ഒരു ഇന്ത്യൻ ചലച്ചിത്ര ഛായാഗ്രാഹകയും സംവിധായകയുമാണ് ഫൗസിയ ഫാത്തിമ[1] . 2001 ലെ മികച്ച നടിക്കുള്ള ദേശീയ അവാർഡ് ശോഭനക്ക് നേടിക്കൊടുത്ത രേവതി സംവിധാനം ചെയ്ത മിത്ര്, മൈ ഫ്രണ്ട് , പൂർണമായും ഡിജിറ്റൽ ഫോർമാറ്റിൽ ചിത്രീകരിച്ച മലയാള ചിത്രം ഗുലുമാൽ: ദി എസ്കേപ്പ് , ഉയിർ തുടങ്ങിയ തുടങ്ങിയ സിനിമകളുടെ ഛായാഗ്രഹണത്തിലൂടെയാണ് ഫൗസിയ അറിയപ്പെടുന്നത്.

ഫൗസിയ ഫാത്തിമ
ജനനം (1972-01-24) ജനുവരി 24, 1972  (52 വയസ്സ്)
ദേശീയത ഇന്ത്യ
തൊഴിൽഛായാഗ്രാഹകൻ ,സംവിധായകൻ
ജീവിതപങ്കാളി(കൾ)പ്രദീപ് ചെറിയാൻ
കുട്ടികൾഅന്നപൂർണ മറിയം ഫാത്തിമ , അസാൻ സക്കറിയ

ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ പൂർവ്വ വിദ്യാർത്ഥിയായ ഫൗസിയ ഫാത്തിമ എസ്ആർ‌എഫ്‌ടി‌ഐ യിൽ പ്രൊഫസർ, ഛായാഗ്രഹണ വിഭാഗം മേധാവി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഇന്ന് രാജ്യത്തെ പ്രാക്ടീസ് ചെയ്യുന്ന മിക്ക പ്രൊഫഷണലുകളെയും ബന്ധിപ്പിക്കുന്ന “ഇന്ത്യൻ വനിതാ ഛായാഗ്രാഹക കൂട്ടായ്‌മ” യുടെ അംഗമാണ് [2] . കേരളസംസ്ഥാന ടെലിവിഷൻ പുരസ്കാരം 2015 ലെ മികച്ച ഛായാഗ്രഹണത്തിനുള്ള അവാർഡ് ഫൗസിയ ഫാത്തിമ കരസ്ഥമാക്കിയിരുന്നു [3],[4],[5].ഫൗസിയ സംവിധാനം ചെയ്ത  ഇൻഫെക്റ്റ് എന്ന ഹ്രസ്വചിത്രം 2013 ലെ ബൂസാൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ  പ്രദർശിപ്പിച്ചിരുന്നു[6] .

ഛായാഗ്രാഹകനെന്ന നിലയിൽ പി.സി. ശ്രീരാമിന്റെ സഹായിയായി തുടങ്ങിയ ഫൗസിയ രേവതി സംവിധാനം ചെയ്ത മിത്ര്, മൈ ഫ്രണ്ട് എന്ന ചിത്രത്തിലൂടെ വനിതാ സാങ്കേതിക സംഘത്തോടൊപ്പം ഒരു സ്വതന്ത്ര ക്യാമറ വ്യക്തിയായി അരങ്ങേറ്റം കുറിച്ചു. മലയാള സിനിമയിലെ ആദ്യത്തെ സ്വതന്ത്ര വനിതാ ഛായാഗ്രാഹക കൂടിയാണ് ഫൗസിയ ആണ് , ഇന്ത്യൻ വനിതാ ഛായാഗ്രാഹകരുടെ കൂട്ടായ്‌മയ്ക്ക് പിന്നിലെ ശക്തി.

അംഗീകാരവും നേട്ടങ്ങളും

തിരുത്തുക

(ചിത്രം-സിന്ധു സാജൻ സംവിധാനം ചെയ്ത അഗ്ഗെദ് നായാഗ).

  • 2006- ഇന്ത്യാ ടുഡേ മാസികയിൽ ചെന്നൈയിൽ നിന്നുള്ള മികച്ച പത്ത് ഛായാഗ്രാഹകരിൽ ഒരാളായി ഇന്ത്യൻ സിനിമയിൽ ഇടം നേടി.
  • 2006- ചെന്നൈയിലെ ഇയൽ ഇസൈ നാടക മൻട്രം ത്തിന്റെ മികച്ച ഛായാഗ്രാഹകനുള്ള പുരസ്കാരം ഉയിർ എന്ന തമിഴ് ചിത്രം
  • 2003- ചെന്നൈയിലെ ഇയൽ ഇസൈ നാടക മൻട്രം ത്തിന്റെ മികച്ച ഛായാഗ്രാഹകനുള്ള പുരസ്കാരം ഇവാൻ എന്ന തമിഴ് ഫീച്ചർ ഫിലിം
  • 2006- കേരള സംസ്ഥാന ചലച്ചിത്ര അവാർഡിലെ ജൂറി അംഗം
  • 2018- സെപ്റ്റംബറിലെ ആദ്യത്തെ പോണ്ടിച്ചേരി അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ജൂറി അംഗം.
  • 2015- ഗോവയിലെ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്കുള്ള ഇന്ത്യൻ പനോരമ സെലക്ഷൻ അംഗം.

അക്കാദമിക് യോഗ്യതകൾ

തിരുത്തുക
  • ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഡിപ്ലോമ ഇൻ സിനിമാട്ടോഗ്രഫി, 1996-1998. ഫസ്റ്റ് ക്ലാസ്, “എ“ ഗ്രേഡ്.
  • മഹാരാജ സയാജിറാവു യൂണിവേഴ്സിറ്റി ഓഫ് ബറോഡ മാസ്റ്റർ ഓഫ് ആർട്സ്, കലാവിമർശനത്തിൽ, 1993- 1995, ഒന്നാം റാങ്കോടെ.
  • സ്റ്റെല്ല മാരിസ് കോളേജ്, ചെന്നൈ ബാച്ചിലർ ഓഫ് ആർട്സ്, കലാ ചരിത്രത്തിൽ, ഡ്രോയിംഗ് & പെയിന്റിംഗ്, 1989- 1992, ഫസ്റ്റ് ക്ലാസ്സിനൊപ്പം.
  • മദ്രാസ് ഫ്ലൈയിംഗ് ക്ലബ്, ചെന്നൈ, പി.പി.എൽ. (പ്രൈവറ്റ് പൈലറ്റ് ലൈസൻസ്) 1990-1992 (എൻ‌സി‌സി കേഡറ്റായി ഫ്ലൈയിംഗ് ലൈസൻസ് നേടി).
  1. "ഫൗസിയ ഫാത്തിമ". m3db.com.
  2. "Indian Women Cinematographers Collective". iwcc.in.
  3. "Kerala state television awards 2015 -ഫൗസിയ ഫാത്തിമ മികച്ച ക്യാമറമാൻ- അഗ്ഗെദ് നായാഗ-" (PDF). www.keralafilm.com. Archived from the original (PDF) on 2019-02-10. Retrieved 2019-07-24.
  4. "ഫൗസിയ ഫാത്തിമ മികച്ച ക്യാമറമാൻ- അഗ്ഗെദ് നായാഗ -". www.ibtimes.co.in.
  5. "Fowzia Fathima , Best cinematographer of kerala state television awards 2015 -". www.thehindu.com.
  6. "Short film Infected by Fowzia Fathima , goes to Busan International Film -". timesofindia.indiatimes.com.
"https://ml.wikipedia.org/w/index.php?title=ഫൗസിയ_ഫാത്തിമ&oldid=4118296" എന്ന താളിൽനിന്ന് ശേഖരിച്ചത്