സിന്ധു സാജൻ
ആദിവാസി കുട്ടികളുടെ വിദ്യാഭ്യാസപരവും സാംസ്കാരികവുമായ ഉന്നമനത്തിനായി ക്രിയാത്മകമായി ഇടപെടുന്ന ഒരു അദ്ധാപികയും സാമൂഹ്യ പ്രവർത്തകയും തിയേറ്റർ ആക്ടിവിസ്റ്റുമാണ് സിന്ധു സാജൻ [അവലംബം ആവശ്യമാണ്].
സിന്ധു സാജൻ | |
---|---|
ജനനം | |
ദേശീയത | ഇന്ത്യ |
തൊഴിൽ | അദ്ധാപിക, സാമൂഹ്യ പ്രവർത്തക, എഴുത്തുകാരി |
ജീവിതപങ്കാളി(കൾ) | സാജൻ |
കുട്ടികൾ | മാനവ്, മിത്ര |
മാതാപിതാക്ക(ൾ) | ഹമീദ്.എ.വി, ഫാത്തിമക്കുട്ടി |
ശ്രദ്ധേയമായ പ്രവർത്തനങ്ങൾ
തിരുത്തുകസ്കൂളുകൾ ആദിവാസിവിദ്യാർഥി സൗഹൃദമാക്കുന്നതിന് വിദ്യാഭ്യാസവകുപ്പ് സമഗ്ര ശിക്ഷാ കേരളയുടെ ‘സെളിമൈ കാല’ എന്ന പദ്ധതിയുടെ ഭാഗമായി അഗളി ബിആർസിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ ‘സെളിമൈ കാല’ ഗോത്രഭാഷാസഹായ പുസ്തകത്തിന്റെ മുഖ്യ പത്രാധിപരായിരുന്നു [1].ആദിവാസി സമൂഹത്തിനിടയിലെ ഭാഷാപരവും സാംസ്‌കാരികപരവുമായ പ്രശ്‌നങ്ങൾ അഭിസംബോധന ചെയ്തുകൊണ്ട് “അഗ്ഗെദ് നായാഗ ” (മാതൃമൊഴി) എന്ന പേരിൽ ഒരു ഡോക്യുമെന്ററി സംവിധാനം ചെയ്തു[2].കേരളസംസ്ഥാന ടെലിവിഷൻ പുരസ്കാരം 2015 ലെ മികച്ച ഛായാഗ്രഹണത്തിനുള്ള അവാർഡ് ഈ ഡോക്യുമെന്ററിയുടെ ഛായാഗ്രഹയായ ഫൗസിയ ഫാത്തിമ കരസ്ഥമാക്കിയിരുന്നു [3],[4],[5]. കേരളസംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ഡോക്യുമെന്ററി ആൻഡ് ഹ്രസ്വ ചലച്ചിത്രമേള 2015 (IDSFFK ) ലെ ഷോർട് ഫിലിം മത്സര വിഭാഗത്തിൽ പങ്കെടുത്തു, ,[6].സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ 2018 ൽ തുടങ്ങിയ കുട്ടികളുടെ രാജ്യാന്തര ചലച്ചിത്രമേള (ICFFK) 2018 ൽ മലയാളം ഷോർട് ഫിലിംസ് വിഭാഗത്തിൽ ഈ ചിത്രം പ്രദർശിപ്പിച്ചു[7],[8],[9],[10].മുംബൈ അന്താരാഷ്ട്ര ചലച്ചിത്രമേള 2016 ൽ അന്താരാഷ്ട്ര മത്സരേതര വിഭാഗത്തിൽ പങ്കെടുത്തു [11] ,[12].ഓൾ ലൈറ്റ്‌സ് ഇന്ത്യ രാജ്യാന്തര ചലച്ചിത്രമേള 2018 ൽ ഈ ചിത്രം പ്രദർശിപ്പിച്ചു[13] . അട്ടപ്പാടിയിലെ ആദിവാസി വിദ്യാർഥികൾ നേരിടുന്ന ഭാഷാപ്രശ്‌നത്തിലേക്കു വിരൽചൂണ്ടുന്ന തായ്‌മൊഴി എന്ന പുസ്തകവും എഴുതിയിട്ടുണ്ട് [14].
സ്വകാര്യജീവിതം
തിരുത്തുകമലപ്പുറം ജില്ലയിലെ തിരൂർ സ്വദേശിനിയായ ഇവർ ഇപ്പോൾ പാലക്കാട് ജില്ലയിലെ അഗളിയിൽ ആണ് താമസം . അഗളി ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപികയായി ജോലി ചെയ്യുന്നു . പരിസ്ഥിതി പ്രവർത്തകനും [15] ചിത്രകാരനും [16] അനിമേറ്ററും ആയ സാജൻ ആണ് ഭർത്താവ്. സാജൻ സംവിധാനം ചെയ്ത പച്ചിലക്കൂട് ( മൈ ഹോം ഈസ് ഗ്രീൻ ) എന്ന അനിമേഷൻ സിനിമ നാസിക് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ 2012 ലെ മികച്ച അനിമേഷൻ സിനിമക്കുള്ള ഗോൾഡൻ ക്യാമറ അവാർഡ് കരസ്ഥമാക്കിയിരുന്നു [17],[18]. കോയമ്പത്തൂരിലെ സാലിം അലി സെന്റർ ഫോർ ഓർണിത്തോളജിയുടെ 'യങ് ബേർഡ് വാച്ചർ ഓഫ് ദ ഇയർ' അവർഡ് മൂന്ന് തവണ നേടിയിട്ടുള്ള മകൻ മാനവ് 8 വയസ്സു മുതൽ പക്ഷി നിരീക്ഷണ രംഗത്ത് സജീവമാണ് [19], [20]. മകൾ മിത്ര അഗളി ഗവൺമെന്റ് സ്കൂളിലെ വിദ്യാർത്ഥിനിയാണ്.
അവലംബം
തിരുത്തുക- ↑ "ആദിവാസി വിദ്യാർഥികൾക്കായി സെളിമൈ കാല പദ്ധതി തുടങ്ങി-". www.mathrubhumi.com.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "AGGEDU NAYAGA by Sindhu Sajan -". www.ccfsouthasia.org. Archived from the original on 2019-07-18. Retrieved 2019-07-18.
- ↑ "Kerala state television awards 2015 -ഫൗസിയ ഫാത്തിമ മികച്ച ക്യാമറമാൻ- അഗ്ഗെദ് നായാഗ-" (PDF). www.keralafilm.com. Archived from the original (PDF) on 2019-02-10. Retrieved 2019-07-21.
- ↑ "AGGEDU NAYAGA bags Best cinematographer of kerala state television awards 2015 -". www.ibtimes.co.in.
- ↑ "AGGEDU NAYAGA bags Best cinematographer of kerala state television awards 2015 -". www.thehindu.com.
- ↑ "IDSFFK -കേരള അന്താരാഷ്ട്ര ഡോകുമെന്ററി ആൻഡ് ഹ്രസ്വ ചലച്ചിത്രമേള". www.keralafilm.com. Archived from the original on 2019-07-21. Retrieved 2019-07-21.
- ↑ "Short film speaks of tribal students, in their tongue -". www.thehindu.com.
- ↑ "മാതൃമൊഴി തന്നെയല്ലേ 'മാതൃഭാഷ'?; സംവിധായിക സിന്ധു സാജൻ സംസാരിക്കുന്നു -". www.doolnews.com.
- ↑ "മാതൃമൊഴി തന്നെയല്ലേ 'മാതൃഭാഷ'?; സംവിധായിക സിന്ധു സാജൻ സംസാരിക്കുന്നു -". www.madhyamam.com.
- ↑ "INTERNATIONAL CHILDREN'S FILM FESTIVAL OF KERALA- ICFFK -". childwelfare.kerala.gov.in.
- ↑ "MIFF മുംബൈ അന്താരാഷ്ട്ര ചലച്ചിത്രമേള 2016 -AGGEDU NAYAGA by Sindhu Sajan-" (PDF). miff.in. Archived from the original (PDF) on 2019-07-21. Retrieved 2019-07-21.
{{cite web}}
: no-break space character in|title=
at position 24 (help) - ↑ "MIFF മുംബൈ അന്താരാഷ്ട്ര ചലച്ചിത്രമേള 2016 -AGGEDU NAYAGA by Sindhu Sajan-". www.mathrubhumi.com. Archived from the original on 2019-07-21. Retrieved 2019-07-21.
{{cite web}}
: no-break space character in|title=
at position 24 (help) - ↑ "AGGEDU NAYAGA by Sindhu Sajan-". www.aliiff.com.
- ↑ "സിന്ധു സാജൻ രചിച്ച തായ്‌മൊഴി എന്ന കൃതി -". ksicl.org.
- ↑ "തീ തടയുന്നതു തടയാൻ കഴിഞ്ഞില്ല - പരിസ്ഥിതി പ്രവർത്തകൻ സാജൻ -". www.mangalam.com.
- ↑ "സെളിമെകാല -സാജൻ ,ശ്രീജ പള്ളം എന്നിവരുടെ നേതൃത്വത്തിൽ പത്ത് ചിത്രകാരന്മാരാണ് ഗോത്രചരിത്രം പകർത്തുന്നത്-". ww.mathrubhumi.com. Archived from the original on 2019-07-24. Retrieved 2019-07-24.
- ↑ "പച്ചിലക്കൂട് ( മൈ ഹോം ഈസ് ഗ്രീൻ ) 2012 ലെ മികച്ച അനിമേഷൻ സിനിമക്കുള്ള ഗോൾഡൻ ക്യാമറ അവാർഡ് -". www.thehindu.com.
- ↑ "പച്ചിലക്കൂട് ( മൈ ഹോം ഈസ് ഗ്രീൻ ) 2012 ലെ മികച്ച അനിമേഷൻ സിനിമക്കുള്ള ഗോൾഡൻ ക്യാമറ അവാർഡ് -". www.animationxpress.com.
- ↑ "പക്ഷിച്ചിറകുകൾക്ക് പിന്നാലെ-". www.madhyamam.com.
- ↑ "Manav Sajan-Salim Ali Centre for Ornithology and Natural History, Coimbatore-". ebird.org.