കെ. കൃഷ്ണപിള്ള
ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ
കേരളത്തിലെ ഒരു കമ്മ്യൂണിസ്റ്റ് പ്രവർത്തകനും മുൻ നിയമസഭാംഗവുമായിരുന്നു കെ. കൃഷ്ണപിള്ള[1]. പുനലൂർ നിയമസഭാമണ്ഡലത്തിൽ നിന്നും സി.പി.ഐ. സ്ഥാനാർഥിയായി വിജയിച്ചാണ് ഇദ്ദേഹം രണ്ടും നാലും കേരളനിയമസഭകളിൽ അംഗമായത്. 1924 ജൂൺ ഏഴിനാണ് ജനനം. 1943-ൽ റോയൽ നേവിയിൽ ജോലിയിൽ പ്രവേശിച്ചു, എന്നാൽ നാവിക സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ 1946-ൽ ഇദേഹത്തെ സർവ്വീസിൽ നിന്നും പിരിച്ചുവിട്ടു. ഇന്ത്യൻ നാഷണൽ കോൺഗ്രസിലൂടെ രാഷ്ട്രീയത്തിൽ പ്രവേശിച്ച അദ്ദേഹം പിന്നീട് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായി. 1987 ജൂലൈ അഞ്ചിന് ഇദ്ദേഹം അന്തരിച്ചു.
കെ. കൃഷ്ണപിള്ള | |
---|---|
കേരള നിയമസഭയിലെ അംഗം | |
ഓഫീസിൽ ഒക്ടോബർ 4 1970 – മാർച്ച് 22 1977 | |
മുൻഗാമി | എം.എൻ. ഗോവിന്ദൻ നായർ |
പിൻഗാമി | പി.കെ. ശ്രീനിവാസൻ |
മണ്ഡലം | പുനലൂർ |
ഓഫീസിൽ ഫെബ്രുവരി 9 1960 – സെപ്റ്റംബർ 10 1964 | |
മുൻഗാമി | പി. ഗോപാലൻ |
പിൻഗാമി | എം.എൻ. ഗോവിന്ദൻ നായർ |
മണ്ഡലം | പുനലൂർ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | കെ. കൃഷ്ണപിള്ള ജൂൺ 7, 1924 |
മരണം | 7 മേയ് 1986 | (പ്രായം 61)
രാഷ്ട്രീയ കക്ഷി | സി.പി.ഐ. |
പങ്കാളി | പി. രാജമ്മ |
കുട്ടികൾ | മൂന്ന് മകൻ രണ്ട് മകൾ |
As of ഒക്ടോബർ 29, 2020 ഉറവിടം: നിയമസഭ |
വഹിച്ച പദവികൾ
തിരുത്തുക- കേരള നിയമസഭാംഗം - രണ്ട്, നാല് കേരളനിയമസഭ - പുനലൂർ മണ്ഡലം[2][3]
- പ്രൈവറ്റ് മെമ്പേഴ്സ് ബിൽസ് & റെസലൂഷ്യൻ - നിയമസഭാ കമ്മിറ്റിയുടെ ചെയർമാൻ -1970-72
- പുനലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
- സി.പി.ഐ. സ്റ്റേറ്റ് കൗൺസിൽ അംഗം
അവലംബം
തിരുത്തുക- ↑ "Members - Kerala Legislature". Retrieved 2020-11-22.
- ↑ "Members - Kerala Legislature". Retrieved 2020-11-22.
- ↑ "Members - Kerala Legislature". Retrieved 2020-11-22.