പതിനാറ്, പതിനേഴ് ലോക്‌സഭകളിൽ ഡൽഹിയിലെ ചാന്ദിനി ചൗക്കിൽ നിന്നുള്ള ലോക്സഭാംഗവും രണ്ടാം നരേന്ദ്ര മോദി സർക്കാരിലെ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രിയുമായിരുന്ന ന്യൂഡൽഹിയിൽ നിന്നുള്ള മുതിർന്ന ബിജെപി നേതാവാണ് ഡോ.ഹർഷവർധൻ(13 ഡിസംബർ 1954)

ഡോ.ഹർഷവർധൻ
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി
ഓഫീസിൽ
2019-2021, 2014
പ്രധാനമന്ത്രിനരേന്ദ്ര മോദി
കേന്ദ്ര കാബിനറ്റ് വകുപ്പ് മന്ത്രി(ശാസ്ത്ര സാങ്കേതിക, ഭൗമശാസ്ത്ര,വനം പരിസ്ഥിതി കാലാവസ്ഥ മാറ്റ വകുപ്പുകൾ)
ഓഫീസിൽ
2019-2021, 2017-2019, 2014-2019
പ്രധാനമന്ത്രിനരേന്ദ്ര മോദി
ലോക്സഭാംഗം
ഓഫീസിൽ
2019-2024, 2014-2019
മണ്ഡലംചാന്ദിനി ചൗക്ക്
ഡൽഹി, നിയമസഭാംഗം
ഓഫീസിൽ
2013-2014, 2008, 2003, 1998, 1993
മണ്ഡലംകൃഷ്ണ നഗർ
ഡൽഹി ബിജെപി, സംസ്ഥാന അധ്യക്ഷൻ
ഓഫീസിൽ
2014, 2003-2009
മുൻഗാമിവിജയ് ഗോയൽ
പിൻഗാമിസതീഷ് ഉപാധ്യായ
വ്യക്തിഗത വിവരങ്ങൾ
ജനനം (1954-12-13) 13 ഡിസംബർ 1954  (70 വയസ്സ്)
ന്യൂഡൽഹി
രാഷ്ട്രീയ കക്ഷിബിജെപി
പങ്കാളിനൂദൻ
കുട്ടികൾ2 sons 1 daughter
As of 16 ഫെബ്രുവരി, 2025

ജീവിതരേഖ

തിരുത്തുക

കാൺപൂരിലെ ഗണേഷ് ശങ്കർ വിദ്യാർത്ഥിമെമ്മോറിയൽ മെഡിക്കൽ കോളേജിൽ നിന്നും 1979 ൽ എം ബി ബി എസ് ബിരുദവും 1983 മുതൽ ഇ എൻ ടിയിൽ പോസ്റ്റ് ഗ്രാഡ്വേറ്റ് ബിരുദവും നേടിയ ഹർഷ വർധൻ ഡൽഹിയിലെ പ്രമുഖനായ ഇ.എൻ.ടി സർജനാണ്. ആർ.എസ്.എസിലൂടെ രാഷ്ട്രീയത്തിൽ പ്രവേശിച്ചു. 1993-ൽ ഡൽഹി നിയമസഭയിലെത്തി. ആരോഗ്യ, നിയമ, വിദ്യാഭ്യാസ മന്ത്രിയായിരുന്നു(1993-98). ഇക്കഴിഞ്ഞ ഡൽഹി നിയമസഭാതിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയുമായിരുന്നു. ചാന്ദ്നി ചൗക്ക് മണ്ഡലത്തിൽനിന്ന് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.[1]

പോളിയോ നിർമ്മാർജ്ജന യജ്ഞം

തിരുത്തുക

പോളിയോ നിർമ്മാർജ്ജനത്തിന് ഇന്ത്യയിൽ നിരവധി പരിശ്രമങ്ങൾ നടത്തി. 1994 ഗാന്ധി ജയന്തി ദിനത്തിന് 12 ലക്ഷം കുട്ടികൾക്ക് പോളിയോ വാക്സിൻ നൽകി അദ്ദേഹം ആരംഭിച്ച പ്രവർത്തനമാണ് പിന്നീട് ഇന്ത്യയൊട്ടാകെ പോളിയോ നിർമ്മാർജ്ജന പരിപാടി നടപ്പിലാക്കാൻ കേന്ദ്രസർക്കാരിന് മാതൃകയായത്. അവശ്യമരുന്ന് പട്ടിക തയ്യാറാക്കിയും മറ്റും ജനകീയ ഔഷധനയം വിജയകരമായി നടപ്പിലാക്കാൻ ശ്രമിച്ചു.[2][അവലംബം ആവശ്യമാണ്]

2014 ലെ തെരഞ്ഞെടുപ്പ്

തിരുത്തുക

ഡൽഹിയിലെ ചാന്ദ്നി ചൗക്ക് ലോക്സഭാ മണ്ഡലത്തിൽ ആപ് സ്ഥാനാർത്ഥിയെ ഒരു ലക്ഷത്തിലേറെ പരാജയപ്പെടുത്തിയാണ് ഹർഷ വർധൻ പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഈ മണ്ഡലത്തിൽ മത്സരിച്ച കോൺഗ്രസ്സിലെ പ്രമുഖ നേതാവും മുൻ മന്ത്രിയുമായ കപിൽ സിബാൽ മൂന്നാം സ്ഥാനത്തായിരുന്നു.

പുരസ്കാരങ്ങൾ

തിരുത്തുക
  • സ്വസ്ത രത്ന (2002) -കഴിഞ്ഞ ദശാബ്ദത്തിലെ പ്രമുഖ ഡോക്ടർക്കു ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നൽകുന്ന അവാർഡ്

IMA President's Special Award of Appreciation by the Indian Medical Association in 1994.

Director-General's Polio Eradication Champion Award Commendation Medal by the World Health Organization in 1998.

Polio Eradication Champion Award by the Rotary International in 2001.

"Doctor of the last Decade" (Swastha Ratna) by Indian Medical Association's New Delhi branch in 2002.


  1. "ഇവർ കേന്ദ്രമന്ത്രിമാർ". www.mathrubhumi.com. Archived from the original on 2014-05-29. Retrieved 28 മെയ് 2014. {{cite web}}: Check date values in: |accessdate= (help)
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-04-24. Retrieved 2014-05-28.
"https://ml.wikipedia.org/w/index.php?title=ഹർഷവർധൻ&oldid=4468012" എന്ന താളിൽനിന്ന് ശേഖരിച്ചത്