കേന്ദ്രീയ വിദ്യാലയം, കൊല്ലം
കൊല്ലം നഗരത്തിലെ കേന്ദ്രീയ വിദ്യാലയം ആണ് മുളങ്കാടകടത്ത് സ്ഥിതി ചെയ്യുന്ന കേന്ദ്രീയ വിദ്യാലയം, കൊല്ലം. കേരള സർവകലാശാലയുടെ യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (യു.ഐ.ടി.)യുടെ സമീപത്തായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. 2007 ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. 2007 ഓഗസ്റ്റ് 6ന് കൊല്ലം ലോക്സഭാ എം.പി പി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു [1]
കേന്ദ്രീയ വിദ്യാലയം, കൊല്ലം | |
---|---|
Address | |
കേരള സർവകലാശാലയുടെ യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (യു.ഐ.ടി.)യുടെ സമീപം, മുളങ്കാടകം , , 691012 ഇന്ത്യ | |
നിർദ്ദേശാങ്കം | 8°53′58″N 76°33′55″E / 8.899556°N 76.565385°E |
വിവരങ്ങൾ | |
Type | കേന്ദ്രീയ വിദ്യാലയം |
ആരംഭം | 2007 |
തുറന്നത് | ഓഗസ്റ്റ് 6, 2007 |
സ്കൂൾ ജില്ല | കൊല്ലം ജില്ല |
ഫാക്കൽറ്റി | 22 |
ഗ്രേഡുകൾ | 1-ാം ക്ലാസ് മുതൽ 12-ാം ക്ലാസ് വരെ |
ലിംഗം | coed |
Enrollment | 686 (as of 2012) |
Campus type | നഗരം |
Affiliations | CBSE No. 900030 |
വെബ്സൈറ്റ് | Kendriya Vidyalaya Kollam |
ചരിത്രം
തിരുത്തുക2007 ൽ കേന്ദ്ര സർക്കാരിന്റെ അനുമതിയോടുകൂടിയാണ് കൊല്ലത്ത് കേന്ദ്രീയ വിദ്യാലയം ആരംഭിച്ചത്. 2010ൽ കൊല്ലം കോർപ്പറേഷൻ 1.35 കോടി രൂപ കേന്ദ്രീയ വിദ്യാലയത്തിന് സ്വന്തമായി ഒരു കോംപ്ലക്സ് സ്ഥാപിക്കാനായി അനുവദിച്ചിരുന്നു.[2] രാമൻകുളങ്ങരയിൽ 4 ഏക്കർ ഭൂമിയാണ് കൊല്ലം കോർപ്പറേഷൻ ഇതിനായി നീക്കിവച്ചിരുന്നത്. 2015ൽ കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിൽ മറ്റൊരു കേന്ദ്രീയ വിദ്യാലയം കൂടി ആരംഭിച്ചു. [3]
എത്തിച്ചേരുവാൻ
തിരുത്തുക- കെ.എസ്.ആർ.ടി.സി. ബസ് സ്റ്റേഷൻ, കൊല്ലം - 2.9 കിലോമീറ്റർ[4]
- ആണ്ടാമുക്കം ബസ് സ്റ്റേഷൻ - 3.8 കി.മീ
- തങ്കശ്ശേരി ബസ് ടെർമിനൽ - 2.5 കി.മീ
- കൊല്ലം റെയിൽവേസ്റ്റേഷൻ - 4.1 കി.മീ.
- കൊല്ലം തുറമുഖം - 2.9 കി.മീ.
- തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം - 69.6 കിലോമീറ്റർ
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ "KV Kollam". Kendriya Vidyalaya Kollam - Official Website. Archived from the original on 2016-01-10. Retrieved 15 Jan 2016.
- ↑ "Kollam KV faces uncertainty". The Hindu. 22 Feb 2012. Retrieved 15 Jan 2016.
- ↑ "New Development Projects for Kollam Announced". The New Indian Express. 12 May 2015. Archived from the original on 2016-03-04. Retrieved 15 Jan 2016.
- ↑ https://www.google.co.in/maps/@8.8995613,76.5631963,17z