കൊളറാഡോ നദി
അമേരിക്കൻ ഐക്യനാടുകളുടെ തെക്കുപടിഞ്ഞാറൻ പ്രദേശങ്ങളിലൂടെയും വടക്കൻ മെക്സിക്കോയിലൂടെയും ഒഴുകുന്ന ഒരു നദിയാണ് കൊളറാഡോ നദി (സ്പാനിഷ്: റിയോ കൊളറാഡോ "നിറമുള്ള", ചുവന്ന നിറമുള്ള) . 1,450 മൈൽ നീളമുള്ള (2,330 കി.മീ.) കൊളറാഡോ നദിയ്ക്ക് വളരെ വ്യാപ്തിയുള്ള നീർത്തടമാണുള്ളത്. അമേരിക്കൻ ഐക്യനാടുകളിലെ 7 സംസ്ഥാനങ്ങളിലൂടെയും രണ്ട് മെക്സിക്കൻ സംസ്ഥാനങ്ങളിലൂടെയും ഈ നദി കടന്നുപോകുന്നു. അമേരിക്കൻ ഐക്യനാടുകളിലെ റോക്കി മലനിരകളുടെ മദ്ധ്യഭാഗത്തുനിന്നുത്ഭവിക്കുന്ന ഈ നദി പൊതുവേ തെക്കുപടിഞ്ഞാറേ ദിക്കിലേയ്ക്ക് ഒഴുകി കൊളറാഡോ പീഠഭൂമിയ്ക്കു കുറുകേ ഒഴുകി ഗ്രാൻഡ് കന്യോനിലൂടെ അരിസോണ-നെവാഡ അതിർത്തിയിലുള്ള മീഡ് തടാകത്തിലെത്തിച്ചേരുന്നു. ഇവിടെനിന്ന് നദി വഴിതിരിഞ്ഞ് തെക്കുഭാഗത്തേയ്ക്കു് ഒഴുകി മെക്സിക്കോ-യു.എസ്. അന്താരാഷ്ട്ര അതിർത്തിയിലെത്തുന്നു. മെക്സിക്കോയിലെത്തിച്ചേരുന്ന നദി കോളറാഡോ അഴിമുഖത്തിനു സമീപം ബാഹാ കാലഫോർണിയയുടെയും സൊനോറായുടെയും ഇടയ്ക്കുകൂടി ഗൾഫ് ഓഫ് കാലിഫോർണിയിൽ പതിക്കുന്നു.
Colorado River | |
---|---|
Country | യുണൈറ്റഡ് സ്റ്റേറ്റ്സ്, മെക്സിക്കോ |
States | Colorado Utah Arizona Nevada California Baja California Sonora |
Cities | Glenwood Springs, CO, Grand Junction, CO, Moab, UT, Page, AZ, Bullhead City, AZ, Lake Havasu City, AZ, Blythe, CA, Yuma, AZ, Las Vegas, NV, Laughlin, NV, San Luis Río Colorado, Son. |
Physical characteristics | |
പ്രധാന സ്രോതസ്സ് | ലാ പൗഡ്രെ പാസ് റോക്കി മൗണ്ടൻസ്, കൊളറാഡോ, യുണൈറ്റഡ് സ്റ്റേറ്റ്സ് 10,184 അടി (3,104 മീ) 40°28′20″N 105°49′34″W / 40.47222°N 105.82611°W[1] |
നദീമുഖം | ഗൾഫ് ഓഫ് കാലിഫോർണിയ കൊളറാഡോ റിവർ ഡെൽറ്റ, ബഹാ കാലിഫോർണിയ–സൊനോറ, മെക്സിക്കോ 0 അടി (0 മീ) 31°54′00″N 114°57′03″W / 31.90000°N 114.95083°W[1] |
നീളം | 1,450 മൈ (2,330 കി.മീ)[2] |
Discharge |
|
നദീതട പ്രത്യേകതകൾ | |
നദീതട വിസ്തൃതി | 246,000 ച മൈ ([convert: unknown unit])[2] |
പോഷകനദികൾ |
അവലംബം
തിരുത്തുക- ↑ 1.0 1.1 "Colorado River". Geographic Names Information System. United States Geological Survey. February 8, 1980.
- ↑ 2.0 2.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USGSrivers
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ 3.0 3.1 Nowak, Kenneth C. (April 2, 2012). "Stochastic Streamflow Simulation at Interdecadal Time Scales and Implications to Water Resources Management in the Colorado River Basin" (PDF). Center for Advanced Decision Support for Water and Environmental Systems. University of Colorado. p. 114. Archived from the original (PDF) on May 1, 2014. Retrieved July 11, 2013.
- ↑ "USGS Gage #09424000 on the Colorado River near Topock, AZ – Daily Data". National Water Information System. U.S. Geological Survey. February 14, 1935. Retrieved April 21, 2012.
- ↑ Wiltshire, Gilbert & Rogers 2010, പുറം. 102.