എം. മുകുന്ദന്റെ വ്യത്യസ്ത കഥാപാത്രങ്ങളെ[1] അവതരിപ്പിക്കുന്ന ഒരു ഹ്രസ്വ ചിത്രമാണ് ബോംഴൂർ മയ്യഴി[2].. അകം പ്രൊഡക്ഷൻസിന്റെ ബാനറിൽ ഇ. എം. ഹാഷിം[3] നിർമ്മിച്ച ഈ ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം എന്നിവ ഒരുക്കി സംവിധാനം ചെയ്തിരിക്കുന്നത് ഇ. എം. അഷ്റഫ് ആണ്[4]. ക്യാമറ കൈകാര്യം ചെയ്തത് ശ്രീകുമാർ പെരുമ്പടവമാണ്[5]. കഥാപാത്രങ്ങൾക്കൊപ്പം എം. മുകുന്ദനും അഭിനയിക്കുന്നുണ്ട്[6]. മുകുന്ദന്റെ വ്യത്യസ്ത കഥാപാത്രങ്ങൾക്കൊപ്പം കഥകളിൽ വരുന്ന മയ്യഴിപ്പുഴ[7], മൂപ്പൻ സായ്വിന്റെ ബംഗ്ലാവ്, വെള്ളിയാങ്കല്ല്, തുടങ്ങി വ്യത്യസ്ത ഇടങ്ങളും ചിത്രത്തിൽ വരുന്നുണ്ട്[8]. ചന്ദ്രികയും ചോയിയും പോലെയുള്ള കഥാപാത്രങ്ങൾ തങ്ങളുടെ പരിഭവങ്ങളും പിണക്കങ്ങളുമായി കഥാകാരനൊപ്പം അണിനിരക്കുന്നതും കഥയെ വ്യത്യസ്തമാക്കുന്നു. വെള്ളിയാങ്കല്ലിലേക്ക് പറക്കുന്ന തുമ്പികളുടെ പശ്ചാത്തലത്തിൽ, തന്നെ ചോദ്യം ചെയ്യുന്ന കഥാപാത്രങ്ങളോട് നിങ്ങൾ വെള്ളിയാങ്കല്ലിൽ ആത്മാക്കളായി തന്നെ കഴിയുക, അവിടെന്ന് നിങ്ങൾക്ക് മോചനമില്ല എന്ന് കഥാകാരൻ പറയുന്നുണ്ട്[9]

സുർജിത്, നൗഷാദ്. കെ, ആൽബർട്ട് അലക്സ്, കാർത്തിക് പ്രസാദ്, അജയ് കല്ലായ്, ജിൻസി ജിയോ, ആതിര തുടങ്ങിയവർ വേഷമിട്ട[10] ചിത്രത്തിലെ ഗാനം ആലപിച്ചിരിക്കുന്നത് സയനോരയാണ്.

  1. http://www.mathrubhumi.com/kozhikode/malayalam-news/article-1.755234[പ്രവർത്തിക്കാത്ത കണ്ണി]
  2. https://www.youtube.com/watch?v=nITnZKfNdT4
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-01-10. Retrieved 2016-11-11.
  4. https://www.youtube.com/watch?v=o3jrQqTpbmQ&t=4s
  5. http://www.mathrubhumi.com/kozhikode/malayalam-news/article-1.755234[പ്രവർത്തിക്കാത്ത കണ്ണി]
  6. https://www.youtube.com/watch?v=o3jrQqTpbmQ
  7. http://www.madhyamam.com/literature/art/2016/feb/18/179026
  8. https://www.youtube.com/watch?v=8m1fRLesrUw
  9. https://www.youtube.com/results?search_query=bonjour+mayyazhi+full
  10. http://www.madhyamam.com/literature/art/2016/feb/18/179026
"https://ml.wikipedia.org/w/index.php?title=ബോംഴൂർ_മയ്യഴി&oldid=3806653" എന്ന താളിൽനിന്ന് ശേഖരിച്ചത്