കേരളസംസ്ഥാന ടെലിവിഷൻ പുരസ്കാരം 2000

കേരള സംസ്ഥാന ടെലിവിഷൻ പുരസ്കാരം-2000-ൽ സമക്ഷം മികച്ച ടെലിസീരിയൽ ആയും സംവിധായകൻ ഡോ.എസ്. ജനാർദ്ദനൻ മികച്ച സംവിധായകനായും തിരഞ്ഞെടുത്തു[1]. മികച്ച ടെലിഫിലിമായി വിജി തമ്പി സംവിധാനം ചെയ്ത ആനിയും മികച്ച നടിയായി താരാ കല്യാൺ നടനായി ശ്രീനാഥ് എന്നിവരേയും തിരഞ്ഞെടുത്തതായി സാംസ്കാരിക വകുപ്പ് മന്ത്രി ജി. കാർത്തികേയൻ പ്രഖ്യാപിച്ചു. ചടങ്ങിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ അടൂർ ഗോപാലകൃഷ്ണൻ സെക്രട്ടറി മോഹൻ കുമാർ എന്നിവരും ഓരോ വിഭാഗത്തിന്റേയും ജൂറി അദ്ധ്യക്ഷന്മാരും പങ്കെടുത്തു. [2]. 13 ടെലി സീരിയലുകൾ, 35 ഡോക്യുമെന്ററികൾ, സമകാലിക വിഷയങ്ങളെ സംബന്ധിച്ച 15 പരിപാടികൾ, 17 ടെലിഫിലിമുകൾ, 8 കുട്ടികളുടെ പരിപാടികൾ, 3 വാർത്താവതരണം 7 ടെലിവിഷൻ സംബന്ധമായ രചനകൾ എന്നിങ്ങനെയായിരിക്കുന്നു അപേക്ഷകൾ. കഥാ വിഭാഗത്തിൽ കെ.ജി. ജോർജ്ജ്, കഥേതര വിഭാഗത്തിൽ ഡോ.വി. രാജകൃഷ്ണൻ, രചന വിഭാഗത്തിൽ പി.കെ. വേണുകുട്ടൻ നായർ എന്നിങ്ങനെയായിരുന്നു ജൂറി അദ്ധ്യക്ഷന്മാർ.

പുരസ്കാരങ്ങൾ

തിരുത്തുക
ക്രമ നം. വിഭാഗം പേര് വിവരണം
1 മികച്ച ടെലി സീരിയൽ സമക്ഷം ഡോ.എസ്. ജനാർദ്ദനൻ
(സംവിധാനം, നിർമ്മാണം)
2 രണ്ടാമത്തെ മികച്ച ടെലി സീരിയൽ സത്യവാൻ സാവിത്രി ടി. രാജീവ് നാഥ് (സംവിധാനം)
3 മികച്ച ടെലി ഫിലിം ആനി വിജി തമ്പി (സംവിധാനം)
4 രണ്ടാമത്തെ മികച്ച ടെലിഫിലിം വരുംവരായ്കകൾ ടി.വി. ചന്ദ്രൻ (സംവിധാനം)
5 മികച്ച സംവിധായകൻ ഡോ. എസ്. ജനാർദ്ദനൻ സമക്ഷം
(ടെലി സീരിയൽ)
6 മികച്ച തിരക്കഥാകൃത്ത്
7 മികച്ച കഥാകൃത്ത് എസ്.വി. വേണുഗോപാലൻ നായർ സത്യവാൻ സാവിത്രി
(ടെലി സീരിയൽ)
8 മികച്ച നടൻ ശ്രീനാഥ് നമ്പീശൻ എന്തിനു കല്ലറ പൊളിച്ചു;
അല്ലെങ്കിൽ പ്ലസ് ടു വേണോ?
9 മികച്ച സഹനടൻ ശിവജി വരും വരായ്കകൾ, ആനി
10 മികച്ച നടി താരാ കല്യാൺ നന്തുണി
മണൽനഗരം
11 മികച്ച സഹനടി മഞ്ജു പിള്ള ദേവരഞ്ജിനി, സേതുവിന്റെ കഥകൾ
12 മികച്ച ബാലതാരം അർഫാൻ അയൂബ് മിന്നാമിനുങ്ങുകൾ
13 മികച്ച ഛായാഗ്രാഹകൻ പ്രതാപൻ ആനി
14 മികച്ച ചിത്രസംയോജകൻ കെ. ശ്രീനിവാസ് സത്യവാൻ സാവിത്രി,
15 മികച്ച സംഗീത സംവിധായകൻ രമേഷ് നാരായൺ സമക്ഷം
ദേവരഞ്ജിനി
16 മികച്ച ശബ്ദലേഖനം വി.പി. കൃഷ്ണകുമാർ ആനി
17 കലാസംവിധാനം മാന്നാർ രാജൻ സമക്ഷം
18 മികച്ച ഡോക്യുമെന്ററി ആൺ പൂവ്
19 മികച്ച സംവിധായകൻ
(ഡോക്യുമെന്ററി)
ദീപക് നാരായണൻ മുറിവുകളുടെ സമാഹാരം
ദൈവത്തിന്റെ അവകാശികൾ
20 മികച്ച വാർത്താവതരണം മായ ശ്രീകുമാർ ഏഷ്യാനെറ്റ് ന്യൂസ്
21 മികച്ച കോമ്പിയറർ സൂര്യ ബാലകൃഷ്ണൻ ഡയൽ എ സോങ്
22 മികച്ച കമറ്റേറ്റർ വി.കെ. ശ്രീരാമൻ കൊച്ചു ബേബി
23 കാലികവും സാമൂഹ്യവുമായ
വിഷയങ്ങളെക്കുറിച്ചുള്ള മികച്ച പരിപാടി
ഇന്നലെയുടെ ബാക്കി സജി ഡൊമനിക് (സംവിധാനം)
24 കുട്ടികൾക്കുവേണ്ടിയുള്ള മികച്ച പരിപാടി സുവർണ്ണസ്വപ്നം എ. അൻവർ (സംവിധാനം)
25 സ്പെഷ്യൽ ജൂറി അവാർഡ് ശ്രീലത (അഭിനയം) സാവിത്രിക്കുട്ടി ഒരു കഥയാട്ടം
26 സ്പെഷ്യൽ ജൂറി അവാർഡ് വിനോദ് മങ്കര കല്ല് കാലത്തോട് പറഞ്ഞത്
27 സ്പെഷ്യൽ ജൂറി അവാർഡ് എ. അൻവർ വരയാടുകളുടെ ലോകം
28 സ്പെഷ്യൽ ജൂറി അവാർഡ് എം. സജിത പുല്ലൂരം പാറ: ഒരു അന്വേഷണം
29 സ്പെഷ്യൽ ജൂറി പരാമർശം ഷൈനി ജേക്കബ് ബെഞ്ചമിൻ നമുക്കും അവർക്കുമിടയിൽ
30 ടെലിവിഷൻ സംബന്ധിയായ മികച്ച രചന വി. രാജഗോപാലൻ ടി.വി. ജേർണലിസം
31 സ്പെഷ്യൽ ജൂറി പരാമർശം സുധീർ പരമേശ്വരൻ ടെലിവിഷനിൽ നിറയുന്നതും നിറയേണ്ടതും


  1. സാംസ്കാരികകാര്യ വകുപ്പ്, കേരള സർക്കാർ Archived 2020-10-19 at the Wayback Machine. ശേഖരിച്ച തീയതി 09.03.2018
  2. "സമക്ഷം 5 അവാർഡുകൾ കരസ്ഥമാക്കി". ദി ഹിന്ദു. Retrieved 9 മാർച്ച് 2018.