കോടാലി, തൃശൂർ
കേരളത്തിലെ തൃശൂർ ജില്ലയിലെ ഒരു ഇടത്തരം പട്ടണമാണ് കോടാലി . തൃശൂർ നഗരത്തിൽ നിന്നും 34 കിലോമീറ്റർ അകലെയാണ് ഈ പട്ടണം. മറ്റത്തൂർ പഞ്ചായത്തിലാണ് ഈ സ്ഥലം[1]
സമ്പദ്
തിരുത്തുകസമീപ ഗ്രാമങ്ങളിൽ നിന്നുള്ള ആളുകളുടെ പ്രാദേശിക വ്യാപാര, വാണിജ്യ കേന്ദ്രമായി ഈ സ്ഥലം പ്രവർത്തിക്കുന്നു.
അതിരപ്പിള്ളി, ചാലക്കുടി ഭാഗത്തേക്ക് പോകാൻ കഴിയുന്ന കൊടകര - വെള്ളിക്കുളങ്ങര റോഡ് കോടാലിയിലൂടെയാണ് കടന്നുപോകുന്നത്. ഇവിടെ നിന്ന് തൃശൂർ, ഇരിഞ്ഞാലക്കുട, ചാലക്കുടി, വരന്തരപ്പിള്ളി എറണാകുളം അങ്കമാലി തുടങ്ങിയ സ്ഥലങ്ങളിലേക്ക് യാത്രാസൗകര്യമുണ്ട്.[2]
കിഴക്കേ കോടാലി (കിഴക്കൻ കോടാലി), ചെമ്പുച്ചിറ, മാങ്കുറ്റിപ്പാടം, കടമ്പോട്, ചേലക്കാട്ടുകര, മൂന്നുമുറി, മുരുക്കിങ്ങൽ, താലൂപ്പാടം, പെരുമ്പിള്ളി ചിറ, ഇഞ്ചക്കുണ്ട്, വെള്ളികുളങ്ങര തുടങ്ങിയവയാണ് കോടാലിക്ക് സമീപമുള്ള ഗ്രാമങ്ങൾ.
സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ, ഫെഡറൽ ബാങ്ക്, സിൻഡിക്കേറ്റ് ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക്, കേരള ഗ്രാമീൺ ബാങ്ക്, കേരള ബാങ്ക് എന്നിവയ്ക്ക് ഇവിടെ ശാഖകളുണ്ട്. ഇവിടെയുള്ള പോസ്റ്റ് ഓഫീസിനെ P.O. Pady എന്നാണ് അറിയപ്പെടുന്നത് (പിൻ കോഡ്:680699).[3]
സ്ഥാപനങ്ങൾ
തിരുത്തുക- ഗവർമെന്റ് എൽ.പി.സ്കൂൾ, കോടാലി
- സർക്കാർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ
- ശ്രീനാരായണ വിദ്യാ മന്ദിർ സെൻട്രൽ സ്കൂൾ
- ശ്രീ കൃഷ്ണാ ഹൈ സ്കൂൾ മറ്റത്തൂർ
- സ്നേഹ ഹോസ്പിറ്റൽ കോടാലി
- കേരളാ വനം വകുപ്പ്
- സബ് റെജിസ്റ്ററൽ ഓഫീസ്
- കേരളാ ബീബറെജ്
ആരാധനാലയങ്ങൾ
തിരുത്തുക- സെന്റ് സെബാസ്റ്റ്യൻസ് ചാപ്പൽ, കോടാലി.
- ശ്രീ രുധിരമല ഭഗവതി ക്ഷേത്രം
- ജുമാമസ്ജിദ്, കോടാലി
- എടയാറ്റ് അമ്പലം
- കൊരേച്ചാൽ അമ്പലം
റഫറൻസുകൾ
തിരുത്തുക- ↑ "Kodaly,thrissur Pin Code: Kodaly,thrissur, Mukundapuram, Irinjalakuda, Thrissur Post Office Code & Address with Map". Retrieved 2022-12-02.
- ↑ "Kodaly | Public Places | Thrissur" (in ഇംഗ്ലീഷ്). Retrieved 2022-12-02.
- ↑ "Pincode of Kodali Trissur, Kerala". Retrieved 2022-12-02.