കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന് കീഴിലുള്ള കേന്ദ്രസർക്കാർ സ്‌കൂൾ സമ്പ്രദായമാണ് കേന്ദ്രീയ വിദ്യാലയം. 1963ൽ സെൻട്രൽ സ്‌കൂൾ എന്ന പേരിൽ സിബിഎസ്ഇയുമായി അഫിലിയേറ്റ് ചെയ്താണ് ഈ സ്‌കൂൾസമ്പ്രദായം പ്രവർത്തനമാരംഭിച്ചത്. പിന്നീടാണ് ഇതിന്റെ പേര് കേന്ദ്രീയ വിദ്യാലയം എന്നാക്കിമാറ്റിയത്. ഇന്ത്യൻ പ്രതിരോധ വകുപ്പിൽ പ്രവർത്തിക്കുന്നവരുടെ കുട്ടികൾക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകുകയെന്നതാണ് കേന്ദ്രീയ വിദ്യാലയത്തിന്റെ ലക്ഷ്യം. ഇന്ത്യയിലൊട്ടാകെ പ്രവർത്തിക്കുന്ന ഈ സ്‌കൂളുകളിൽ ഏകീകൃത സിലബസ് ആണ് പിന്തുടരുന്നത് എന്നതിനാൽ വിദ്യാർഥികളുടെ രക്ഷിതാക്കൾ ജോലി സ്ഥലം മാറ്റം ലഭിച്ച് വിവിധ പ്രദേശങ്ങളിലേക്ക് പോയാലും പ്രയാസം സൃഷ്ടിക്കാതിരിക്കുന്നു. കേന്ദ്രീയ വിദ്യാലയ സംഘഠൻ എന്ന വകുപ്പാണ് കേന്ദ്രീയ വിദ്യാലയങ്ങളുടെ മേൽനോട്ടം വഹിക്കുന്നത്.ന്യൂഡൽഹിയിലാണ് ഇതിന്റെ ആസ്ഥാനം.

കേന്ദ്രീയ വിദ്യാലയ സംഘഠൻ
പ്രമാണം:Kendriya Vidyalaya Logo.jpg
വിലാസം
ഇന്ത്യ
വിവരങ്ങൾ
ആപ്‌തവാക്യംTatvam Pooshan Apaavrunu
ആരംഭം1962
സ്കൂൾ ബോർഡ്Central Board of Secondary Education (CBSE)
അധികാരിMinistry of Human Resource [MHRD]
വെബ്സൈറ്റ്

സ്ഥലങ്ങൾ

തിരുത്തുക

ലോകമാകെ 1090 കേന്ദ്രീയ വിദ്യാലയങ്ങളാണുള്ളതിൽ 1087 എണ്ണമാണ് ഇന്ത്യക്കകത്തുള്ളത്. മൂന്നെണ്ണം ഇന്ത്യക്ക് പുറത്തുള്ള രാജ്യങ്ങളിലാണ്. 11,29,481 വിദ്യാർഥികളും(2012 ഒക്ടോബർ 1 ലെ കണക്ക്) 56,445 ജോലിക്കാരുമാണ് ഇപ്പോൾ കേന്ദ്രീയവിദ്യാലയത്തിന് കീഴിൽ ജോലിചെയ്യുന്നത്. കാഠ്മണ്ഡു, മോസ്കോ, ടെഹ്‌റാൻ എന്നിവിടങ്ങളിലാണ് ഇന്ത്യക്ക് പുറത്തുള്ള കേന്ദ്രീയ വിദ്യാലയങ്ങൾ പ്രവർത്തിക്കുന്നത്.

സവിശേഷതകൾ

തിരുത്തുക

എല്ലാ സ്‌കൂളുകളിലും ഏകീകൃത സിലബസ്സും രണ്ടു ഭാഷാ ബോധനവും നടക്കുന്നു. ഇവയെല്ലാം കോ-എജ്യുക്കേഷൻ രീതിപ്രകാരം പ്രവർത്തിക്കുന്നതുമാണ്. ആറ് മുതൽ എട്ടാം ക്ലാസ് വരെ സംസ്‌കൃത പഠനം ഈ സ്‌കുളുകളിൽ നിർബന്ധിത പാഠ്യവിഷയമാണ്.

ഇതുകൂടി കാണുക

തിരുത്തുക

ബാഹ്യ ലിങ്കുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കേന്ദ്രീയ_വിദ്യാലയം&oldid=4072179" എന്ന താളിൽനിന്ന് ശേഖരിച്ചത്