ജവഹർ നവോദയ വിദ്യാലയ, കൊല്ലം

കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിൽ സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ജവഹർ നവോദയ വിദ്യാലയ. 1994-ൽ പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം ജവഹർ നവോദയ വിദ്യാലയ സമിതിയുടെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്നു. ഇവിടെ 6 മുതൽ 12 വരെയുള്ള ക്ലാസുകളാണുള്ളത്. പ്രവേശന പരീക്ഷ വിജയിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും ഈ വിദ്യാലയത്തിൽ പ്രവേശനം അനുവദിച്ചിട്ടുണ്ട്.

ജവഹർ നവോദയ വിദ്യാലയ, കൊല്ലം
Address


നിർദ്ദേശാങ്കം8°59′13″N 76°45′59″E / 8.9869936°N 76.7664848°E / 8.9869936; 76.7664848
വിവരങ്ങൾ
TypePublic
ആപ്‌തവാക്യംPrajnanam Brahma
"Consciousness is the Supreme Reality"
ആരംഭംഡിസംബർ 1, 1994 (1994-12-01)
സ്കൂൾ കോഡ്6677
പ്രിൻസിപ്പൽSmt. Jitha Nair
ChairmanP.G. Thomas IAS
ഫാക്കൽറ്റി27
Enrollment560
കാമ്പസ്Suburban
വിസ്തീർണ്ണം30 acres (120,000 m2)
Houses     Udayagiri
     Shivalik
     Aravalli
     Nilgiri
Colour(s)         White and carbon blue
വെബ്സൈറ്റ്

ചരിത്രം തിരുത്തുക

1994-ൽ പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയത്തിലെ ആദ്യത്തെ പ്രിൻസിപ്പാൾ കെ.പി.എൻ. പിള്ളയായിരുന്നു. 2008-09 കാലഘട്ടത്തിൽ നടന്ന പന്ത്രണ്ടാമത് യൂത്ത് പാർലമെന്റ് മത്സരത്തിൽ കൊല്ലം ജവഹർ നവോദയ വിദ്യാലയ ഒന്നാം സ്ഥാനം നേടിയിരുന്നു.[1]

പഠനം തിരുത്തുക

സി.ബി.എസ്.ഇ. പാഠ്യപദ്ധതി പിന്തുടരുന്ന ജവഹർ നവോദയ വിദ്യാലയത്തിലെ പഠന മാധ്യമം ഇംഗ്ലീഷാണ്. പഠനത്തോടൊപ്പം വിവിധ മത്സരപ്പരീക്ഷകൾക്കുള്ള പരിശീലനവും ഇവിടെ നൽകാറുണ്ട്.

സ്ഥാനം തിരുത്തുക

കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിൽ നിന്നും 2 കിലോമീറ്റർ അകലെയുള്ള തൃക്കണ്ണമംഗൽ എന്ന സ്ഥലത്താണ് ജവഹർ നവോദയ വിദ്യാലയ സ്ഥിതിചെയ്യുന്നത്.

അവലംബം തിരുത്തുക

  1. "Jawahar Navodaya Vidyalaya, Kollam, Kerala received the Running Shield for 12th National Youth Parliament Competition, 2008-2009". Press Information Bureau. 6 January 2010. Retrieved 4 June 2012.

പുറംകണ്ണികൾ തിരുത്തുക