കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡ്

ഒരു കേരള സർക്കാർ പൊതുമേഖലാ സ്ഥാപനമാണ് കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡ് (ചുരുക്കെഴുത്ത്: KSHB; ഇംഗ്ലീഷ്: Kerala State Housing Board). 1971 ഒക്‌ടോബർ 14 ൽ ഒന്നാം സംസ്ഥാന ഭവന നിർമ്മാണ ബോർഡ് നിലവിൽ വന്നു.

കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡ്
കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡ്
ഏജൻസി അവലോകനം
രൂപപ്പെട്ടത് 1971 (1971)
അധികാരപരിധി കേരള സർക്കാർ
ആസ്ഥാനം തിരുവനന്തപുരം, കേരളം, ഇന്ത്യ
ഉത്തരവാദപ്പെട്ട മന്ത്രി ഇ. ചന്ദ്രശേഖരൻ[1], റവന്യൂ, ഭവന വകുപ്പ് മന്ത്രി
മേധാവി/തലവൻമാർ ശ്രീ. പി. പ്രസാദ്‌[2], ചെയർമാൻ
 
ബി. അബ്ദുൾ നാസർ (ഐ. എ. എസ്സ്), ഹൗസിംഗ് ബോർഡ് സെക്രട്ടറി, ഹൗസിംഗ് കമ്മീഷണർ
വെബ്‌സൈറ്റ്
www.kshb.kerala.gov.in

ചരിത്രം

തിരുത്തുക

1961 ൽ‌ സ്‌ഥാപിതമായ തിരുവനന്തപുരം നഗര പരിഷ്കരണ ട്രസ്റ്റിന്റെ തുടർച്ചയായി ദേശീയ നയത്തിനും കാഴ്ചപ്പാടിനും അനുസരിച്ച്‌ 1971 മാർച്‌ 5-ആം തീയതിയാണ്‌ കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡ് ആവിർഭാവം‌ കൊണ്ടത്. 1971 ലെ കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡ് ആക്‌ടിലെ വ്യവസ്ഥകൾ‌ക്ക്‌ വിധേയമായി സംസ്ഥാനതെ ഭവന നിർമ്മാണ പ്രവർത്തനങ്ങൾക്ക്‌ ഏകേപിതവും ആസൂത്രിതവുമായ ദിശാബേധ‌ം‌ നൽകുന്നതിനും വിവിധ വരുമാന വിഭാഗം‌ ജനങ്ങളുടെ പാർപ്പിട ആവശ്യങ്ങൾക്ക്‌ പരിഹാരം‌ കാണുന്നതിന്‌ അനുയേജ്യമായ ഭവന നിർമ്മാണ/വായ്പാ പദ്ധതികളും ആവിഷ്ക്കരിച്‌ നടപ്പിലാക്കുന്നതിനാണ്‌ ബോർഡ് സ്‌ഥാപിക്കപ്പെട്ടത്‌. കേരളത്തിലെ സാധാരണക്കാർക്കായി വൈവിദ്ധ്യവും മാതൃകാപരവുമായ ഒട്ടേറെ ഭവന വായ്പാ പദ്ധതികളും നിരവധി ചെറുകിട നിർമ്മാണ പ്രവർത്തനങ്ങൾ മുതൽ സാങ്കേതിക തികവുള്ള വൻ‌കിട പദ്ധതികൾ വരെ കേരള സംസ്ഥന ഭവന നിർമ്മാണ ബോർഡ് നടത്തുകയുണ്ടായി. കേരളത്തിലെ പാവപ്പെട്ടവർക്കു വേണ്ടി ഇത്രയേറെ സേവനങ്ങൾ നിർ‌വഹിച്ച ഒരു സ്ഥാപനം എന്നനിലയിൽ ഭവന നിർമ്മാണ ബോർഡിന്റെ പ്രവർത്തനങ്ങൾ ശ്ലാഘനീമാണ്‌. ഏഴു ലക്ഷത്തിൽ പരം വീടുകൾ സംസ്ഥാനത്തൊട്ടാകെ നിർമ്മിക്കുന്നതിൽ മുഖ്യപങ്ക് വഹിക്കുകയും പന്ത്രണ്ട് ലക്ഷത്തില്പരം ചതുരശ്ര അടി ഓഫീസ് - വാണിജ്യ സമുച്ചയങ്ങൾ നിർമ്മിക്കുകയും ചെയ്ത ഭവന നിർമ്മാണ ബോർഡ്, സംസ്ഥാന പർപ്പിട രംഗത്ത് നൽകിയ നിസ്തുല സംഭാവനകളും മികവുറ്റ നേതൃത്വവും പരക്കെ അംഗീകരിക്കപ്പെടുന്നതാണ്‌. സംസ്ഥാന ഗവണ്മെന്റിന്റെ അതിരറ്റ സഹായവും ജീവനക്കാരുടെ പ്രവർത്തനങ്ങളും ഭവന നിർമ്മാണ ബോർഡിനെ ഈ നിലയിൽ എത്തിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചു എന്നത് എടുത്തു പറയേണ്ട വസ്തുതയാണ്‌. ബഹുമാനപ്പെട്ട കേരളാ മുഖ്യമന്ത്രിയായിരുന്ന ശ്രീ. പട്ടം താണുപിള്ള, ശ്രീ. കുഞ്ഞികൃഷ്ണപിള്ള ഐ.എ.എസ് ചെയർമാനായും ശ്രീ.അഡ്വ. ആർ. മോഹനനഥൻ നായർ സെക്രട്ടറിയായും, 1960 ലെ (ആക്ട് ഒന്ന് 1960) ഇം‌പ്രൂവ്മെന്റ് നിയമമനുസരുച്ച് രൂപീകരിച്ച തിരുവനന്തപുരം നഗര പരിഷ്കരണ ട്രസ്റ്റിനെ, ജനങ്ങളുടെ പാർപ്പിടാവശ്യം തൃപ്തികരമായി നിരവേറ്റുന്നതിന്‌ സംഘടിതവും ആസൂതൃതവുമായ സം‌വിധാനങ്ങൾ ആവശ്യമാണെന്ന് കണ്ടറിഞ്ഞതിന്റെ അടിസ്ഥാനത്തിൽ, ശ്രീ. സി. അച്യുതമേനോൻ മുഖ്യമന്ത്രിയും ശ്രീ. എം.എൻ. ഗോവിന്ദൻ നായർ ഭവന വകുപ്പ് മന്ത്രിയും ആയിരിക്കെ ശ്രീ കെ.സി. ശങ്കര നാരായണൻ ഐ.എ.എസ് ആദ്യ ചെയർമാനും ശ്രീ. അഡ്വ. ആർ. മോഹനനഥൻ നായർ സെക്രട്ടറിയായും 05.03.1971 - ൽ ഭവന നിർമ്മാണ ബോർഡ് പ്രവർത്തനമാരംഭിച്ചു. ബോർഡിന്റെ ഔപചാരിക പ്രവർത്തനോദ്ഘാടനം 1971 മാർച്ച് 20- ൽ തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തിൽ വച്ച് നടന്നു. 1971 ഒക്‌ടോബർ 11 ലെ 158/72/എൽ.എ.ഡി നമ്പർ സർക്കാർ ഉത്തരവ് പ്രകാരം ശ്രീ. കെ. ടി. ജേക്കബ്ബ് ചെയർമാനും, ശ്രീ. എസ്. ഗോപാലൻ (ഐ.എ.എസ്) സെക്രട്ടറിയായും ഒക്‌ടോബർ 14 ൽ ഒന്നാം ബോർഡ് നിലവിൽ വന്നു.

പദ്ധതികൾ

തിരുത്തുക

ലക്ഷം വീട് പദ്ധതി

തിരുത്തുക

1972 ൽ കേരള സർക്കാർ ലക്ഷം വീട് പദ്ധതി  ആരംഭിച്ചത്. ഒരു വീടിന്‌ 1250 രൂപയ്ക്കും 1500 രൂപയ്ക്കും  ഇടയിൽ ചെലവ് വരുന്ന രീതിയിലാണ്‌ പദ്ധതി ആവിഷ്കരിച്ചത്. രണ്ട് മുറികളും ഒരു അടുക്കളയോടും കൂടിയ 250 sq.ft ഉള്ള ഭവനങ്ങളാണ്‌  ഓരോ കുടുംബത്തിനും നിർമ്മിച്ചു നൽകിയത്. ഗുണഭോക്താക്കൾക്ക് സൗജന്യമായാണ്‌ വീടുകൾ നിർമ്മിക്കുവാൻ ഉദ്ദേശിച്ചിരുന്നത്. എന്നാൽ ഗുണഭോക്താക്കളുടെ പങ്കാളിത്തവും സ്വന്തം എന്ന ബോധവും ഉണ്ടാകുന്നതിനായി, അനുവദം നൽകിയ എല്ലാ ഗുണഭോക്താക്കളിൽ നിന്നും 110 രൂപ വീതം സമാഹരിക്കുകയുണ്ടായി. ആവശ്യമായ വസ്തു വാങ്ങുന്നതിനും ഭൂമി വീട് നിർമ്മാണത്തിനുതകുന്ന രീതിയിൽ മാറ്റുന്നതിനുമുള്ള ധനസഹായം മുഴുവനും കേന്ദ്ര സർക്കാരിൽ നിന്നും ലഭിച്ചു.[3]

മറ്റ് പ്രധാന പദ്ധതികൾ

തിരുത്തുക
  1. പാരസ്പരൃം പദ്ധതി
  2. സാഫലൃം പദ്ധതി
  3. റവനൃൂ ടവ൪ പദ്ധതി
  4. ഗൃഹശ്രീ ഭവന പദ്ധതി
  5. വ൪ക്കിംഗ് വിമൻസ് ഹോസ്ററൽ
  6. ഇന്നൊവേററീവ് പദ്ധതി അത്താണി

ഓഫീസുകൾ

തിരുത്തുക
  • കോർപ്പറേറ്റ് ഓഫീസ് - തിരുവനന്തപുരം
  • ഹെഡ് ഓഫീസ് - തിരുവനന്തപുരം
 
Organisation chart of KSHB

മേഖലാ ഓഫീസ്

തിരുത്തുക
  1. കൊച്ചി ഭവന യൂണിറ്റ്
  2. കോഴിക്കോട് ഭവന യൂണിറ്റ്
  3. തിരുവനന്തപുരം ഭവന യൂണിറ്റ്

പ്രൊജക്റ്റ് & കൺസൾട്ടൻസി ഡിവിഷൻ

തിരുത്തുക
  1. "ശ്രീ. ഇ ചന്ദ്രശേഖരൻ".[പ്രവർത്തിക്കാത്ത കണ്ണി]
  2. "Board Members - Kerala State Housing Board". 117.239.248.250. Retrieved 2018-04-03.[പ്രവർത്തിക്കാത്ത കണ്ണി]
  3. "കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡ് — വികാസ്പീഡിയ". ml.vikaspedia.in. Retrieved 2018-04-03.