കൊറ്റമം
എറണാകുളം ജില്ലയിലെ ഒരു ഗ്രാമം
എറണാകുളം ജില്ലയിലെ മലയാറ്റൂർ-നീലീശ്വരം ഗ്രാമപഞ്ചായത്തിൽപ്പെടുന്ന ഒരു പ്രദേശമാണ് കൊറ്റമം. പെരിയാറിന്റെ തീരത്താണ് കൊറ്റമം സ്ഥിതിചെയ്യുന്നത്. അങ്കമാലിയിൽ നിന്ന് 9ഉം കാലടിയിൽ നിന്ന് 2.9ഉം കിലോമീറ്റർ ആണ് കൊറ്റമത്തേക്കുള്ള ദൂരം. മലയാറ്റൂർ കുരിശുമുടിയിലേക്ക് പോകുന്നത് ഇത് വഴിയാണ്.
കൊറ്റമം | |
---|---|
ഗ്രാമം | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | എറണാകുളം |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
PIN | 683574 |
അടുത്ത പട്ടണം | കാലടി |
ലോകസഭാമണ്ഡലം | ചാലക്കുടി ലോക്സഭാമണ്ഡലം |
കിഴക്ക് കമ്പനിപടിയും, പടിഞ്ഞാറ് കൊറ്റമം തോടും, വടക്ക് കളംബാട്ടുപുരവും ആണ് കൊറ്റമത്തിന്റെ അതിരുകൾ. തെക്ക് വശത്ത് കൂടെ ആണ് പെരിയാർ ഒഴുകുന്നത് . കൊറ്റമത്തെ പ്രസിദ്ധമാക്കുന്നത് വിശുദ്ധ റോക്കി പുണ്യവാന്റെ നാമത്തിലുള്ള കപ്പേളയാണ്. കൊറ്റമം ജംഗ്ഷനിൽ തന്നെയാണ് കപ്പേള സ്ഥിതി ചെയ്യുന്നത്. രോഗ ശാന്തിക്കായി അനേകം പേർ ഇവിടെ വന്നു പ്രാർഥിക്കാറുണ്ട്.
സെൻറ് ജോസഫ് എൽ.പി. സ്കൂൾ, എസ്.എൻഡി.പി. ഹൈസ്കൂൾ, നീലീശ്വരം എന്നിവയാണ് പ്രധാന വിദ്യാഭ്യാസസ്ഥാപനങ്ങൾ.
പ്രധാന സ്ഥാപനങ്ങൾ
തിരുത്തുക- ബാംബൂ കോർ പറേഷൻ ഡിപോ
- നീലീശ്വരം പോസ്റ്റ് ഓഫീസ്
- എസ്.ബി.ഐ. ബ്രാഞ്ച് ഓഫീസ്
- അങ്കമാലി അർബൻ ബാങ്ക് ബ്രാഞ്ച്
- St ജോസഫ് എൽ പി സ്കൂൾ
- എസ് ൻ ഡി പി ഹൈർസെക്കന്ഡറി സ്കൂൾ
- St ജോസഫ് പാരിഷ് ഹാൾ
എത്തിച്ചേരുവാനുള്ള വഴി
തിരുത്തുക- നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് 10.5 കിലോമീറ്റർ ദൂരം
- അങ്കമാലി റെയിൽവേ സ്റ്റേഷനിൽ നിന്നും 10 കിലോമീറ്റർ ദൂരം
- ആലുവയിൽ നിന്ന് 23.5 കിലോമീറ്റർ ദൂരം
അവലംബം
തിരുത്തുക