ഇന്ത്യയിലെ കോവിഡ്-19 പകർച്ചവ്യാധി

2020 ൽ ഇന്ത്യയിൽ നടന്നുകൊണ്ടിരിക്കുന്ന കൊറോണ വൈറസ് ബാധയെക്കുറിച്ചുള്ള വിവരങ്ങൾ
(കോവിഡ്-19 പകർച്ച വ്യാധി ഇന്ത്യയിൽ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യയിൽ കോവിഡ്-19 ബാധ ആദ്യമായി സ്ഥിരീകരിച്ചത് 2020 ജനുവരി 30-ന് കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ ആയിരുന്നു.[4] ഇത് ചൈനയിലെ വുഹാൻ എന്ന സ്ഥലത്തു നിന്നും ആണ് ഉത്ഭവിച്ചത് . 2020 May 12 ലെ കണക്ക് അനുസരിച്ച് ഇന്ത്യയിൽ രോഗം ബാധിച്ചവരുടെ എണ്ണം - 70,756, ഭേദമായവർ - 22,455, മരണപ്പെട്ടവർ - 2,293 പേരും ആണ്. [5]

ഇന്ത്യയിലെ കൊറോണ വൈറസ് ബാധ 2020
ഇന്ത്യയിലെ പകർച്ചവ്യാധിയുടെ ഭൂപടം (മാർച്ച് 21 വരെ).
  30+ സ്ഥിരീകരിച്ച കേസുകൾ
  10–29 സ്ഥിരീകരിച്ച കേസുകൾ
  1–9 സ്ഥിരീകരിച്ച കേസുകൾ
  സംശയകരമായ കേസുകൾ
ഇന്ത്യയിലെ പകർച്ചവ്യാധിയുടെ ഭൂപടം (മാർച്ച് 2 വരെ).
  1–9 മരണനിരക്കുകൾ
രോഗംCOVID-19
Virus strainSARS-CoV-2
സ്ഥലംഇന്ത്യ
ആദ്യ കേസ്കേരളം
Arrival date2020 ജനുവരി 30
(4 വർഷം, 9 മാസം, 3 ആഴ്ച and 2 ദിവസം)
ഉത്ഭവംവുഹാൻ, ഹുബെ, ചൈന
സ്ഥിരീകരിച്ച കേസുകൾ[1][note 1]
സജീവ കേസുകൾഎക്സ്പ്രെഷൻ പിഴവ്: - എന്നതിനുള്ള പ്രവർത്തനഘടകം നൽകിയിട്ടില്ല[1]
ഭേദയമായവർ[1][note 2]
മരണം[1][note 3]
പ്രദേശങ്ങൾ
Official website
വെബ്സൈറ്റ്www.mohfw.gov.in

ഒരു ഡസനിലധികം സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ബാധ, 1897-ലെ പകർച്ചവ്യാധി രോഗ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം ഒരു പകർച്ചവ്യാധിയായി പ്രഖ്യാപിക്കപ്പെട്ടു. അതിനാൽ ഇന്ത്യയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളും നിരവധി വാണിജ്യ സ്ഥാപനങ്ങളും അടച്ചുപൂട്ടുകയും ചെയ്തു. വൈറസ് ബാധ സ്ഥിരീകരിച്ച കേസുകളിൽ ഭൂരിഭാഗവും മറ്റ് രാജ്യങ്ങളുമായി ബന്ധപ്പെട്ടതിനാൽ ഇന്ത്യ എല്ലാ ടൂറിസ്റ്റ് വിസകളും താൽക്കാലികമായി നിർത്തിവച്ചു.[6]

ലോകാരോഗ്യസംഘടന (ഡബ്ല്യൂ.എച്ച്.ഒ) കൊറോണ വൈറസ് ബാധ മഹാമാരിയായി പ്രഖ്യാപിച്ചപ്പോൾ ആരോഗ്യമന്ത്രി ഹർഷവർധന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിതല യോഗത്തിൽ ഇന്ത്യ നയതന്ത്ര വിസകൾ ഒഴികെയുള്ള എല്ലാ വിസകളും മാർച്ച് ഏപ്രിൽ 15 വരെ സസ്‌പെൻഡ് ചെയ്യാൻ തീരുമാനിച്ചു.[7] മാർച്ച് 22-ന് കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട 75 ജില്ലകളെ കേന്ദ്ര സർക്കാർ മാർച്ച് 31 വരെ പൂർണമായി അടച്ചിടാൻ തീരുമാനിച്ചു.[8]


കണക്കുകൾ

തിരുത്തുക

ഇന്ത്യയിൽ ആദ്യ കൊറോണ വൈറസ് ബാധ ചൈനയിലെ വുഹാനിൽ നിന്ന് കേരളത്തിലേക്ക് മടങ്ങിയെത്തിയ 3 വിദ്യാർത്ഥികളിലാണ് സ്ഥിതികരിച്ചത്. രാജ്യത്തുടനീളം നിരവധി കേസുകൾ മാർച്ച് മാസത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇതിൽ ഭൂരിഭാഗവും വൈറസ് ബാധിത രാജ്യങ്ങളിലേക്ക് യാത്രാ ചരിത്രമുള്ള ആളുകളുമായി ബന്ധപ്പെട്ടിരിക്കുന്നു. മാർച്ച് 10 ന് ആകെ കേസുകൾ 50 ആയി. മാർച്ച് 12-ന് സൗദി അറേബ്യയിൽ നിന്ന് മടങ്ങിയെത്തിയ 76 കാരൻ രാജ്യത്ത് വൈറസിന്റെ ആദ്യ ഇരയായി. മൊത്തം കേസുകൾ മാർച്ച് 15 ന് 100 ലും മാർച്ച് 20 ന് 250 ലും എത്തി.

സ്ഥിതിവിവരക്കണക്കുകൾ

തിരുത്തുക

ഇന്ത്യയിൽ COVID-19 കേസുകൾ

തിരുത്തുക

ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അവരുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച ഡാറ്റയിൽ നിന്നാണ് കണക്കുകൾ.

State/Union Territory Cases[a] Deaths Recoveries Active
36 / 36 20,282,833 222,408 16,613,292 3,447,133
Andaman and Nicobar Islands 6,150 70 5,850 230
Andhra Pradesh 1,163,994 8,207 1,003,935 151,852
Arunachal Pradesh 18,958 59 17,363 1,536
Assam 263,450[b] 1,389 234,237 27,824
Bihar 509,047 2,821 398,558 107,668
Chandigarh 45,196 507 36,746 7,943
Chhattisgarh 771,701 9,275 641,449 120,977
Dadra and Nagar Haveli and Daman and Diu 8,008 4 6,334 1,670
Delhi 1,212,989 17,414 1,105,983 89,592
Goa 98,088 1,320 70,929 25,839
Gujarat 607,422 7,648 452,275 147,499
Haryana 527,773 4,626 418,425 104,722
Himachal Pradesh 107,121 1,612 83,721 21,788
Jammu and Kashmir 187,219 2,421 150,231 34,567
Jharkhand 251,371 3,073 188,623 59,675
Karnataka 1,646,303 16,250 1,185,299 444,754
Kerala 1,664,789 5,450[c] 1,313,109 346,230
Ladakh 14,315 148 12,884 1,283
Lakshadweep 3,080 6 1,868 1,206
Madhya Pradesh 600,430 5,905 508,775 85,750
Maharashtra 4,771,022 70,851 4,041,158 659,013
Manipur 32,523 422 30,030 2,071
Meghalaya 17,675 185 15,606 1,884
Mizoram 6,556 17 5,112 1,427
Nagaland 14,451 115 12,752 1,584
Odisha 471,536 2,073 404,063 65,400
Puducherry 62,160 848 50,698 10,614
Punjab 392,042 9,472 321,861 60,709
Rajasthan 651,247 4,712 452,164 194,371
Sikkim 8,468 150 6,595 1,723
Tamil Nadu 1,228,064 14,468 1,090,338 123,258
Telangana 463,361 2,476 381,365 79,520
Tripura 35,994 400 33,869 1,725
Uttarakhand 197,023 2,930 138,657 55,436
Uttar Pradesh 1,342,413 13,447 1,043,134 285,832
West Bengal 880,894 11,637 749,296 119,961
As of 22 നവംബർ 2024[13]
Notes
  1. Inclusive of foreign nationals
  2. The MoHFW data has included a case from Dimapur district of Nagaland, a northeastern state of India, against the case count of Assam. It has been included since the patient was shifted in GMCH, Assam for treatment.[9] Here in the table the case figure is included against Assam as per MoHFW and not per the Government of Assam's statistics.[10]
  3. The MoHFW data has included a death from Mahé district of Puducherry, a union territory of India and which is surrounded by North Malabar region of Kerala, against the death count of Kerala. It has been included since the patient died at Parayaram Medical College in Kannur, Kerala.[11] Here in the table the death figure is included against Kerala as per MoHFW and not per the Government of Kerala’s statistics.[12]


വിദേശത്ത് ഇന്ത്യൻ കേസുകൾ സ്ഥിരീകരിച്ചത്

തിരുത്തുക

മാർച്ച് 18 വരെ വിദേശത്ത് 276 ഇന്ത്യൻ കേസുകളുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഇവരിൽ ഭൂരിഭാഗവും ഇറാനിലും (255), മറ്റുള്ളവർ യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഇറ്റലി, കുവൈറ്റ്, ശ്രീലങ്ക, റുവാണ്ട, ഹോങ്കോംഗ് എന്നിവിടങ്ങളിലായിരുന്നു.[14] 2020 മാർച്ച് 20-ന് ഇറാനിൽ വെച്ച് ഒരു ഇന്ത്യക്കാരൻ മരിച്ചു.


വിദേശത്തുള്ള ഇന്ത്യൻ പൗരന്മാരുടെ കേസുകൾ
രാജ്യം / പ്രദേശം സ്ഥിരീകരിച്ച കേസുകൾ മരണങ്ങൾ മൊത്തം Ref
  Egypt Unknown 1 N/A [15]
  Republic of Ireland Unknown 1 N/A [16]
  Kuwait 1,769 1 N/A [17]
  United States of America Unknown 13 N/A
  Singapore 4,618 2 N/A
  Iran 308 1 309 [18]
  Saudi Arabia N/A 284 N/A [17]
  Malaysia 60 Unknown N/A
  Qatar 420 Unknown 420
  Oman 907 Unknown 907
  United Arab Emirates 238 4 238
  Bahrain 135 30 135
  Italy 192 5 197
  Portugal 36 Unknown 36 [19]
  Ghana 24 Unknown 24
  Switzerland 15 Unknown 15
  France 13 Unknown 13
  Sri Lanka 1 Unknown 1 [20]
  Rwanda 1 Unknown 1
  Hong Kong 1 Unknown 1
  Nepal Unknown 1 N/A [21]
ആകെ* 11,616+ 373 N/A [17]
*Total of countries where confirmed Indian cases reported till 10 September 2020

പ്രതികരണങ്ങൾ

തിരുത്തുക

പ്രധാനമന്ത്രിയുടെ പ്രതികരണം

തിരുത്തുക

സാർക്ക് ഉച്ചകോടി

തിരുത്തുക

മാർച്ച് 13 ന് കൊവിഡ്‌-19-നെതിരേ ഒന്നിക്കാൻ സാർക്ക് രാജ്യങ്ങളോട്‌ പ്രധാനമന്ത്രി നരേന്ദ്ര മോഡി ആഹ്വാനം ചെയ്‌തു. ഈ ആശയം നേപ്പാൾ, മാലിദ്വീപ്, ശ്രീലങ്ക, ഭൂട്ടാൻ രാജ്യത്തെ നേതാക്കൾ സ്വാഗതം ചെയ്തു. ഈ നിർദേശം പരിഗണിക്കാമെന്ന്‌ പാകിസ്‌താൻ സർക്കാർ അറിയിച്ചു.[22] മാർച്ച് 15 ന്, സാർക്ക് നേതാക്കളുടെ വീഡിയോ കോൺഫറൻസിന് ശേഷം പ്രധാനമന്ത്രി 74 കോടി ഡോളർ (10 മില്യൺ യുഎസ് ഡോളർ) സാർക്ക് രാജ്യങ്ങൾക്കായി കോവിഡ് -19 എമർജൻസി ഫണ്ടായി വാഗ്ദാനം ചെയ്തു.[21]

ജി 20 സമ്മേളനം

തിരുത്തുക

കോവിഡ് -19-നെ ചെറുക്കുന്നതിനും ആഗോള സമ്പദ്‌വ്യവസ്ഥയെ സുരക്ഷിതമായി സംരക്ഷിക്കുന്നതിനുമുള്ള മാർഗ്ഗങ്ങൾ ചർച്ച ചെയ്യാൻ പ്രധാനമന്ത്രി ജി20 വെർച്വൽ കോൺഫറൻസിന് ആഹ്വാനം ചെയ്തു. ഓസ്‌ട്രേലിയ, അമേരിക്ക, ഫ്രാൻസ്, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളുടെ നേതാക്കൾ ഇതിനെ സ്വാഗതം ചെയ്യുകയും ചെയ്തു.[23]

രാഷ്ട്രത്തോടുള്ള ടെലിവിഷൻ പ്രക്ഷേപണം

തിരുത്തുക

2020 മാർച്ച് 19-ന് രാത്രി 8 മണിക്ക് പ്രധാനമന്ത്രി ടെലിവിഷൻ പ്രക്ഷേപണം നടത്തി. മാർച്ച് 22 ഞായറാഴ്ച രാവിലെ 7 മുതൽ രാത്രി 9 വരെ ജനതാ കർഫ്യൂ (ജനങ്ങളുടെ കർഫ്യൂ) ആചരിക്കാൻ പ്രധാനമന്ത്രി മോദി എല്ലാ പൗരന്മാരോടും ആവശ്യപ്പെട്ടു.[24] രാജ്യത്ത് കൊവിഡ്‌-19 വൈറസ് ബാധ മൂലം നാല് പേരുടെ ജീവൻ നഷ്ടപ്പെടുകയും 167പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം.[25]

ഇതും കാണുക

തിരുത്തുക

കുറിപ്പുകൾ

തിരുത്തുക
  1. ഇന്ത്യയിൽ പോസിറ്റീവായി സ്ഥിതികരിച്ചപ്പെട്ട 111 വിദേശ പൗരന്മാരുടെ കേസുകളും ഇവിടെ ഉൾപ്പെടുത്തിയിട്ടുണ്ട്
  2. മറ്റൊരു രാജ്യത്തേക്ക് കുടിയേറിയ 1 കേസും ഇവിടെ ഉൾപ്പെടുത്തിയിട്ടുണ്ട്
  3. 2 foreign nationals who died in India due to Covid19 are also included here[2][3]

അവലംബങ്ങൾ

തിരുത്തുക
  1. 1.0 1.1 1.2 1.3 "Home | Ministry of Health and Family Welfare | GOI". www.mohfw.gov.in. Retrieved 22 നവംബർ 2024.
  2. "Number of Covid-19 cases in India climbs to 467, death toll rises to nine". livemint. 23 March 2020. Retrieved 26 March 2020.
  3. "60-year-old Yemeni national dies due to coronavirus in Delhi". Hindustan Times. 27 March 2020. Retrieved 30 March 2020.
  4. "ഇന്ത്യയിൽ ആദ്യത്തെ കൊറോണ വൈറസ് ബാധ തൃശൂരിൽ : രോഗി അതീവ ഗുരുതരാവസ്ഥയിലല്ലെന്ന് മന്ത്രി കെ.കെ. ശൈലജ". keralaonlinenews.com. Archived from the original on 2020-03-22. Retrieved 2020-03-22.
  5. One COVID-19 positive infects 1.7 in India, lower than in hot zones, The Indian Express, 19 March 2020. "One reason for the relatively slow increase in the number of novel coronavirus patients in India, as of now, could be the fact that every infected person has been passing on the virus only to another 1.7 people on an average. This is remarkably lower than what has been observed in the worst-affected countries, a study by scientists at the Institute of Mathematical Sciences in Chennai shows."
  6. "India Suspends All Tourist Visas Till April 15 Over Coronavirus: 10 Facts". NDTV.com. Retrieved 12 March 2020.
  7. "കൊറോണ വൈറസ് ബാധ മഹാമാരിയെന്ന് ഡബ്ല്യൂ.എച്ച്.ഒ; ശക്തമായ നടപടികളുമായി ഇന്ത്യ". Mathrubhumi. Retrieved 2020-03-22.
  8. "പുതുതായി ഒരു നിയന്ത്രണവുമില്ല; നേരത്തേ ഏർപ്പെടുത്തിയവ കർശനമാക്കും: മുഖ്യമന്ത്രി". ManoramaOnline. Retrieved 2020-03-23.
  9. "Nagaland registers first COVID-19 case; patient undergoing treatment at hospital in Assam". Republic (in ഇംഗ്ലീഷ്). 12 April 2020. Retrieved 2 May 2020.
  10. "Covid-19 Advisory Assam". assam.gov.in (in ഇംഗ്ലീഷ്). Retrieved 22 നവംബർ 2024.
  11. Jacob, Jeemon (11 April 2020). "Social activist from Puducherry becomes Kerala's third coronavirus casualty". The India Today. Retrieved 19 April 2020.
  12. "Date wise report, Kerala Covid 19 battle". The Government of Kerala. Retrieved 19 April 2020.
  13. "Home | Ministry of Health and Family Welfare | GOI". www.mohfw.gov.in. Retrieved 22 നവംബർ 2024.
  14. "276 Indians including 255 in Iran test positive for coronavirus abroad, confirms MEA". India Today (in ഇംഗ്ലീഷ്). Retrieved 18 March 2020.
  15. "15 Indians died from COVID-19 in foreign countries". Deccan Herald (in ഇംഗ്ലീഷ്). 4 April 2020. Retrieved 20 June 2020.
  16. "COVID-19: Four Malayalis die abroad". The New Indian Express. Retrieved 20 June 2020.
  17. 17.0 17.1 17.2 "11,616 Indian nationals abroad infected by Coronavirus, 373 died of Covid-19". Hindustan Times (in ഇംഗ്ലീഷ്). 2020-09-21. Retrieved 2020-09-22.
  18. Chaudhury, Dipanjan Roy (20 March 2020). "Covid-19: One Indian in Iran dead, Government gives local help to 254 others". The Economic Times. Retrieved 22 March 2020.
  19. Sachin, Parashar. "3,336 Indians infected abroad: 785 in Kuwait, 634 in Singapore | India News". The Times of India. Retrieved 17 April 2020.
  20. "276 Indians including 255 in Iran test positive for coronavirus abroad, confirms MEA". India Today. Retrieved 18 March 2020.
  21. 21.0 21.1 "Indian Businessman In Nepal Dies Of Coronavirus: Report". NDTV.com. Retrieved 27 July 2020.
  22. "കോവിഡ്‌ ഭീഷണിക്കെതിരേ ഒന്നിക്കാൻ സാർക്ക്‌ രാജ്യങ്ങളോട്‌ ആഹ്വാനം ചെയ്‌തു മോഡി". www.mangalam.com. Retrieved 2020-03-22.
  23. Day After Modi’s Appeal for SAARC-like Video Conference, Saudi Arabia Follows Suit With Virtual G20 Meet - News18
  24. "കോവിഡ് തടയാൻ ഞായറാഴ്ച 'ജനതാകർഫ്യൂ'; വീടിന് പുറത്തിറങ്ങരുതെന്ന് പ്രധാനമന്ത്രി". ManoramaOnline. Retrieved 2020-03-22.
  25. "എന്താണ് ജനതാ കർഫ്യൂ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം". Asianet News Network Pvt Ltd. Retrieved 2020-03-22.

ബാഹ്യ ലിങ്കുകൾ

തിരുത്തുക