പി. ഗോപാലൻ
ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ
ഒന്നാം കേരളനിയമസഭയിലെ ഒരംഗമായിരുന്നു പി. ഗോപാലൻ (16 ജൂലൈ 1906 - 1986). കമ്മ്യൂണിസ്റ്റ് അനുഭാവിയായിരുന്ന പി. ഗോപാലൻ പുനലൂർ നിയമസഭാ മണ്ഡലത്തേയാണ് ഒന്നാം കേരളാ നിയമസഭയിൽ പ്രതിനിധീകരിച്ചത്. 1954-56 കാലഘട്ടത്തിൽ ഇദ്ദേഹം തിരുക്കൊച്ചി നിയമസഭാംഗവുമായിരുന്നു[1].
പി. ഗോപാലൻ | |
---|---|
കേരള നിയമസഭ അംഗം | |
ഓഫീസിൽ മാർച്ച് 16 1957 – ജൂലൈ 31 1959 | |
പിൻഗാമി | കെ. കൃഷ്ണപിള്ള |
മണ്ഡലം | പുനലൂർ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ജൂൺ 16, 1906 |
മരണം | 1986 | (പ്രായം 79–80)
രാഷ്ട്രീയ കക്ഷി | സി.പി.ഐ. |
As of ഒക്ടോബർ 30, 2020 ഉറവിടം: നിയമസഭ |
പത്തനാപുരം എസ്.എൻ.ഡി.പി. യൂണിയൻ പ്രസിഡന്റ്, എസ്.എൻ.ഡി.പി. ബോർഡ് ഒഫ് ഡയറക്റ്റേഴ്സംഗം എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. സ്വാതന്ത്ര്യ സമരത്തിലും, പിന്നോക്ക സമുദായത്തിന്റെ ഉന്നമനത്തിനായും പി. ഗോപാലൻ പ്രവർത്തിച്ചിരുന്നു.