായി മാറി.[36]

പാത്തോളജി

തിരുത്തുക

പോസ്റ്റുമോർട്ടത്തിനായി ശേഖരിച്ച ശ്വാസകോശ സാമ്പിളുകൾ പ്രകാരം, ശ്വാസകോശ ചിത്രം പഠനവിധേയമാക്കിയപ്പോൾ കണ്ടത്, ഇത്, അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിൻഡ്രോം (ARDS) പോലെയാണ്. [37]

രോഗനിർണയം

തിരുത്തുക
 
COVID-19 നായുള്ള സിഡിസി ലബോറട്ടറി ടെസ്റ്റ് കിറ്റ് [38]

ലോകാരോഗ്യസംഘടന ഈ രോഗത്തിനായി നിരവധി ടെസ്റ്റിംഗ് പ്രോട്ടോക്കോളുകൾ പ്രസിദ്ധീകരിച്ചു.[39] [40] പരിശോധനയ്ക്ക് തത്സമയ റിവേഴ്സ് ട്രാൻസ്ക്രിപ്ഷൻ-പോളിമറേസ് ചെയിൻ റിയാക്ഷൻ (RT-PCR) ഉപയോഗിക്കുന്നു. [41] തൊണ്ടയിൽ നിന്ന് എടുത്ത സ്രവ സാമ്പിളുകളിൽ ആണ് പരിശോധന നടത്തുന്നത്. [42] ഫലങ്ങൾ സാധാരണയായി ഏതാനും മണിക്കൂറുകൾക്കുള്ളിൽ ലഭ്യമാണ്. [43] [44] എങ്കിലും വികസ്വര രാജ്യങ്ങളിൽ ടെസ്റ്റിങ്ങ് ലാബുകളുടെ അപര്യാപ്തത മൂലം കൂടൂതൽ സമയം വേണ്ടിവരാറുണ്ട്. രക്തസാമ്പിളുകളിലും പരിശോധന നടത്താം, പക്ഷേ ഇവയ്ക്ക് രണ്ടാഴ്ചയ്ക്കുള്ളിൽ എടുത്ത രണ്ട് രക്ത സാമ്പിളുകൾ ആവശ്യമാണ്, ഫലങ്ങൾ ഉടനടി ലഭ്യമല്ല. [45] ലോകമെമ്പാടുമുള്ള ലബോറട്ടറികൾക്ക് വൈറസ് ബാധയെ കണ്ടെത്തുന്നതിനായി പിസിആർ പരിശോധനകൾ സ്വതന്ത്രമായി വികസിപ്പിക്കാൻ കഴിയും. [46] [47] [48] ന്യൂക്ലിക് ആസിഡ് അടിസ്ഥാനമാക്കിയുള്ള ടെസ്റ്റുകളും ആന്റിബോഡി ടെസ്റ്റ് കിറ്റുകളും ഉപയോഗിച്ച് COVID-19 പരിശോധന നടത്താം. [49]

വുഹാൻ സർവകലാശാലയിലെ സോങ്‌നാൻ ഹോസ്പിറ്റൽ പുറത്തിറക്കിയ ഡയഗ്നോസ്റ്റിക് മാർഗ്ഗനിർദ്ദേശങ്ങൾ ക്ലിനിക്കൽ സവിശേഷതകളെയും എപ്പിഡെമോളജിക്കൽ അപകടസാധ്യതയെയും അടിസ്ഥാനമാക്കി അണുബാധകൾ കണ്ടെത്തുന്നതിനുള്ള മാർഗ്ഗങ്ങൾ നിർദ്ദേശിച്ചു. രോഗബാധിതപ്രദേശങ്ങളിലേക്കുള്ള യാത്രയുടെ ചരിത്രം അല്ലെങ്കിൽ മറ്റ് രോഗബാധിതരായ രോഗികളുമായി സമ്പർക്കം പുലർത്തിയതിന്റെ ചരിത്രം എന്നിവക്കു പുറമെ പനി, ന്യുമോണിയയുടെ സാധ്യത, സാധാരണയിൽ കുറഞ്ഞ വെളുത്ത രക്താണുക്കളുടെ എണ്ണം അല്ലെങ്കിൽ ലിംഫോസൈറ്റുകളുടെ എണ്ണം തുടങ്ങിയ ലക്ഷണങ്ങളുള്ളവരെ നിരീക്ഷണവിധേയമാക്കുന്നു.[50] ഇതുവരെ വൈറസ് ഘടകങ്ങളെ ഗർഭിണികളിൽ അമ്നിയോട്ടിക് ദ്രവത്തിലോ, മുലപ്പാലിലോ കണ്ടെത്തിയിട്ടില്ല. [51]

രോഗം മൂർച്ഛിക്കുന്നത്

തിരുത്തുക

50 ഉം അതിൽക്കൂടുതലും പ്രായമായവർക്ക് മറ്റുള്ളവരെ അപേക്ഷിച്ച് അങ്ങേയറ്റം രോഗാതുരമായ അവസ്ഥയിലെത്തിച്ചേരാൻ രണ്ടരയിരട്ടി സാധ്യതയുണ്ട്. തീവ്രമായ രോഗം എന്നതുകൊണ്ട് വിവക്ഷിക്കുന്നത് ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുണ്ടായശേഷം മിനിറ്റിൽ മുപ്പതോ അതിലധികമോ തവണ കൃത്രിമശ്വാസം നൽകേണ്ടിവരുമ്പോഴും രക്തത്തിൽ ഓക്സിജന്റെ അളവ് വളരെ താഴുകയും 24 മുതൽ 48 മണിക്കൂറിനകം ശ്വാസകോശത്തിന്റെ പ്രവർത്തനക്ഷമത 50 ശതമാനത്തിലേറെ കുറയുമ്പോഴുമാണ്. ഉയർന്ന രക്തസമ്മർദം, പ്രമേഹം, ഹൃദയവൈകല്യങ്ങൾ എന്നിവയുള്ളവർക്ക് രോഗസാധ്യത രണ്ടുമുതൽ മൂന്നുവരെ ഇരട്ടിയാകും.[52]ക്രോണിക് ഒബ്സ്ട്രക്ടീവ് പൾമണറി ഡിസോർഡർ ഉള്ളവർക്ക് രണ്ടര മുതൽ 11 വരെ ഇരട്ടി രോഗമൂർച്ഛാസാധ്യതയുണ്ട്. കോവിഡ് ബാധിതരുടെ രക്തം കട്ടപിടിക്കാനുള്ള സാധ്യത വർധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. കാലുകളിലെ ആഴത്തിലുള്ള സിരകളിൽ ഇത്തരം രക്തക്കട്ടകൾ ഉണ്ടാവാനും രോഗം മാറി വരുന്ന സമയത്ത് അവ ചലിച്ച് ഹൃദയം, ശ്വാസകോശം, തലച്ചോറ് തുടങ്ങിയ പ്രധാന അവയവങ്ങളിലേക്കുള്ള രക്തചംക്രമണം തടസപ്പെടുത്തുന്ന ഈ ചലിക്കുന്ന രക്തക്ക ട്ടകൾ, ഹാർട്ട് അറ്റാക്ക്, പൾ മനറി എംബോളിസം, പക്ഷാഘാതം മുതലായ സങ്കീർണ്ണ പ്രശ്നങ്ങൾ ഉണ്ടാക്കി മരണം വരെ സംഭവിക്കുവാനിടയുണ്ട്. കൂടാതെ നെഞ്ചിലെയും വാരിയെല്ലുകൾക്കിടയിലെയും തരുണാസ്ഥികൾക്ക്‌ വീക്കം എന്ന സങ്കീർണ്ണതയും രോഗം മാറി വരുന്നവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാം. കോവിഡ് മാറിയ ശേഷവും മാസങ്ങൾ നീണ്ടു നില്ക്കുന്ന നീണ്ട കോവിഡ് എന്ന അവസ്ഥ പലരിലും ഉണ്ട്. സന്ധിവേദന,പേശിവേദന, നെഞ്ചുവേദന, ക്ഷീണം ,ഉറക്ക സംബന്ധമായ പ്രശ്നങ്ങൾ, ഉല്ക്കണ്ഠ, വിഷാദം എന്നിവയൊക്കെ ലോങ്ങ്കോവിഡ് എന്ന ഈ അവസ്ഥയുടെ ലക്ഷണങ്ങളാണ്.

ചികിത്സ

തിരുത്തുക

മനുഷ്യരിൽ, കൊറോണ വൈറസ് അണുബാധയ്ക്ക് ചികിത്സിക്കാൻ ഒരു മരുന്നും ഇതുവരെ അംഗീകരിച്ചിട്ടില്ല. [53] ലോകമെമ്പാടും പലതരത്തിലുള്ള ചികിത്സാപദ്ധതികൾ മരുന്നുകൾ കണ്ടെത്തിവരുന്നു എങ്കിലും അവയൊന്നും കോറോണ വൈറസിനെ തുരത്താൻ ഫലപ്രദമല്ല. സാധ്യതയുള്ള ചികിത്സകളെക്കുറിച്ചുള്ള ഗവേഷണം 2020 ജനുവരിയിൽ ആരംഭിച്ചു, നിരവധി ആൻറിവൈറൽ മരുന്നുകൾ ഇതിനകം ക്ലിനിക്കൽ പരീക്ഷണങ്ങളിലാണ്. [54] പൂർണ്ണമായും പുതിയ മരുന്നുകൾ വികസിപ്പിക്കാൻ 2021 വരെ എടുക്കുമെങ്കിലും, [55] പരീക്ഷിക്കപ്പെടുന്ന നിരവധി മരുന്നുകൾ മറ്റ് ആൻറിവൈറൽമരുന്നുകളുടെ വികസന സൂചനകളായി ഇതിനകം അംഗീകരിച്ചിട്ടുണ്ട്. പരീക്ഷിക്കപ്പെടുന്ന ആൻറിവൈറലുകളിൽ ക്ലോറോക്വിൻ, [56] ദാറുനാവിർ, [57] ഗാലിഡെസിവിർ, [53] ഇന്റർഫെറോൺ ബീറ്റ, ലീഗ് , [58] [59] [60] തുടങ്ങിയവയുണ്ട്. വൈറസിലെ ആർ.എൻഎ. ഡിപെൻഡന്റ് ആർ.എൻ.എ പോളിമെറേയ്സ് എന്ന രാസാഗ്നി (അഥവാ നോൺ-സ്ട്രക്ചറൽ പ്രോട്ടീൻ- nsp12)യാണ് വൈറസിന്റെ ആർ.എൻ.എ യെ മനുഷ്യകോശങ്ങളിൽ രൂപപ്പെടുത്തുന്നതിനുതകുന്നത്. അതിനാൽ ഈ രാസാഗ്നിയെ തടയുന്ന റെംഡെസിവിർ (remdesivir) എന്ന ആന്റിവൈറൽ മരുന്ന് കോവിഡ്-19 രോഗചികിത്സയ്ക്ക് പ്രയോഗിച്ചുവരുന്നു.[61]

ഹൈഡ്രോക്സിക്ലോറോക്വിൻ

തിരുത്തുക

പ്ലാക്വിനിൽ (Plaquenil ) എന്ന വ്യാപാരനാമത്തിൽ വിൽക്കപ്പെടുന്ന ഹൈഡ്രോക്സിക്ലോറോക്വിൻ (HCQ) കൊറോണ വൈറസ് രോഗം 2019 (COVID-19) നുള്ള പരീക്ഷണാത്മക ചികിത്സയിൽ ഉപയോഗിക്കുന്നു. [62] വളരെയേറെ പാർശ്വഫലങ്ങൾ ഉള്ളതിനാൽ, ഒരു ആരോഗ്യവിദഗ്ദന്റെ നിർദ്ദേശപ്രകാരം മാത്രമേ ഇതുപയോഗിക്കാവൂ.[63] [64] [65] കൊറോണ വൈറസ് രോഗം 2019 ബാധിതരെ ചികിൽസിക്കുന്നതിന് പരീക്ഷണാടിസ്ഥാനത്തിൽ ഇന്റർഫെറോൺ ആൽഫ -2 ബി. ഉപയോഗിച്ചുവരുന്നു.[66][67]

പ്രതിരോധം

തിരുത്തുക
 
രോഗപ്രതിരോധത്തിന് അവലംബിക്കുന്ന "ഫ്ലാറ്റൻ ദ കർവ്" എന്ന രീതി

ആഗോള ആരോഗ്യ സംഘടനകൾ അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കുന്നതിനുള്ള പ്രതിരോധ നടപടികൾ പ്രസിദ്ധീകരിച്ചു. മറ്റ് കൊറോണ വൈറസുകൾക്കായി പ്രസിദ്ധീകരിച്ച ശുപാർശകൾക്ക് സമാനമാണ് ഈ ശുപാർശകൾ:

  • വീട്ടിൽത്തന്നെ താമസിക്കുക.
  • യാത്രകളും പൊതു പ്രവർത്തനങ്ങളും ഒഴിവാക്കുക
  • പൊതു പരിപാടികൾ മാറ്റിവെക്കുക
  • സോപ്പും വെള്ളവും ഉപയോഗിച്ച് കൈകഴുകുക.
  • കഴുകാത്ത കൈകളാൽ കണ്ണുകളിലോ മൂക്കിലോ വായയിലോ തൊടരുത്.
  • നല്ല ശ്വസന ശുചിത്വം പാലിക്കുക.[68] [69]

ആരോഗ്യമുള്ള പൊതുജനങ്ങൾ മുഖംമൂടി ഉപയോഗിക്കുന്നത് (ചൈനയ്ക്ക് പുറത്ത്) ശുപാർശ ചെയ്യുന്നില്ല. [70] [71] [72]

വൈറസ് നാശിനികൾ

തിരുത്തുക

അൾട്രാവയലറ്റ് വികിരണങ്ങൾക്കും 75 ശതമാനം വരെയുള്ള ഈഥർ, എഥനോൾ, ക്ലോറിൻ അടങ്ങിയ അണുനാശിനികൾ, പെറോക്സിഅസറ്റിക് അമ്ലം, ക്ലോറോഫോം എന്നിവയ്ക്ക് വൈറസിനെ നശിപ്പിക്കാനാകും. [73]

മാനേജ്മെന്റ്

തിരുത്തുക

ഈ രോഗത്തിന് പ്രത്യേക ആൻറിവൈറൽ മരുന്നുകളൊന്നും അംഗീകരിച്ചിട്ടില്ല. പിന്തുണാ ശ്രദ്ധയോടെയാണ് രോഗലക്ഷണങ്ങൾ കൈകാര്യം ചെയ്യുന്നത്. [74] ലോകാരോഗ്യസംഘടനയും ചൈനീസ് ദേശീയ ആരോഗ്യ കമ്മീഷനും ഗുരുതരമായ അക്യൂട്ട് റെസ്പിറേറ്ററി അണുബാധയുള്ള രോഗികൾക്ക് വിശദമായ ചികിത്സാ ശുപാർശകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. [75] [76] സാധ്യമായ ചികിത്സകളുടെ ഫലപ്രാപ്തിയും സുരക്ഷയും പരിശോധിക്കുന്നതിനായി ക്രമരഹിതമായി നിയന്ത്രിത പരീക്ഷണങ്ങളിൽ പങ്കെടുക്കാൻ ലോകാരോഗ്യ സംഘടന ശുപാർശ ചെയ്തു.

വാക്സിൻ ഗവേഷണങ്ങൾ

തിരുത്തുക

അമേരിക്കയുടെ നാഷണൽ ഇൻസ്റ്റിട്യൂട്ട് ഓഫ് ഹെൽത്ത് (NIH) , മോഡേണാ ബയോടെക്നോളജി കമ്പനിയുടെ പകർച്ചവ്യാധി നിയന്ത്രണവിഭാഗവുമായിച്ചേർന്ന് 2020 ജനുവരി 13 ന് വൈറസിനെതിരെ mRNA-1273 എന്ന വാക്സിൻ പരീക്ഷണത്തിനായി പ്രയോഗിക്കുന്നതിന് അന്തിമതീരുമാനമെടുത്തു.[77] Coalition for Epidemic Preparedness Innovations (CEPI) ആണ് ഈ വാക്സിൻ ഉത്പാദിപ്പിക്കുന്നതിന് സാമ്പത്തികസഹായം ചെയ്യുന്നത്. മോ‍ഡേണയിലെ നാഷണൽ ഇൻസ്റ്റിട്യൂട്ട് ഓഫ് അലർജി ആന്റ് ഇൻഫെക്ഷ്യസ് ഡിസീസ് (NIAID) ആണ് വാക്സിൻ ഗവേഷണങ്ങൾ നടത്തുന്നത്. ആറാഴ്ച നീണ്ടുനിൽക്കുന്ന ഓപൺ ലേബൽ പഠനത്തിന് 45 രോഗികൾ പങ്കാളികളാകുന്നു. പൂർണമായും ഫലപ്രദമായ വാക്സിൻ ഉത്പാദിപ്പിക്കാൻ 12 മുതൽ 18 വരെ മാസമെടുക്കും. SARS-CoV-2 ന്റെ ജനറ്റിക് കോഡ് പകർപ്പെടുത്താണ് ഈ വാക്സിൻ നിർമ്മിക്കുന്നത്. ആദ്യഘട്ടത്തിൽ mRNA-1273 ഘടകത്തിന്റെ സുരക്ഷയും പ്രതിരോധവൽക്കരണസാധ്യതയും അറിയാൻ 25μg, 100μg, 250μg ഡോസുകളാണ് 18 മുതൽ 55 വരെ പ്രായമുള്ള സന്നദ്ധാംഗങ്ങൾക്ക് നൽകുന്നത്. [78] 2020 മാർച്ച് 16 ന് ആദ്യപങ്കാളി (ജെന്നിഫർ ഹാലർ) വാക്സിൻ സ്വീകരിച്ചു. [79][80]കോവിഡ്-19 കാൻഡിഡേറ്റ് വാക്സിനുകളുടെ ലിസ്റ്റ് ലോകാരോഗ്യസംഘടന പ്രസിദ്ധീകരിച്ചു. [81] ലോകത്തിലെ ആദ്യ കോവിഡ് വാക്സിൻ റഷ്യ 2020 ആഗസ്ത് 11 ന് പുറത്തിറക്കി.[82]

കൊറോണ വൈറസിന്റെ വ്യാപനം,നാൾവഴി

തിരുത്തുക
  • 2019 ഡിസംബർ 10 ചൈനയിലെ വുഹാനിൽ ഹ്വാനൻ സമുദ്രോത്പന്ന മാർക്കറ്റിലെ വ്യാപാരിയായ വേയ് ഗുക്സ്യൻ രോഗബാധിതനാകുന്നു. അദ്ദേഹം അടുത്തുള്ള ആരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടി. അടുത്ത മൂന്നാഴ്ചകൊണ്ട് ഹ്വാനനിലെ കച്ചവടക്കാരിൽ പലർക്കും അസുഖം വന്നു. ഡിസംബർ അവസാനത്തോടെ രോഗം ബാധിച്ചവർക്കെല്ലാം സമ്പർക്കവിലക്ക് ഏർപ്പെടുത്തേണ്ടിവന്നു.
  • ഡിസംബർ 29 വുഹാൻ സിറ്റിയിൽ ആളുകൾക്ക് ന്യുമോണിയയ്ക്ക് സമാനമായ രോഗം പിടിപെടുന്നത് ചൈനീസ് അധികൃതരുടെ ശ്രദ്ധയിൽ. ഇക്കാര്യം അവർ ലോകാരോഗ്യ സംഘടനയെ അറിയിച്ചു.
  • 2020 ജനുവരി 1 ഹ്വാനൻ സമുദ്രോത്പന്ന മാർക്കറ്റ് പൂർണമായും അടച്ചു.
  • ജനുവരി 7 കൊറോണ കുടുംബത്തിൽപ്പെട്ട പുതിയ വൈറസിനെ കണ്ടെത്തിയതായി ചൈനയുടെ പ്രഖ്യാപനം. ശ്വാസതടസവും പനിയും രോഗലക്ഷണങ്ങൾ. വൈറസിന് 2019 നോവൽ കൊറോണ എന്ന് പേരുനൽകി.
  • ജനുവരി 9 : 44 കേസുകൾ റിപ്പോർട്ട് ചെയ്തതോടെ, കൊറോണവൈറസ് വ്യാപനം പൊട്ടിപ്പുറപ്പെട്ടതായി ചൈനയുടെ പ്രഖ്യാപനം.
  • ജനുവരി 11 ചൈനയിൽ ആദ്യമരണം. ഹ്വാനൻ മാർക്കറ്റിൽ നിന്ന് സാധനം വാങ്ങിയ 61-കാരനാണ് മരിച്ചത്.
  • ജനുവരി 13 തായ്ലൻഡിൽ കൊറോണ സ്ഥിരീകരിച്ചു. ചൈനയ്ക്ക് പുറത്ത് ആദ്യം.ജനുവരി 16:ജപ്പാനിലും കോവിഡ് -19 പോസിറ്റിവ്
  • ജനുവരി 20 പട്ടികയിലേക്ക് സൗത്ത് കൊറിയ
  • ജനുവരി 21 യു.എസിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചതായി യു.എസ്. സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ പ്രഖ്യാപനം.ജനുവരി 23:വുഹാൻ സിറ്റിയിലെ 11 ദശലക്ഷത്തോളം ആളുകൾക്ക് ചൈന യാത്രാവിലക്ക് ഏർപ്പെടുത്തി. റെയിൽ,വ്യോമ ഗതാഗതം നിർത്തി. രണ്ടുദിവസത്തിനുള്ളിൽ അതിർത്തി പ്രദേശങ്ങളും അടച്ചു. പുറംലോകവുമായി ബന്ധമില്ലാതായവരുടെ എണ്ണം 36 ദശലക്ഷം.
  • ജനുവരി 25 മരണസംഖ്യ 1000 കടന്നു
  • ജനുവരി 30 വൈറസ് ബാധിതരുടെ എണ്ണം 8234-ൽ നിൽക്കെ ലോകാരോഗ്യ സംഘടന കോവിഡ് 19 വ്യാപനത്തെ ആഗോള അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചു. ഇതേദിവസമാണ് ഇന്ത്യയിൽ ആദ്യത്തെ കോവിഡ് -19 കേസ് റിപ്പോർട്ട് ചെയ്തത്. വുഹാനിൽ നിന്ന് കേരളത്തിലെത്തിയ വിദ്യാർഥിക്കായിരുന്നു വൈറസ് ബാധിച്ചത്.
  • ജനുവരി 31 റഷ്യ, സ്പെയിൻ, സ്വീഡൻ, യു.കെ. എന്നീ രാജ്യങ്ങളിൽ രോഗം.
  • ഫെബ്രുവരി 1 രോഗബാധിതരുടെ എണ്ണം 10000 കടന്നു. ചൈനയിൽ മരിച്ചവരുടെ എണ്ണം 259. ഓസ്ട്രേലിയ, കാനഡ, ജർമനി, ജപ്പാൻ, സിങ്കപ്പുർ, യു.എ.ഇ., വിയറ്റനാം എന്നിവിടങ്ങളിൽ പുതിയ കേസുകൾ.
  • ഫെബ്രുവരി 2-3 വുഹാനിൽ നിന്ന് കേരളത്തിലെത്തിയ രണ്ടുപേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു.
  • ഫെബ്രുവരി 5 കോവിഡിന് കൃത്യമായ ചികിത്സയില്ലെന്ന് ലോകാരോഗ്യ സംഘടന. ജപ്പാനിലെ യോകോഹാമയിൽ 138 ഇന്ത്യക്കാരുൾപ്പെടെ 3711 പേരുള്ള ഡയമണ്ട് പ്രിൻസസ് ക്രൂയിസ് ഷിപ്പ് തടഞ്ഞു. കപ്പലിലുണ്ടായിരുന്നവരിൽ 16 ഇന്ത്യക്കാരുൾപ്പെടെ 175 പേർക്ക് രോഗം സ്ഥിരീകരിച്ചു. എന്നിട്ടും ആളുകളെ കപ്പലിൽ തന്നെ പാർപ്പിച്ചു.
  • ഫെബ്രുവരി 7 വൈറസ് വ്യാപനത്തെക്കുറിച്ച് ലോകത്തെ അറിയിക്കാൻ ശ്രമിക്കുകയും അതിന്റെ പേരിൽ ചൈനീസ് ഭരണകൂടത്തിൻെ ഭീഷണി നേരിടേണ്ടിയും വന്ന ഡോക്ടർ ലീ വെൻലിയാങ് കോവിഡ് 19 മൂലം മരിച്ചു.
  • ഫെബ്രുവരി 14 ഈജിപ്ത് കോവിഡ് സ്ഥിതീകരിക്കുന്ന ആദ്യ ആഫ്രിക്കൻ രാജ്യമായി. യൂറോപ്പിൽ ആദ്യമായി ഫ്രാൻസ്.
  • ഫെബ്രുവരി 19 ഇറാനിൽ രണ്ട് മരണം.
  • ഫെബ്രുവരി 21 ഇറ്റലിയിൽ ആദ്യ കേസ് റിപ്പോർട്ട് ചെയ്തു. ഫെബ്രുവരി 23-ലെ വെനിസ് കാർണിവൽ വേണ്ടെന്നുവച്ചു.
  • ഫെബ്രുവരി 24 കുവൈത്ത്, ബഹ്റൈൻ, ഇറാഖ്, അഫ്ഗാനിസ്താൻ, ഒമാൻ എന്നിവിടങ്ങിൽ രോഗം റിപ്പോർട്ട് ചെയ്തു.
  • ഫെബ്രുവരി 27 എസ്റ്റോണിയ, ഡെൻമാർക്ക്, നോർത്തേൺ അയർലൻഡ്, നെതർലൻഡ്സ് എന്നീ രാജ്യങ്ങളും പട്ടികയിൽ.
  • മാർച്ച് 2 ഇന്ത്യയിൽ രണ്ട് കേസുകൾ കൂടി. ഇറ്റലിയിൽ നിന്ന് ഡൽഹിയിൽ എത്തിയ ആൾക്കും ദുബായിയിൽ നിന്ന് ഹൈദരാബാദിൽ എത്തിയ ആൾക്കും.
  • മാർച്ച് 4 ഇന്ത്യയിൽ കൂടുതൽ കേസുകൾ. ജയ്പൂരിലെത്തിയ 14 ഇറ്റാലിയൻ വിനോദ സഞ്ചാരികൾക്കും ഇവരോടൊപ്പമുണ്ടായിരുന്ന ഒരു ഇന്ത്യക്കാരനും.
  • മാർച്ച് 7 ആഗോള വ്യാപനം ഒരുലക്ഷം പിന്നിട്ടു.
  • മാർച്ച് 11 കൊറോണ വൈറസ് വ്യാപനത്തെ ലോകാരോഗ്യ സംഘടന ആഗോള മഹാമാരിയായി പ്രഖ്യാപിച്ചു.
  • മാർച്ച് 12 യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള ആളുകൾക്ക് യു.എസിൽ പ്രവേശിക്കുന്നതിന് പ്രസിഡന്റ് ട്രംപിന്റെ വിലക്ക്. ഇതേദിവസം തന്നെ കോവിഡ് 19 മൂലം ഇന്ത്യയിൽ ആദ്യ മരണം. കർണാടകയിലെ കലബുർഗിയിൽ 76-കാരനാണ് മരിച്ചത്.
  • മാർച്ച് 15 ലോകത്ത് കൊറോണ ബാധിതരുടെ എണ്ണം ഒന്നരലക്ഷം പിന്നിട്ടു.
  • മാർച്ച് 16 വാഷിങ്ടൺ ഹെൽത്ത് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ കോവിഡ്-19നെതിരായ വാക്സിൻ ആദ്യമായി മനുഷ്യരിൽ പരീക്ഷിച്ചു.
  • മാർച്ച് 20 ലോകത്ത് രോഗബാധിതരുടെ എണ്ണം 234073. മരണം 9840.[83]
  • മാർച്ച് 25 ലോകത്ത് രോഗബാധിതരുടെ എണ്ണം 471O35. മരണം 21282.
  • മാർച്ച് 31 ലോകത്തിൽ രോഗബാധിതരുടെ എണ്ണം. 824255 മരണം 40659.
  • ഏപ്രിൽ 3 രോഗബാധിതരുടെ എണ്ണം 976,249 കടന്നു. മരണം 50,489. ഇൻഡ്യയിൽ 56 പേർ മരണത്തിനിരയായി[84]as of 4th april 2020 08.22 am
  • ഏപ്രിൽ 9ലോകത്തിൽ രോഗബാധിതരുടെ എണ്ണം 1,395,136 കടന്നു. മരണം 81,580.[85]
  • ഏപ്രിൽ 10ലോകത്തിൽ രോഗ ബാധിതരുടെ എണ്ണം 1647635 കടന്നു. മരണം ഒരു ലക്ഷം കടന്നു. രോഗത്തെ അതിജീവിച്ചവർ 369116, ഇൻഡ്യയിൽ മരണം 229 ആയി ഉയർന്നു.[86]
  • ഏപ്രിൽ 25ലോകത്താകെ രോഗബാധിതരുടെ എണ്ണം 2900000 കടന്നു. മരണം 200000 വും, ഇൻഡ്യയിൽ മരണം 825 ആയി ഉയർന്നു.[87]
  • മെയ് 15ലോകത്താകെ രോഗബാധിതരുടെ എണ്ണം 4500000 കടന്നു. മരണം 300000 വും, ഇൻഡ്യയിൽ മരണം 2750 ആയി ഉയർന്നു.[88]
  • മെയ് 19ഇൻഡ്യയിൽ മരണം 3000 ആയി ഉയർന്നു. വ്യാപനം 100000 പിന്നിട്ടു.
  • ജൂൺ 6ലോകത്താകെ മരണം 4 ലക്ഷം കടന്നു.രോഗബാധിതർ 6,976,045 ഇൻഡ്യയിൽ മരണം 6946 പിന്നിട്ടു.
  • ജൂൺ 28 ലോകത്താകെ മരണം 5 ലക്ഷം കടന്നു. രോഗബാധിതർ 1 കോടിയിലേറെ ആയി ഉയർന്നു.ഇൻഡ്യയിൽ രോഗബാധിതർ 529000, മരണം 16000 [89] *ജൂലൈയ് 18 ലോകത്താകെ മരണം 6 ലക്ഷം കടന്നു. രോഗബാധിതർ 1 കോടി 42 ലക്ഷം ആയി ഉയർന്നു.ഇൻഡ്യയിൽ രോഗബാധിതർ 1040900,മരണം 26295 *ഓഗസ്റ്റ്4 ലോകത്താകെ മരണം 7 ലക്ഷവും, ഓഗസ്റ്റ് 21 വരെ മരണസംഖ്യ 8 ലക്ഷവും കടന്നു. രോഗബാധിതർ 24,796,362 ഇൻഡ്യയിൽ മരണം 62,713 ആയി ഉയർന്നു. *സെപ്റ്റംബർ 9 ലോകത്താകെ മരണം 9 ലക്ഷവും, ഇൻഡ്യയിൽ മരണ സംഖ്യ 75091 ആയി ഉയർന്നു *സെപ്റ്റംബർ 30 ലോകത്താകെ മരണം 10 ലക്ഷവും, ഇൻഡ്യയിൽ മരണ സംഖ്യ 9635l ആയി ഉയർന്നു

[90]

  • 2021 ഏപ്രിൽ 20 ലോകത്താകെ മരണം 3059000 ഇൻഡ്യയിൽ മരണസംഖ്യ 183000 ആയി ഉയർന്നു.
  • 2021 ജൂൺ 1 ലോകത്താകെ മരണം 3565320, ഇൻഡ്യയിൽ മരണം 331,909[91] *2021 ജൂലൈ 9 ലോകത്താകെ മരണം 40 ലക്ഷം കടന്നു. ഏറ്റവും അധികം മരണം യു.എസിൽ 6.22, രണ്ടാമത് ബ്രസീൽ- 5.29 ലക്ഷം, മൂന്നാമത് ഇൻഡ്യയിൽ 4.05 ലക്ഷം
  • 2021 ജൂലൈ 29 ലോകത്താകെ മരണം 4203599 ഇൻഡ്യയിൽ മരണസംഖ്യ 422695 ആയി ഉയർന്നു.
  • 2021 ആഗസ്റ്റ്റ്റ് 26 ലോകത്താകെ രോഗബാധിതർ 214970834, മരണം 4481034. ഇൻഡ്യയിൽ രോഗബാധിതർ 32558530, മരണസംഖ്യ 436396 ആയി ഉയർന്നു.[92]

കോവിഡ് വകഭേദങ്ങൾ

തിരുത്തുക

പലതരത്തിൽ ഉള്ള സാർസ് CoV-2 (കൊറോണ വയറസുകൾ ) ഉണ്ട്. കോവിഡിന്റെ വർദ്ധിച്ച സംക്രമണശേഷി അല്ലെങ്കിൽ വാക്സിനുകളുടെ ഫലപ്രാപ്തി കുറയുന്നത് ഈ വകഭേദങ്ങൾ മൂലമാണന്ന് അഭിഒപ്രായമുണ്ട്. ഈ വകഭേദങ്ങൾ കോവിഡിന്റെ വ്യാപനത്തിന് കാരണമാകുന്നു. ഈ വകഭേദങ്ങളിൽ തന്നെ ഏറ്റവുംം പ്രശ്നകാരികളായി കണ്ടെത്തിയിരിക്കുന്നത് താഴെ കൊടുത്തിരിക്കുന്നവയാണ്. ലോകാരോഗ്യ സംഘടന അതീവജാഗ്രത നിർദ്ദേശം പുലർത്തേണ്ടവയായി ഇതിനെ കണക്കാക്കുന്നു.

  • ആൽഫ
  • ബീറ്റ
  • ഗാമ
  • ഡെൽറ്റ
  • ഒമിക്രോൺ

കോവിഡ്-19 മറ്റ് മൃഗങ്ങളിൽ

തിരുത്തുക

മനുഷ്യരിൽ നിന്ന് മറ്റ് മൃഗങ്ങളിലേക്ക് വൈറസ് പകരാൻ സാധ്യതയുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. ബെൽജിയത്തിലെ ലിഗെയിലെ ഒരു പൂച്ച, അതിന്റെ ഉടമയേക്കാൾ ഒരാഴ്ച കഴിഞ്ഞ് കോവിഡ് രോഗലക്ഷണങ്ങൾ (വയറിളക്കം, ഛർദ്ദി, ശ്വാസം മുട്ടൽ) കാണിക്കുകയും ടെസ്റ്റ് പോസിറ്റീവ് ആകുകയും ചെയ്തു.[93] ന്യൂയോർക്കിലെ ബ്രോങ്ക്സ് മൃഗശാലയിലെ കടുവകളും സിംഹങ്ങളും, വരണ്ട ചുമയും വിശപ്പില്ലായ്മയും പോലുള്ള കോവിഡ് ‑ 19 ന്റെ ലക്ഷണങ്ങൾ കാണിക്കുകയും വൈറസ് ടെസ്റ്റ് പോസിറ്റീവ് ആയി കാണിക്കുകയും ചെയ്തു. [94] നെതർലാൻഡിലെ രണ്ട് ഫാമുകളിലെ മിങ്കുകളും കോവിഡ്-19 പോസിറ്റീവ് ആയിട്ടുണ്ട്.[95]

വളർത്തു മൃഗങ്ങളിൽ വൈറസ് കുത്തിവച്ച് നടത്തിയ ഒരു പഠനത്തിൽ, പൂച്ചകളും ഫെററ്റുകളും ഈ രോഗത്തിന് വളരെ സാധ്യതയുള്ളവയാണെന്ന് കണ്ടെത്തി, അതേസമയം നായ്ക്കൾക്ക് വൈറൽ റെപ്ലിക്കേഷൻ കുറവായതിനാൽ, സാധ്യത വളരെ കുറവാണ്. അതോടൊപ്പം പന്നികൾ, താറാവുകൾ, കോഴികൾ എന്നിവയിൽ വൈറൽ റപ്ലിക്കേഷൻ തെളിവുകൾ കണ്ടെത്തുന്നതിലും ഈ പഠനം പരാജയപ്പെട്ടു. [96]

കോവിഡ്-19 ഗവേഷണത്തിന് സിറിയൻ ഹാംസ്റ്ററുകൾ ഒരു മാതൃകാ ജീവിയാകാമെന്ന് 2020 മാർച്ചിൽ ഹോങ്കോംഗ് സർവകലാശാലയിലെ ഗവേഷകർ തെളിയിച്ചിട്ടുണ്ട്. [97]

ഇതും കാണുക

തിരുത്തുക
  1. "国家卫生健康委关于新型冠状病毒肺炎暂命名事宜的通知". 7 February 2020. Archived from the original on 28 February 2020. Retrieved 9 February 2020.
  2. Belluz, Julia (20 January 2020). "Wuhan pneumonia outbreak: What we know and don't know". Vox. Archived from the original on 13 January 2020. Retrieved 27 February 2020.
  3. Cheung, Elizabeth (17 January 2020). "Wuhan pneumonia: Hong Kong widens net for suspected cases but medical workers fear already overstretched hospitals will suffer". South China Morning Post. Archived from the original on 21 January 2020. Retrieved 2020-02-27.
  4. Chan, Jasper Fuk-Woo; Yuan, Shuofeng; Kok, Kin-Hang; To, Kelvin Kai-Wang; Chu, Hin; Yang, Jin; Xing, Fanfan; Liu, Jieling; Yip, Cyril Chik-Yan; Poon, Rosana Wing-Shan; Tsoi, Hoi-Wah; Lo, Simon Kam-Fai; Chan, Kwok-Hung; Poon, Vincent Kwok-Man; Chan, Wan-Mui; Ip, Jonathan Daniel; Cai, Jian-Piao; Cheng, Vincent Chi-Chung; Chen, Honglin; Hui, Christopher Kim-Ming; Yuen, Kwok-Yung (2020-02-15). "A familial cluster of pneumonia associated with the 2019 novel coronavirus indicating person-to-person transmission: a study of a family cluster". The Lancet (in English). 395 (10223) (published 24 January 2020): 514–523. doi:10.1016/S0140-6736(20)30154-9. ISSN 0140-6736. PMID 31986261. {{cite journal}}: Unknown parameter |displayauthors= ignored (|display-authors= suggested) (help)CS1 maint: unrecognized language (link)
  5. "Wuhan designates hospitals for viral pneumonia treatment as cases rise". The Straits Times. 21 January 2020. Archived from the original on 21 January 2020. Retrieved 27 February 2020.
  6. 6.0 6.1 6.2 "Coronavirus Disease 2019 (COVID-19) Symptoms". Centers for Disease Control and Prevention. United States. 10 February 2020. Archived from the original on 30 January 2020.
  7. "Naming the coronavirus disease (COVID-19) and the virus that causes it". www.who.int (in ഇംഗ്ലീഷ്). World Health Organization. Archived from the original on 2020-02-28. Retrieved 2020-02-28.
  8. 8.0 8.1 Gorbalenya, Alexander E. (2020-02-11). "Severe acute respiratory syndrome-related coronavirus – The species and its viruses, a statement of the Coronavirus Study Group". bioRxiv (in ഇംഗ്ലീഷ്): 2020.02.07.937862. doi:10.1101/2020.02.07.937862. Archived from the original on 11 February 2020. Retrieved 11 February 2020.
  9. 9.0 9.1 9.2 "Q&A on coronaviruses". World Health Organization (WHO). Archived from the original on 20 January 2020. Retrieved 27 January 2020.
  10. https://www.aljazeera.com/programmes/newsfeed/2020/03/trump-defends-calling-coronavirus-chinese-virus-200323102618665.html
  11. Hui DS, I Azhar E, Madani TA, Ntoumi F, Kock R, Dar O, et al. (February 2020). "The continuing 2019-nCoV epidemic threat of novel coronaviruses to global health—The latest 2019 novel coronavirus outbreak in Wuhan, China". Int J Infect Dis. 91: 264–66. doi:10.1016/j.ijid.2020.01.009. PMID 31953166.
  12. "WHO Director-General's opening remarks at the media briefing on COVID-19". World Health Organization (WHO) (Press release). 11 March 2020. Retrieved 12 March 2020. {{cite press release}}: Unknown parameter |name-list-format= ignored (|name-list-style= suggested) (help)CS1 maint: url-status (link)
  13. "Q&A on coronaviruses". World Health Organization (WHO). 11 February 2020. Archived from the original on 20 January 2020. Retrieved 24 February 2020.
  14. "Coronavirus Disease 2019 (COVID-19)". Centers for Disease Control and Prevention (in അമേരിക്കൻ ഇംഗ്ലീഷ്). 11 February 2020. Archived from the original on 23 February 2020. Retrieved 24 February 2020.
  15. "Symptoms of Novel Coronavirus (2019-nCoV) | CDC". www.cdc.gov (in അമേരിക്കൻ ഇംഗ്ലീഷ്). 2020-02-10. Archived from the original on 30 January 2020. Retrieved 2020-02-11.
  16. "Severe acute respiratory syndrome coronavirus 2 (SARS-CoV-2) and coronavirus disease-2019 (COVID-19): The epidemic and the challenges". International Journal of Antimicrobial Agents: 105924. February 2020. doi:10.1016/j.ijantimicag.2020.105924. PMID 32081636.
  17. "Advice for public". www.who.int (in ഇംഗ്ലീഷ്). Archived from the original on 26 January 2020. Retrieved 2020-02-25.
  18. 18.0 18.1 "Epidemiological and clinical characteristics of 99 cases of 2019 novel coronavirus pneumonia in Wuhan, China: a descriptive study". Lancet (in English). 395 (10223): 507–513. February 2020. doi:10.1016/S0140-6736(20)30211-7. PMID 32007143. {{cite journal}}: Invalid |display-authors=6 (help)CS1 maint: unrecognized language (link)
  19. 19.0 19.1 Hessen, Margaret Trexler (27 January 2020). "Novel Coronavirus Information Center: Expert guidance and commentary". Elsevier Connect. Archived from the original on 30 January 2020. Retrieved 31 January 2020.
  20. "Coronavirus Disease 2019 (COVID-19)". Centers for Disease Control and Prevention (CDC). 15 February 2020. Archived from the original on 26 February 2020. Retrieved 20 February 2020.
  21. "Report 4: Severity of 2019-novel coronavirus (nCoV)" (PDF). Archived from the original (PDF) on 10 February 2020. Retrieved 10 February 2020.
  22. "Coronavirus (COVID-19) Mortality Rate". www.worldometers.info. 5 March 2020. Retrieved 23 March 2020.
  23. "Public health surveillance for COVID-19Interim guidance7 August 2020". WHO-2019-nCoV-SurveillanceGuidance-2020.7-eng. WHO. 7 August 2020. Retrieved 10 August 2020. {{cite web}}: |first= missing |last= (help)CS1 maint: numeric names: authors list (link)
  24. "Clinical features of patients infected with 2019 novel coronavirus in Wuhan, China". Lancet. 395 (10223): 497–506. February 2020. doi:10.1016/S0140-6736(20)30183-5. PMID 31986264. {{cite journal}}: Invalid |display-authors=6 (help)
  25. "WHO COVID-19 situation report 29" (PDF). World Health Organization. 19 February 2020. Archived from the original (PDF) on 24 February 2020. Retrieved 26 February 2020.
  26. "Q&A on coronaviruses (COVID-19): How long is the incubation period for COVID-19?". www.who.int (in ഇംഗ്ലീഷ്). Archived from the original on 20 January 2020. Retrieved 2020-02-26.
  27. "Coronavirus incubation period could be 24 days, say Chinese researchers". 2020-02-11. Archived from the original on 22 February 2020. Retrieved 22 February 2020.
  28. "Coronavirus incubation could be as long as 27 days, Chinese provincial government says". 22 February 2020. Archived from the original on 22 February 2020. Retrieved 26 February 2020.
  29. "Report of the WHO-China Joint Mission on Coronavirus Disease 2019 (COVID-19)" (PDF). WHO. pp. 11–12. Retrieved 29 February 2020.
  30. "CORONAVIRUSSARS-CoV-2/ COVID-19 - PANDEMIC:Informationan interim guidelines for pharmacists and the pharmacy workforce". {{cite web}}: |access-date= requires |url= (help); Missing or empty |url= (help); Text "https://www.fip.org/files/content/priority-areas/coronavirus/Coronavirus-guidance-update-ENGLISH.pdf" ignored (help)
  31. "How COVID-19 causes smell loss Olfactory support cells, not neurons, are vulnerable to novel coronavirus infection". How COVID-19 causes smell loss Olfactory support cells, not neurons, are vulnerable to novel coronavirus infection. https://www.sciencedaily.com/. July 24, 2020. Retrieved 10 August 2020. {{cite web}}: External link in |publisher= (help); line feed character in |title= at position 31 (help); line feed character in |website= at position 31 (help)
  32. "CORONAVIRUS SARS-CoV-2 COVID-19 PANDEMIC : Information and interim guidelines for pharmacists and the pharmacy workforce" (PDF). https://www.fip.org (in ഇംഗ്ലീഷ്). INTERNATIONALPHARMACEUTICALFEDERATION. {{cite web}}: External link in |website= (help)
  33. {{Cite web|url=https://https Archived 2020-06-25 at the Wayback Machine.://www.nature.com/articles/s41591-020-0820-9#ref-CR6|website=https://https://www.nature.com/%7Clanguage=en%7C%7Ctitle=The proximal origin of SARS-CoV-2
  34. "2019 Novel Coronavirus (2019-nCoV)". Centers for Disease Control and Prevention (in അമേരിക്കൻ ഇംഗ്ലീഷ്). 11 February 2020. Archived from the original on 22 February 2020. Retrieved 18 February 2020.
  35. "Discovery of a novel coronavirus associated with the recent pneumonia outbreak in humans and its potential bat origin". bioRxiv (in ഇംഗ്ലീഷ്): 2020.01.22.914952. 23 January 2020. doi:10.1101/2020.01.22.914952. Archived from the original on 24 January 2020. Retrieved 5 February 2020.
  36. "The Epidemiological Characteristics of an Outbreak of 2019 Novel Coronavirus Diseases (COVID-19) - China, 2020" (PDF). China CDC Weekly. 2. 20 February 2020. Archived from the original (PDF) on 18 February 2020. Retrieved 19 February 2020.
  37. Report of the WHO-China Joint Mission on Coronavirus Disease 2019 (COVID-19). World Health Organization (WHO), 16-24 February 2020
  38. CDC (2020-02-05). "CDC Tests for 2019-nCoV". Centers for Disease Control and Prevention (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 14 February 2020. Retrieved 2020-02-12.
  39. Schirring, Lisa (16 January 2020). "Japan has 1st novel coronavirus case; China reports another death". CIDRAP. Archived from the original on 20 January 2020. Retrieved 16 January 2020.
  40. "Laboratory testing for 2019 novel coronavirus (2019-nCoV) in suspected human cases: Interim guidance". World Health Organization. Archived from the original on 20 January 2020. Retrieved 28 January 2020.
  41. "2019 Novel Coronavirus (2019-nCoV) Situation Summary". Centers for Disease Control and Prevention. 30 January 2020. Archived from the original on 26 January 2020. Retrieved 30 January 2020.
  42. "Real-Time RT-PCR Panel for Detection 2019-nCoV". Centers for Disease Control and Prevention. 29 January 2020. Archived from the original on 30 January 2020. Retrieved 1 February 2020.
  43. Brueck, Hilary (30 January 2020). "There's only one way to know if you have the coronavirus, and it involves machines full of spit and mucus". Business Insider. Archived from the original on 1 February 2020. Retrieved 1 February 2020.
  44. "Curetis Group Company Ares Genetics and BGI Group Collaborate to Offer Next-Generation Sequencing and PCR-based Coronavirus (2019-nCoV) Testing in Europe". GlobeNewswire News Room. 30 January 2020. Archived from the original on 31 January 2020. Retrieved 1 February 2020.
  45. "Laboratory testing for 2019 novel coronavirus (2019-nCoV) in suspected human cases". Archived from the original on 21 February 2020. Retrieved 26 February 2020.
  46. "Undiagnosed pneumonia – China (HU) (01): wildlife sales, market closed, RFI Archive Number: 20200102.6866757". Pro-MED-mail. International Society for Infectious Diseases. Archived from the original on 22 January 2020. Retrieved 13 January 2020.
  47. "New SARS-like virus in China triggers alarm" (PDF). Science. 367 (6475): 234–235. January 2020. doi:10.1126/science.367.6475.234. PMID 31949058. Archived from the original (PDF) on 11 February 2020. Retrieved 11 February 2020.
  48. "Severe acute respiratory syndrome coronavirus 2 isolate Wuhan-Hu-1, complete genome". Nature. 11 February 2020. Archived from the original on 21 January 2020. Retrieved 25 February 2020. {{cite journal}}: Cite journal requires |journal= (help)
  49. "China Makes Over 1.7 Million Covid-19 Testing Kits per Day, Official Says". Yicai Global.
  50. "A rapid advice guideline for the diagnosis and treatment of 2019 novel coronavirus (2019-nCoV) infected pneumonia (standard version)". Military Medical Research. 7 (1): 4. February 2020. doi:10.1186/s40779-020-0233-6. PMC 7003341. PMID 32029004. {{cite journal}}: Invalid |display-authors=6 (help)CS1 maint: unflagged free DOI (link)
  51. "Q&A on COVID-19, pregnancy, childbirth and breastfeeding". 3 April 2020.
  52. https://www.npr.org/sections/coronavirus-live-updates/2020/03/22/819846180/study-calculates-just-how-much-age-medical-conditions-raise-odds-of-severe-covid
  53. 53.0 53.1 Li, Guangdi; De Clercq, Erik (2020). "Therapeutic options for the 2019 novel coronavirus (2019-nCoV)". Nature Reviews Drug Discovery. doi:10.1038/d41573-020-00016-0.
  54. Praveen Duddu. Coronavirus outbreak: Vaccines/drugs in the pipeline for Covid-19 Archived 2020-03-04 at the Wayback Machine.. clinicaltrialsarena.com 19 February 2020.
  55. Lu H. Drug treatment options for the 2019-new coronavirus (2019-nCoV). Biosci Trends. 28 Jan 2020. doi:10.5582/bst.2020.01020
  56. "Remdesivir and chloroquine effectively inhibit the recently emerged novel coronavirus (2019-nCoV) in vitro". Cell Research. February 2020. doi:10.1038/s41422-020-0282-0. PMID 32020029. {{cite journal}}: Invalid |display-authors=6 (help)
  57. "Molecular Modeling Evaluation of the Binding Effect of Ritonavir, Lopinavir and Darunavir to Severe Acute Respiratory Syndrome Coronavirus 2 Proteases" (PDF). bioRxiv. January 2020. doi:10.1101/2020.01.31.929695.
  58. "Coronavirus Infections-More Than Just the Common Cold". JAMA. 323 (8): 707. January 2020. doi:10.1001/jama.2020.0757. PMID 31971553.
  59. "First Case of 2019 Novel Coronavirus in the United States". The New England Journal of Medicine: NEJMoa2001191. January 2020. doi:10.1056/NEJMoa2001191. PMID 32004427. {{cite journal}}: Invalid |display-authors=6 (help)
  60. Xu, Zhijian; Peng, Cheng; Shi, Yulong; Zhu, Zhengdan; Mu, Kaijie; Wang, Xiaoyu; Zhu, Weiliang (28 January 2020). "Nelfinavir was predicted to be a potential inhibitor of 2019 nCov main protease by an integrative approach combining homology modelling, molecular docking and binding free energy calculation". bioRxiv: 2020.01.27.921627. doi:10.1101/2020.01.27.921627.
  61. "Structure of the RNA-dependent RNA polymerase from COVID-19 virus". Structure of the RNA dependent RNA polymerase from Covid-19 Virus. https://science.sciencemag.org. 10 Apr 2020. Retrieved 11 April 2020. {{cite web}}: External link in |publisher= (help)
  62. Cortegiani, Andrea; Ingoglia, Giulia; Ippolito, Mariachiara; Giarratano, Antonino; Einav, Sharon (2020-03-10). "A systematic review on the efficacy and safety of chloroquine for the treatment of COVID-19". Journal of Critical Care. doi:10.1016/j.jcrc.2020.03.005. ISSN 0883-9441.
  63. "Plaquenil- hydroxychloroquine sulfate tablet". DailyMed. 3 January 2020. Retrieved 20 March 2020.
  64. "Plaquenil (hydroxychloroquine sulfate) dose, indications, adverse effects, interactions". pdr.net. Retrieved 2020-03-19.
  65. "Drugs & Medications". webmd.com. Retrieved 2020-03-19.
  66. https://oncubanews.com/en/cuba/cuba-to-send-doctors-and-pharmaceuticals-to-nicaragua-to-face-coronavirus/
  67. https://menafn.com/1099841078/Cuban-drug-used-against-coronavirus-in-China-available-in-Panama
  68. "Coronavirus | About | Prevention and Treatment | CDC". www.cdc.gov (in അമേരിക്കൻ ഇംഗ്ലീഷ്). 2020-02-03. Archived from the original on 15 December 2019. Retrieved 2020-02-10.
  69. "Advice for public". www.who.int (in ഇംഗ്ലീഷ്). Archived from the original on 26 January 2020. Retrieved 2020-02-10.
  70. Australian Government Department of Health (2020-01-21). "Coronavirus (COVID-19)". Australian Government Department of Health (in ഇംഗ്ലീഷ്). Retrieved 2020-02-15.
  71. "MOH | Updates on 2019 Novel Coronavirus (2019-nCoV) Local Situation". www.moh.gov.sg. Archived from the original on 2020-07-12. Retrieved 2020-02-11.
  72. Australian Government Department of Health (2020-01-21). "Novel coronavirus (2019-nCoV)". Australian Government Department of Health (in ഇംഗ്ലീഷ്). Retrieved 2020-02-11.
  73. "Features, Evaluation and Treatment Coronavirus (COVID-19)". https://www.ncbi.nlm.nih.gov (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2020-04-1. {{cite web}}: Check date values in: |access-date= (help); External link in |website= (help)
  74. "Clinical characteristics of novel coronavirus cases in tertiary hospitals in Hubei Province". Chinese Medical Journal: 1. February 2020. doi:10.1097/CM9.0000000000000744. PMID 32044814. {{cite journal}}: Invalid |display-authors=6 (help)
  75. "2019 Novel coronavirus: where we are and what we know" (PDF). Infection. February 2020. doi:10.1007/s15010-020-01401-y. PMID 32072569. Archived from the original (PDF) on 19 February 2020. Retrieved 26 February 2020.
  76. "Clinical management of severe acute respiratory infection when novel coronavirus (nCoV) infection is suspected". www.who.int (in ഇംഗ്ലീഷ്). Archived from the original on 31 January 2020. Retrieved 2020-02-13.
  77. https://www.modernatx.com/modernas-work-potential-vaccine-against-covid-19
  78. https://www.clinicaltrialsarena.com/news/first-us-covid-19-vaccine-trial-moderna/
  79. https://www.nih.gov/news-events/news-releases/nih-clinical-trial-investigational-vaccine-covid-19-begins
  80. https://www.msnbc.com/the-beat-with-ari/watch/first-person-to-test-coronavirus-vaccine-speaks-out-80728645649
  81. https://www.who.int/blueprint/priority-diseases/key-action/novel-coronavirus-landscape-ncov.pdf?ua=1
  82. "കോവിഡ് വാക്‌സിന് 'സ്പുട്‌നിക് വി' എന്ന് പേരിട്ട് റഷ്യ; 20 രാജ്യങ്ങൾ ഓർഡർ ചെയ്തു" (in ഇംഗ്ലീഷ്). Retrieved 2020-08-11.
  83. https://www.mathrubhumi.com/mobile/careers/gk/covid-19-timeline-1.4633294[പ്രവർത്തിക്കാത്ത കണ്ണി]
  84. https://www.who.int/emergencies/diseases/novel-coronavirus-2019
  85. https://who.sprinklr.com/ Globally, as of 2:00am CEST, 9 Apr 2020
  86. https://www.worldometers.info/coronavirus/
  87. https://www.worldometers.info/coronavirus/
  88. https://www.who.int/westernpacific/emergencies/covid-19/news-covid-19
  89. https://www.worldometers.info/coronavirus/?utm_campaign=homeAdUOA?
  90. https://www.worldometers.info/coronavirus
  91. https://www.worldometers.info/coronavirus
  92. https://www.worldometers.info/coronavirus
  93. "Coronavirus: Belgian cat infected by owner". Brusselstimes.com. 27 March 2020. Retrieved 12 April 2020.
  94. Goldstein, Joseph (6 April 2020). "Bronx Zoo Tiger Is Sick With the Coronavirus". The New York Times. Retrieved 9 April 2020. {{cite news}}: Unknown parameter |name-list-format= ignored (|name-list-style= suggested) (help)
  95. "Coronavirus hits Netherlands farm animals as minks test positive for virus". Fox News. 26 April 2020. Retrieved 27 April 2020.
  96. Shi J, Wen Z, Zhong G, Yang H, Wang C, Huang B, et al. (April 2020). "Susceptibility of ferrets, cats, dogs, and other domesticated animals to SARS-coronavirus 2". Science: eabb7015. doi:10.1126/science.abb7015. PMC 7164390. PMID 32269068. Retrieved 9 April 2020.
  97. Chan JF, Zhang AJ, Yuan S, et al. (March 2020). "Simulation of the clinical and pathological manifestations of Coronavirus Disease 2019 (COVID-19) in golden Syrian hamster model: implications for disease pathogenesis and transmissibility" (PDF). Clinical Infectious Diseases. doi:10.1093/cid/ciaa325. ISSN 1058-4838. PMC 7184405. PMID 32215622.
"https://ml.wikipedia.org/w/index.php?title=കോവിഡ്-19&oldid=4135959" എന്ന താളിൽനിന്ന് ശേഖരിച്ചത്