കെ.ജെ. ചാക്കോ
കേരള കോൺഗ്രസ്സിന്റെ ഒരു നേതാവായിരുന്നു കെ.ജെ.ചാക്കോ. അഞ്ചാം കേരള നിയമസഭയിൽ കുറച്ച്കാലം റവന്യു, സഹകരണ വകുപ്പ് മന്ത്രിയായിരുന്നു. [1]
കെ.ജെ. ചാക്കോ | |
---|---|
റവന്യൂ, സഹകരണ വകുപ്പ് മന്ത്രി,കേരള നിയമസഭ | |
ഓഫീസിൽ 16 നവംബർ 1979 – 1-ഡിസംബർ -1979 | |
മുൻഗാമി | ബേബി ജോൺ |
പിൻഗാമി | പി.എസ്. ശ്രീനിവാസൻ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ചങ്ങനാശ്ശേരി കേരളം, ![]() | 2 മാർച്ച് 1930
മരണം | 12 ഏപ്രിൽ 2021 | (പ്രായം 91)
രാഷ്ട്രീയ കക്ഷി | കേരള കോൺഗ്രസ് |
പങ്കാളി(കൾ) | പി.യു ത്രേസ്യക്കുട്ടി |
കുട്ടികൾ | 4 |
മാതാപിതാക്കൾ |
|
ജോലി | അഭിഭാഷകൻ, |
ജീവിതരേഖ തിരുത്തുക
ചങ്ങനാശ്ശേരി കല്ലുകളം കുടുംബത്തിൽ ജോസഫ് -എലിയാമ്മ ദമ്പതിമാരുടെ പുത്രനായി 1930 മാർച്ച് 3-ന് കെ.ജെ.ചാക്കോ ജനിച്ചു.[2]. തന്റെ വിദ്യാർത്ഥി കാലഘട്ടത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രവർത്തകനായാണ് ചാക്കോ തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. 1959-ലെ വിദ്യാർത്ഥി സമരത്തിൽ പങ്കെടുത്തതിന് ജയിലിൽ തടവിലാക്കപ്പെട്ടിരുന്നു. ചങ്ങനാശേരി മുനിസിപ്പൽ കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 1962 മുതൽ 1967 വരെ ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്.[3]
1965ൽ ചങ്ങനാശ്ശേരി നിന്ന് കെ.ജി. നീലകണ്ഠൻ നമ്പൂതിരിപ്പാടിനെ പരാജയപ്പെടുത്തിയാണ് കെ.ജെ. ചാക്കോ ആദ്യമായി കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ ആ നിയമസഭ പിരിച്ചു വിടപ്പെട്ടു. 1967-ലെ തെരഞ്ഞെടുപ്പിൽൽ കെ.ജി. നീലകണ്ഠൻ നമ്പൂതിരിപ്പാടിനോട് പരാജയപ്പെട്ടു. 1970-ൽ ചങ്ങനാശ്ശേരിയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട് നിയമസഭാംഗമായി. 1977ൽ ഇതേ മണ്ഡലത്തിൽ നിന്ന് വീണ്ടും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. സി.എച്ച് മുഹമ്മദ് കോയ മന്ത്രിസഭയിൽ 16.11.1979 മുതൽ 1.12.1979 വരെ റവന്യൂ, സഹകരണ വകുപ്പ് മന്ത്രിയായി പ്രവർത്തിച്ചു.
1974 മുതൽ 1975 വരെ പെറ്റീഷൻസ് കമ്മിറ്റി ചെയർമാനായും ചാക്കോ പ്രവർത്തിച്ചിട്ടുണ്ട്.
കുടുംബം തിരുത്തുക
പി.യു.ത്രേസ്യാക്കുട്ടിയാണ് ഭാര്യ, അവർക്ക് ഒരു മകനും മൂന്ന് പെൺമക്കളുമുണ്ട്.[4]
തിരഞ്ഞെടുപ്പുകൾ തിരുത്തുക
വർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും |
1965 | ചങ്ങനാശ്ശേരി | കെ.ജെ. ചാക്കോ | കേരള കോൺഗ്രസ്, എൽ.ഡി.എഫ്. | കെ.ജി നീലകണ്ഠൻ നമ്പൂതിരിപ്പാട് | സി.പി ഐ., യു.ഡി.എഫ്. |
1967 | ചങ്ങനാശ്ശേരി | കെ.ജി. നീലകണ്ഠൻ നമ്പൂതിരിപ്പാട് | സി.പി ഐ., യു.ഡി.എഫ്. | കെ.ജെ. ചാക്കോ | കേരള കോൺഗ്രസ്, എൽ.ഡി.എഫ്. |
1970 | ചങ്ങനാശ്ശേരി | കെ.ജെ. ചാക്കോ | കേരള കോൺഗ്രസ്, എൽ.ഡി.എഫ്. | കെ.പി. രാജഗോപാലൻ നായർ | കോൺഗ്രസ്, യു.ഡി.എഫ്. |
1977 | ചങ്ങനാശ്ശേരി | കെ.ജെ. ചാക്കോ | കേരള കോൺഗ്രസ്, എൽ.ഡി.എഫ്. | മാത്യു മുളകുപാടം | കെ സി പി], യു.ഡി.എഫ്. |
അവലംബങ്ങൾ തിരുത്തുക
- ↑ http://www.niyamasabha.org/codes/14kla/chief%20ministers,%20ministers,%20leaders%20of%20opposition.pdf പേജ് 169
- ↑ https://www.onmanorama.com/news/kerala/2021/04/12/cormer-changanacherry-mla-kj-chacko-passes-away.html
- ↑ http://www.niyamasabha.org/codes/members/m097.htm
- ↑ http://www.stateofkerala.in/niyamasabha/k_j_chacko.php
- ↑ http://www.ceo.kerala.gov.in/electionhistory.html http://www.ceo.kerala.gov.in/electionhistory.html