ശ്രീ മുളവള്ളിക്കാവ് ദേവീക്ഷേത്രം
(കേരള മൂകാംബിക ശ്രീ മുളവള്ളിക്കാവ് ദേവി ക്ഷേത്രം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തൃശ്ശൂർ ജില്ലയിൽ കൊരട്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു ചെറിയ ക്ഷേത്രമാണ് ശ്രീ മുളവള്ളിക്കാവ് ദേവീക്ഷേത്രം. ആദിപരാശക്തിയായ മൂകാംബികാദേവിയാണ് ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ. നൂറ്റെട്ട് ദുർഗ്ഗാലയങ്ങളിൽ പേര് പരാമർശിച്ചിട്ടുള്ള ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠയായ ദേവി രാവിലെ സരസ്വതിയായും, ഉച്ചയ്ക്ക് ലക്ഷ്മിയായും, വൈകീട്ട് ദുർഗ്ഗയായും കുടികൊള്ളുന്നു എന്നാണ് സങ്കല്പം. ഏറെക്കാലം ജീർണ്ണാവസ്ഥയിലായിരുന്ന ക്ഷേത്രം 2011-ലാണ് നവീകരിച്ചത്. ഇപ്പോഴും ചില നവീകരണങ്ങൾ തുടരുകയാണ്.