കൈപ്പനാറച്ചി

(കൈപ്പനരഞ്ചി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു ചെറുമരമാണ് കൈപ്പനാറച്ചി അഥവാ കൈപ്പനരഞ്ചി. (ശാസ്ത്രീയനാമം: Cipadessa baccifera) മെലിയേസി കുടുംബത്തിൽപ്പെടുന്ന ഒരു ചെറിയ പൂമരമായ ഈ ചെടി Cipadessa ജനുസിലെ ഏക അംഗമാണ്. സംസ്കൃതത്തിൽ വനനിംബം, വനമാലിനി എന്നും പറഞ്ഞു വരുന്നു. അറ്റ്ലസ് നിശാശലഭം ഈ ചെടിയിലാണു മുട്ടയിടുന്നത്[അവലംബം ആവശ്യമാണ്]

കൈപ്പനാറച്ചി
കൈപ്പനാറച്ചിയുടെ ഇലകളും പൂവും
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Cipadessa
Species:
C. baccifera
Binomial name
Cipadessa baccifera
(Roth) Miq.
Synonyms
  • Cipadessa baccifera var. sinensis Rahder & E.H.Wilson
  • Cipadessa cinerascens (Pellegr.) Hand.-Mazz.
  • Cipadessa fruticosa Blume
  • Cipadessa fruticosa var. cinerascens Pellegr.
  • Cipadessa sinensis (Rehder & E.H.Wilson) Hand.-Mazz.
  • Cipadessa sinensis (Rehder & E.H. Wilson) E. Salisb.
  • Cipadessa subscandens (Teijsm. & Binn.) Miq.
  • Cipadessa warburgii G.Perkins
  • Ekebergia indica Hornem. ex Hoffmanns.
  • Ekebergia indica Roxb.
  • Mallea integerrima Wall. ex Voigt
  • Mallea rothii A.Juss.
  • Mallea subscandens Teijsm. & Binn.
  • Melia baccifera Roth
  • Rhus blinii H. Lév.

പല വിഷചികിത്സയ്ക്കും കൈപ്പനാറച്ചി ഉപയോഗിക്കുന്നുണ്ട്. മൂർഖവിഷ ചികിത്സയിൽ ഇതിന്റെ ഫലം അതിശയകരമാണെന്ന് ആദിവാസികൾ അവകാശപ്പെടുന്നു.[അവലംബം ആവശ്യമാണ്] മൂർഖൻ പാമ്പ് കടിച്ചാൽ ഉടനെ ഇതിന്റെ ഇലയുടെ നീര് ഒരൌൺസ് കഴിക്കുക, ഇത് സമൂലം അരച്ച് പുരട്ടുക, ഇല തിന്നുക എന്നിവയും മറ്റും ആദിവാസികൾക്കിടയിൽ പതിവുണ്ട്.[1]

മാരകമായ പക്ഷവാത ചികിത്സയിലും ഈ സസ്യം ഉപയോഗിക്കാറുണ്ട്. കട്ടിയായ രക്തക്കട്ടയെപ്പോലും അലിയിപ്പിക്കുവാൻ ഈ ഔഷധം പര്യാപ്തമാണെന്നു പറയുന്നു.[1]

ചികിത്സ

തിരുത്തുക

പക്ഷവാതരോഗികൾ കൈപ്പനരഞ്ചിയുടെ ഇടിച്ചുപിഴിഞ്ഞ നീര് അര ഔൺസ് വീതം പ്രഭാതത്തിൽ കഴിക്കുന്നത് വളരെയധികം ഫലപ്രദമാണ്.[അവലംബം ആവശ്യമാണ്]

  1. 1.0 1.1 അത്ഭുത ഔഷധച്ചെടികൾ -- ഡോക്ടർ കെ.ആർ. രാമൻ നമ്പൂതിരി.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=കൈപ്പനാറച്ചി&oldid=3629536" എന്ന താളിൽനിന്ന് ശേഖരിച്ചത്