കേരളസംസ്ഥാന ടെലിവിഷൻ പുരസ്കാരം 2015
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. (2011 സെപ്റ്റംബർ) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
2015-ൽ സെൻസർ ചെയ്യപ്പെട്ട ഡോക്യുമെന്ററികൾ ഷോർട്ട് ഫിലിമുകൾ, ടെലിവിഷനിലൂടെ സംപ്രേക്ഷണം ചെയ്യപ്പെട്ട വിവിധ പരിപാടികൾ, ടെലിവിഷൻ സംബന്ധമായി പുറത്തിറങ്ങിയ പുസ്തകങ്ങൾ, ലേഖനങ്ങൾ എന്നിവയ്ക്ക് കേരള സംസ്ഥാന സർക്കാരിനുവേണ്ടി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി വിതരണം ചെയ്തതാണ് കേരളസംസ്ഥാന ടെലിവിഷൻ അവാർഡ് 2015. കഥാ വിഭാഗം, കഥേതര വിഭാഗം, രചനാ വിഭാഗം എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിയായാണ് അവാർഡ് നിർണ്ണയം നടത്തിയത്. കഥാ വിഭാഗത്തിൽ നേമം പുഷ്പരാജ് ജൂറി ചെയർമാനായും അനിൽ തോമസ്, സോന നായർ, സലാം ബാപ്പു, വിജയകുമാർ എന്നിവർ അംഗങ്ങളായും കഥേതര വിഭാഗത്തിൽ സുരേഷ് ശിവദാസ് ജൂറി ചെയർമാനായും സുധീർ പരമേശ്വരൻ, സജി നായർ, ദീദി ദാമോദരൻ എന്നിവർ അംഗങ്ങളായും രചനാ വിഭാഗത്തിൽ ശ്രീബാല കെ മേനോൻ ജൂറി ചെയർമാൻ ആയും സാബു കോട്ടുക്കൽ, പി.വി. ഷാജികുമാർ എന്നിവർ അംഗങ്ങളായും ചലച്ചിത്ര അക്കാദമി സെക്രട്ടറിയായ സി.ആർ. രാജമോഹൻ എല്ലാ വിഭാഗങ്ങളിലും മെമ്പർ സെക്രട്ടറിയും ആയിരുന്നു [1],[2],[3].
കേരളസംസ്ഥാന ടെലിവിഷൻ പുരസ്കാരം 2015 | |
---|---|
അവാർഡ് | ഉയർന്ന കലാമൂല്യമുള്ള ഡോക്യുമെന്ററി, ഷോർട്ട്ഫിലിം, ടെലിവിഷൻ പരിപാടി എന്നിവയ്ക്കും അതിന്റെ പിന്നണിയിൽ പ്രവർത്തിക്കുന്നവർക്കും |
രാജ്യം | ഇന്ത്യ |
നൽകുന്നത് | കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി |
ആദ്യം നൽകിയത് | 2015 |
ഔദ്യോഗിക വെബ്സൈറ്റ് | http://www.keralafilm.com |
ക്രമ നം. | വിഭാഗം | പേര് | വിവരണം |
---|---|---|---|
1 | മികച്ച ടെലി സീരിയൽ | ഈശ്വരൻ സാക്ഷിയായി | കെ.കെ. രാജീവ് (സംവിധാനം) , ബി. രാകേഷ് (നിർമ്മാണം) കൃഷ്ണകുമർ സി. (തിരക്കഥ) |
2 | മികച്ച രണ്ടാമത്തെ ടെലിസീരിയൽ | കാട്ടുകുരങ്ങ് | മോഹൻ കുപ്ലേരി (സംവിധാനം) ശോഭന ഉമാധരൻ (നിർമ്മാണം) |
3 | മികച്ച ടെലിഫിലിം (ഷോർട്ട്) 20 മിനുട്ടിൽ കുറഞ്ഞത് |
നാടകാന്ത്യം | വിധു വിൻസന്റ് (തിരക്കഥ, സംവിധാനം) മീഡിയ വൺ (നിർമ്മാണം) |
4 | മികച്ച ടെലിഫിലിം 20 മിനുട്ടിൽ കൂടിയത് |
ബോംഴൂർ മയ്യഴി | ഇ.എം. അഷ്‌റഫ് (തിരക്കഥ, നിർമ്മാണം, സംവിധാനം) |
5 | മികച്ച കഥാകൃത്ത് | സലിൻ മാങ്കുഴി | റിവർ ലൈഫ് |
6 | മികച്ച ടെലിവിഷൻ ഷോ | കോമഡി സൂപ്പർ നൈറ്റ് | ഫ്ലവേഴ്സ് ടി.വി. |
7 | മികച്ച കോമഡി പ്രോഗ്രാം | തട്ടീം മുട്ടീം | ഗോപാലൻ മനോജ് (സംവിധാനം) മഴവിൽ മനോരമ (നിർമ്മാണം) |
8 | മികച്ച കൊമേഡിയൻ | നസീർ സംക്രാന്തി | തട്ടീം മുട്ടീം |
9 | മികച്ച ഡബ്ബിങ് (ആൺ) | രാജേഷ് എം.കെ. | മുറിപ്പാടുകൾ |
10 | മികച്ച ഡബ്ബിങ് (പെൺ) | ആനന്ദവല്ലി സി.ആർ. | ഈശ്വരൻ സാക്ഷിയായി |
11 | കുട്ടികളുടെ മികച്ച ഷോർട്ട് ഫിലിം | മരമച്ഛൻ | കെ.കെ. അശോകൻ (സംവിധാനം) ലക്ഷ്മി കുമാരൻ (നിർമ്മാണം) ബാബു വെളപ്പായ (തിരക്കഥ) |
12 | മികച്ച സംവിധായകൻ | ഇ.എം. അഷ്‌റഫ് | ബോംഴൂർ മയ്യഴി |
13 | മികച്ച സംവിധായകൻ | കെ.കെ. രാജീവ് | ഈശ്വരൻ സാക്ഷിയായി |
14 | മികച്ച നടൻ | മുൻഷി ബൈജു (ബൈജു മുത്തനേശൻ) | നാടകാന്ത്യം |
15 | മികച്ച നടി | ജാനകി എസ്. നായർ | റിവർ ലൈഫ് |
16 | മികച്ച രണ്ടാമത്തെ നടൻ | പ്രേം പ്രകാശ് | ഈശ്വരൻ സാക്ഷിയായി |
17 | മികച്ച രണ്ടാമത്തെ നടി | ദിവ്യപ്രഭ പി.ജി. | ഈശ്വരൻ സാക്ഷിയായി |
18 | മികച്ച ബാലതാരം | ആരോമൽ മനോജ് | കുഞ്ഞേടത്തി |
19 | മികച്ച ക്യാമറാ പേഴ്സൺ | ഫൗസിയ ഫാത്തിമ | അഗ്ഗെദ് നായാഗ -(സംവിധാനം)സിന്ധു സാജൻ |
20 | മികച്ച ചിത്രസംയോജകൻ | ശിവശങ്കർ എം. | ഈശ്വരൻ സാക്ഷിയായി |
21 | മികച്ച സംഗീത സംവിധായകൻ | വിശ്വജിത് സി.റ്റി. | ആത്മേയം |
22 | മികച്ച ശബ്ദലേഖകൻ | ടി. കൃഷ്ണനുണ്ണി | രാജകുമാരൻ |
23 | മികച്ച കലാസംവിധായകൻ | സന്തുഭായ് | കല്പാന്തകാലം]] |
24 | പ്രത്യേക ജൂറി പരാമർശം (ടെലിഫിലിം) | മിസ്റ്റർ കുമാരൻ - ഒരു നാട്ടുകൊക്കിന്റെ സെൽഫി | മധു കെ.എസ്. (സംവിധാനം) ഹിബിസ്കസ് ഡിജിറ്റൽ മീഡിയ (നിർമ്മാണം) |
25 | പ്രത്യേക ജൂറി പരാമർശം (നടൻ) | കരകുളം ചന്ദ്രൻ | വാഴ്‌വേമായം |
26 | പ്രത്യേക ജൂറി പരാമർശം (ബാലതാരം) | അനുജത് സിന്ധു വിനയ്‌ലാൽ | മരമച്ഛൻ |
27 | മികച്ച ഡോക്യുമെന്ററി | കനലാടി | വി.കെ. അനിൽ കുമാർ (സംവിധാനം) കുമാർ കളത്തിൽ (നിർമ്മാണം) |
28 | മികച്ച ഡോക്യുമെന്ററി -സയൻസ് ആൻഡ് എൺവയോണ്മെന്റ് | കുട്ടനാട് : ഒരു അപൂർവ മരുതതിണ | പ്രദീപ് നായർ (സംവിധാനം) (ഐ. & പി. ആർ.ഡി., കേരള സർക്കാർ (നിർമ്മാണം) |
പുറത്തേക്കുള്ള കണ്ണി
തിരുത്തുകhttp://www.keralafilm.com/ Archived 2014-03-29 at the Wayback Machine. -കേരളസംസ്ഥാന ചലച്ചിത്ര അക്കാദമി ഔദ്യോഗിക വെബ്സൈറ്റ്
അവലംബം
തിരുത്തുക- ↑ "Kerala state television awards 2015" (PDF). www.keralafilm.com. Archived from the original (PDF) on 2019-02-10. Retrieved 2019-07-22.
- ↑ "Kerala state television awards 2015 -". www.ibtimes.co.in.
- ↑ "Kerala state television awards 2015 -". www.thehindu.com.