കെ.എസ്. ശബരീനാഥൻ
ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ അംഗമായ ഒരു ഇന്ത്യൻ രാഷ്ട്രീയക്കാരനാണ് കെ എസ് ശബരിനാഥൻ (ജനനം: സെപ്റ്റംബർ 5, 1983). 2015 മുതൽ 2021 വരെ കേരള നിയമസഭയിൽ അരുവിക്കര നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ചു.
K. S. Sabarinadhan | |
---|---|
കെ.എസ്. ശബരീനാഥൻ | |
![]() | |
കേരള നിയമസഭ മുൻ അംഗം | |
ഓഫീസിൽ 1 ജൂലൈ 2015 – 23 മേയ് 2021 | |
മുൻഗാമി | ജി. കാർത്തികേയൻ |
പിൻഗാമി | ജി. സ്റ്റീഫൻ |
മണ്ഡലം | അരുവിക്കര |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | തിരുവനന്തപുരം, കേരളം, ഇന്ത്യ | 5 സെപ്റ്റംബർ 1983
ദേശീയത | Indian |
രാഷ്ട്രീയ കക്ഷി | ഇന്ത്യൻ നാഷണൽ കോൺഗ്രസ് |
പങ്കാളി(കൾ) | |
കുട്ടികൾ | 1[1] |
മാതാപിതാക്കൾ(s) |
|
വിദ്യാഭ്യാസം | |
ജോലി | രാഷ്ട്രീയം |
സ്വകാര്യ ജീവിതംതിരുത്തുക
പിതാവ് മുൻ മന്ത്രിയും സ്പീക്കറുമായ ജി. കാർത്തികേയൻ, മാതാവ് ഡോ. എം.ടി സുലേഖ. ഐ.എ.എസ് ഉദ്യോഗസ്ഥയായ ദിവ്യ എസ് അയ്യർ, [2] ആണ് ശബരീനാഥന്റെ ഭാര്യ. കേരളത്തിലെ ആദ്യ എം.എൽ.ഏ - ഐ.എ.എസ് ദമ്പതികൾ [3] ആണിവർ. മകൻ മൽഹാർ.
പഠനം, ഐ റ്റി രംഗത്തെ ജോലിതിരുത്തുക
2005 ൽ തിരുവനന്തപുരത്തെ കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം നേടി. അതിനുശേഷം ബാംഗ്ലൂരിലെ മൈൻഡ്ട്രീയിൽ ഐടി മേഖലയിൽ ഹ്രസ്വകാലം ജോലി ചെയ്തു. 2008 ൽ ഗുഡ്ഗാവിലെ മാനേജ്മെന്റ് ഡവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് എംബിഎ പൂർത്തിയാക്കി. 2008 ൽ ക്യാംപസ് പ്ലേസ്മെന്റ് വഴി ടാറ്റ സൺസിൽ മാനേജ്മെന്റ് ട്രെയിനിയായി ജോലിക്കു കയറി. [4]
ടാറ്റാ ട്രസ്റ്റിലെ ജോലിതിരുത്തുക
ആദ്യം ടാറ്റ ടെലി സർവീസസിലായിരുന്നു ജോലി. പിന്നീട് ഉത്തരാഖണ്ഡിലെ ടാറ്റ മോട്ടോഴ്സിലും ‘ബോംബെ ഹൗസ്’ എന്നറിയപ്പെടുന്ന ടാറ്റ സൺസ് ഹെഡ്ക്വാർട്ടേഴ്സിലും 5 വർഷത്തോളം ജോലി ചെയ്തു. ടാറ്റ സൺസ് ഹെഡ്ക്വാർട്ടേഴ്സിൽ ടാറ്റ ട്രസ്റ്റ് ചെയർമാൻ രത്തൻ ടാറ്റയുടെ ടീമിൽ ജോലി ചെയ്യാൻ അവസരം കിട്ടി. ടാറ്റ ട്രസ്റ്റിന്റെ സാമൂഹികസേവന പ്രവർത്തനങ്ങളുടെ ഏകോപനമായിരുന്നു ജോലി. മഹാരാഷ്ട്ര, മധ്യപ്രദേശ്, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലെ ആദിവാസി മേഖലകളിൽ ഉൾപ്പെടെ ഒട്ടേറെ പ്രൊജക്ടുകൾക്കു നേതൃത്വം നൽകി.
രാഷ്ട്രീയ ജീവിതംതിരുത്തുക
പിതാവിന്റെ മരണത്തെത്തുടർന്ന് ഒഴിവ് വന്ന അരുവിക്കര നിയോജകമണ്ഡലത്തിൽ നിന്ന് 2015 ൽ ഉപതിരഞ്ഞെടുപ്പിൽ ശബരിനാഥൻ മത്സരിച്ചു. മത്സരത്തിൽ എം. വിജയകുമാറിനെ 10,128 വോട്ടുകൾക്ക് പരാജയപ്പെടുത്തി.
2016 ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ അരുവിക്കര നിയോജകമണ്ഡലത്തിൽ നിന്ന് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. സിപിഐ എം എ എ റഷീദിനെ 21,314 വോട്ടുകൾക്ക് പരാജയപ്പെടുത്തി. [5] 2020 ൽ കേരള യൂത്ത് കോൺഗ്രസിന്റെ വൈസ് പ്രസിഡന്റായി. [6] 2021 ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഐ എം ജി സ്റ്റീഫനോട് 5046 വോട്ടുകൾക്ക് പരാജയപ്പെട്ടു.
അവലംബംതിരുത്തുക
- ↑ "Sabari-Divya's baby boy named after a raga". Onmanorama.
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2018-08-15-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2021-07-27.
- ↑ http://timesofindia.indiatimes.com/city/thiruvananthapuram/congress-mla-ks-sabarinadhan-marries-kerala-ias-officer/articleshow/59381651.cms
- ↑ "പണ്ടേ 'തള്ളാൻ' മിടുക്കൻ, കൊതിച്ച ജോലി കിട്ടി; പക്ഷേ കാലം കാത്തുവെച്ചത് മറ്റൊരു നിയോഗം". www.manoramaonline.com. ശേഖരിച്ചത് 2021-07-15.
- ↑ https://www.hindustantimes.com/elections/kerala-assembly-election/aruvikkara-1094311878
- ↑ https://www.newindianexpress.com/states/kerala/2020/mar/09/kerala-mla-shafi-parambil-is-new-youth-congress-president-2114194.html