സൊനോറ അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയയിൽ ട്യൂല്യൂമ്നേ കൗണ്ടിയുടെ ആസ്ഥാനമായ നഗരമാണ്. 2000 ലെ സെൻസസ് പ്രകാരം 4,804 ആയിരുന്ന ഈ നഗരത്തിലെ ജനസംഖ്യ 2010 ലെ സെൻസസ് ആയപ്പോഴേയ്ക്കും 100 പേരുടെ വർദ്ധനവിൽ  4,904 ആയി മാറിയിരുന്നു. ടുലുമ്നെ കൗണ്ടിയിലെ ഏക സംയോജിത നഗരമാണ് സൊനോറ.

സൊനോറ നഗരം
The old city hotel on South Washington Street
The old city hotel on South Washington Street
Location in Tuolumne County and the state of California
Location in Tuolumne County and the state of California
സൊനോറ നഗരം is located in the United States
സൊനോറ നഗരം
സൊനോറ നഗരം
Location in the United States
Coordinates: 37°59′4″N 120°22′54″W / 37.98444°N 120.38167°W / 37.98444; -120.38167
CountryUnited States
StateCalifornia
CountyTuolumne
IncorporatedApril 1,1850[1]
വിസ്തീർണ്ണം
 • ആകെ3.18 ച മൈ (8.23 ച.കി.മീ.)
 • ഭൂമി3.16 ച മൈ (8.19 ച.കി.മീ.)
 • ജലം0.01 ച മൈ (0.04 ച.കി.മീ.)  0.45%
ഉയരം1,926 അടി (544 മീ)
ജനസംഖ്യ
 (2010)
 • ആകെ4,804
 • കണക്ക് 
(2016)[4]
4,804
 • ജനസാന്ദ്രത1,524.82/ച മൈ (588.78/ച.കി.മീ.)
സമയമേഖലUTC-8 (Pacific)
 • Summer (DST)UTC-7 (PDT)
ZIP codes
95370, 95373
Area code209
FIPS code06-72674
GNIS feature IDs1659815, 2411930
വെബ്സൈറ്റ്www.sonoraca.com

ഭൂമിശാസ്ത്രം തിരുത്തുക

സൊനോറ നഗരം സ്ഥിതിചെയ്യുന്ന അക്ഷാംശ രേഖാംശങ്ങൾ 37°59′04″N 120°22′54″W / 37.984361°N 120.381767°W / 37.984361; -120.381767[5] ആണ്. കാലിഫോർണിയ സംസ്ഥാന ഹൈവേകളായ 49, 108 എന്നിവ സന്ധിക്കുന്നിടത്തിന് ഏകദേശം സമീപത്തായി സമുദ്രനിരപ്പിൽനിന്ന് 1,825 അടി (556 മീറ്റർ) ഉയരത്തിലാണ് ഇതു സ്ഥിതിചെയ്യുന്നത്.   അമേരിക്കൻ ഐക്യനാടുകളുടെ സെൻസസ് ബ്യൂറോയുടെ കണക്കനുസരിച്ച്, ഈ നഗരത്തിന്റെ ആകെ വിസ്തീർണം 3.1 ചതുരശ്ര മൈൽ (8.0 ചതുരശ്ര കിലോമീറ്റർ) ആണ്. ഇതിൽ 99.55 ശതമാനം ഭാഗം കരഭൂമിയും ബാക്കി 0.45 ശതമാനം ഭാഗം വെള്ളം ഉൾപ്പെടുന്നതുമാണ്.

കാലാവസ്ഥ തിരുത്തുക

സൊനോറ നഗരത്തിൽ തണുത്തതും ഈർപ്പമുള്ളതുമായ ശൈത്യവും താരമ്യേന ചൂടുള്ളതും വരണ്ടതുമായ വേനൽക്കാലവും അനുഭവപ്പെടുന്നു.  ജനുവരിയിലെ ശരാശരി താപനില പരമാവധി 54.5 ° F (12.5 ° C) ഉം കുറഞ്ഞത് 33.5 ° F (0.8 ° C) ഉം ആണ്. ജൂലൈയിലെ ശരാശരി താപനില പരമാവധി 101.6 ° F (38.7 ° C), കുറഞ്ഞത് 58.8 ° F (14.9 ° C) ആണ്. ഓരോ വർഷവും ശരാശരി 95.5 ദിവസങ്ങളിൽ ശരാശരി  90 ° F (32 ° C) അല്ലെങ്കിൽ കൂടിയ നിലയിലും  ശരാശരി 52.2 ദിവസങ്ങളിൽ ശരാശരി 32 ° F (0 ° C) അല്ലെങ്കിൽ അതിലും താഴ്ന്ന താപനിലയുമാണുണ്ടാകാറുള്ളത്. രേഖപ്പെടുത്തപ്പെട്ട ഉയർന്ന താപനില 1961 ജൂൺ 22 നും 1972 ജൂലൈ 15 നും രേഖപ്പെടുത്തിയ 113 ° F (45 ° C) എന്ന താപനിലയും രേഖപ്പെടുത്തപ്പെട്ട ഏറ്റവു കുറഞ്ഞ താപനില 1972  ഡിസംബർ 9 നു സംഭവിച്ച 8 °F (−13 °C) എന്ന താപനിലയുമാണ്.

ഇവിടുത്തെ ശരാശരി വാർഷിക മഴ 32.07 ഇഞ്ച് (815 മില്ലീമീറ്റർ) ആണ്. ഇതുമുഴുവനും മിക്കവാറും നവംബർ മുതൽ ഏപ്രിൽവരെയുള്ള മാസങ്ങളിലാണ് സംഭവിക്കാറുള്ളത്. എന്നിരുന്നാലും വേനൽമാസങ്ങളിൽ ഇടയ്ക്കിടെ വൈകുന്നേരങ്ങളിലും രാത്രിയിലും സിയേറാ നെവാഡയിൽനിന്നു താഴേയ്ക്കു പതിക്കുന്ന ഇടിമിന്നലോടുകൂടിയ പെരുമഴയുണ്ടാകുന്നു. വാർഷികമായി ശരാശരി 60 ദിവസങ്ങളിൽ അളക്കാവുന്നതരത്തിലുള്ള നീർവീഴ്ചയുണ്ടാകുന്നു. ഏറ്റവും അതിവൃഷ്ടിയുണ്ടായത് ജൂലായ് 1994 മുതൽ ജൂൺ 1995 വരെയുള്ള കാലത്തായിരുന്നു. ഈ കാലയളവിൽ 56.40 ഇഞ്ച് (1,432.6 മില്ലിമീറ്റർ) മഴയുണ്ടായി.  1975 ജൂലൈ മുതൽ 1976 ജൂൺ വരെയുള്ള കാലത്താണ് എറ്റവും വരണ്ട കാലാവസ്ഥ അനുഭവപ്പെട്ടത്. ഇക്കാലത്ത്  വെറും 15.26 ഇഞ്ച് (387.6 മില്ലീമീറ്റർ) വരെ മഴ ലഭിച്ചിരുന്നു. 1955 ഡിസംബർ മാസത്തിൽ 21.69 ഇഞ്ച് (551 മില്ലീമീറ്റർ) എന്ന അളവിൽ ലഭിച്ച മഴയാണ് ഒരു മാസത്തിൽ ഒന്നിച്ചു ലഭിച്ച മഴയുടെ കൂടിയ അളവ്. അതുപോലെതന്നെ  ഡിസംബർ 27 ന് 7.10 ഇഞ്ച് (180.3 മില്ലീമീറ്റർ) എന്ന അളവിൽ ലഭിച്ച  മഴയാണ് രേഖപ്പെടുത്തപ്പെട്ട 24 മണിക്കൂർ സമയത്തു ലഭിച്ച കൂടിയ മഴ. ശരാശരി വാർഷിക ഹിമപാതം 4.7 ഇഞ്ച് (0.12 മീ) ആണ്. 1933 ജനുവരിയിലെ 30.5 ഇഞ്ച് (0.77 മീറ്റർ) ആണ് ഒരു മാസത്തിലെ ഏറ്റവും കൂടിയ മഞ്ഞുവീഴ്ച. ഈ കാലാവസ്ഥയുടെ കോപ്പെൻ കാലാവസ്ഥാ വർഗ്ഗീകരണ ഉപതരം Csa (മെഡിറ്ററേനിയൻ കാലാവസ്ഥ) ആണ്.

SONORA RS, CALIFORNIA (1903–2012) പ്രദേശത്തെ കാലാവസ്ഥ
മാസം ജനു ഫെബ്രു മാർ ഏപ്രി മേയ് ജൂൺ ജൂലൈ ഓഗ സെപ് ഒക് നവം ഡിസം വർഷം
റെക്കോർഡ് കൂടിയ °F (°C) 75
(24)
78
(26)
84
(29)
92
(33)
103
(39)
113
(45)
113
(45)
110
(43)
108
(42)
100
(38)
89
(32)
81
(27)
113
(45)
ശരാശരി കൂടിയ °F (°C) 54.5
(12.5)
58.0
(14.4)
62.4
(16.9)
68.5
(20.3)
77.1
(25.1)
86.1
(30.1)
94.5
(34.7)
93.0
(33.9)
86.7
(30.4)
76.0
(24.4)
63.5
(17.5)
55.6
(13.1)
73.0
(22.8)
ശരാശരി താഴ്ന്ന °F (°C) 33.4
(0.8)
35.5
(1.9)
38.0
(3.3)
41.7
(5.4)
46.7
(8.2)
52.7
(11.5)
58.7
(14.8)
57.4
(14.1)
52.7
(11.5)
45.2
(7.3)
38.1
(3.4)
33.8
(1)
44.5
(6.9)
താഴ്ന്ന റെക്കോർഡ് °F (°C) 13
(−11)
15
(−9)
20
(−7)
24
(−4)
24
(−4)
33
(1)
39
(4)
40
(4)
33
(1)
25
(−4)
21
(−6)
8
(−13)
8
(−13)
മഴ/മഞ്ഞ് inches (mm) 6.13
(155.7)
5.55
(141)
5.10
(129.5)
2.77
(70.4)
1.27
(32.3)
0.33
(8.4)
0.04
(1)
0.08
(2)
0.39
(9.9)
1.62
(41.1)
3.46
(87.9)
5.39
(136.9)
32.14
(816.4)
മഞ്ഞുവീഴ്ച inches (cm) 2.3
(5.8)
1.0
(2.5)
0.5
(1.3)
0.2
(0.5)
0
(0)
0
(0)
0
(0)
0
(0)
0
(0)
0
(0)
0
(0)
0.7
(1.8)
4.7
(11.9)
Source #1: [6]
ഉറവിടം#2: Weather Channel[7]

ജനസംഖ്യാ കണക്കുകൾ തിരുത്തുക

അവലംബം തിരുത്തുക

  1. "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on ഫെബ്രുവരി 21, 2013. Retrieved ഓഗസ്റ്റ് 25, 2014.
  2. "2016 U.S. Gazetteer Files". United States Census Bureau. Retrieved Jun 28, 2017.
  3. "Sonora". Geographic Names Information System. United States Geological Survey. Retrieved November 5, 2014.
  4. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  5. "US Gazetteer files: 2010, 2000, and 1990". United States Census Bureau. 2011-02-12. Retrieved 2011-04-23.
  6. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; wrcc.dri.edu എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  7. Monthly Averages for Sonora, CA (95370)'.' Retrieved September 26, 2012.
"https://ml.wikipedia.org/w/index.php?title=സൊനോറ,_കാലിഫോർണിയ&oldid=3265041" എന്ന താളിൽനിന്ന് ശേഖരിച്ചത്