കെമ്പഗൗഡ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്
ബാംഗ്ലൂരിലെ രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള കെംപഗൗഡ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഇന്ത്യൻ സംസ്ഥാനമായ കർണാടകയിലെ ഒരു മെഡിക്കൽ കോളേജാണ്.
പ്രമാണം:KIMS Bangalore Logo.png | |
തരം | മെഡിക്കൽ കോളേജ് |
---|---|
സ്ഥാപിതം | 1980 |
പ്രധാനാദ്ധ്യാപക(ൻ) | ഡോ. രാമചന്ദ്ര ജെ [1] |
ഡീൻ | ഡോ. രാമചന്ദ്ര ജെ[1] |
സ്ഥലം | ബാംഗ്ലൂർ, കർണാടക, ഇന്ത്യ 12°57′23.4″N 77°34′27.4″E / 12.956500°N 77.574278°E |
അഫിലിയേഷനുകൾ | രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസെസ് |
വെബ്‌സൈറ്റ് | www |
ചരിത്രം
തിരുത്തുക1980 ൽ വൊക്കലിഗര സംഘമാണ് കെമ്പഗൗഡ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് സ്ഥാപിച്ചത്. 1979-ൽ വൊക്കലിഗര സംഘം, 1980-81 വർഷം മുതൽ മെഡിക്കൽ കോളേജ് തുടങ്ങാൻ ഔപചാരികമായ തീരുമാനം എടുക്കുകയും ബാംഗ്ലൂർ യൂണിവേഴ്സിറ്റി രജിസ്ട്രാർക്ക് അപക്ഷ നൽകുകയും ചെയ്തു.
1980 നവംബർ 30-ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. ആർ ഗുണ്ടു റാവു കെംപഗൗഡ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് ഹോസ്പിറ്റലിന്റെ ശിലാസ്ഥാപനം നിർവഹിച്ചുകൊണ്ട്, ബനശങ്കരിയിൽ ഒഴിഞ്ഞുകിടക്കുന്ന സ്ഥലം കോളേജ് കെട്ടിടത്തിന്റെയും ഹോസ്റ്റലുകളുടെയും നിർമ്മാണത്തിനായി ഉപയോഗിക്കുന്നതിന് അനുവദിക്കുമെന്ന് പ്രഖ്യാപിച്ചു. അതിനുശേഷം, 1981 ജനുവരി 1-ന് ഫിസിയോളജി പ്രൊഫസറായ ഡോ. എം ബസവരാജുവിനെയും 1981 മാർച്ചോടെ മറ്റ് സ്റ്റാഫിനെയും സംഘം നിയമിക്കുകയും 1981 മാർച്ച് 16 മുതൽ ക്ലാസുകൾ പതിവായി ആരംഭിക്കുകയും ചെയ്തു. അതിനുശേഷം എല്ലാ വർഷവും മാർച്ച് 16 കിംസ് ദിനമായി ആചരിക്കുന്നു.
ഇൻസ്റ്റിറ്റ്യൂട്ടിന്റെ സിൽവർ ജൂബിലി ആഘോഷങ്ങൾ 2006 ൽ നടന്നു. വൊക്കലിഗര സംഘത്തിന്റെ ശതാബ്ദി ആഘോഷങ്ങളും കിംസിന്റെ രജതജൂബിലിയും പ്രമാണിച്ച് ബനശങ്കരി കാമ്പസിൽ ഒരു കോളേജ് കെട്ടിടം നിർമ്മിച്ചു. [2]
കോഴ്സുകൾ
തിരുത്തുകബിരുദ തലം
തിരുത്തുകകോളേജ് 5 വർഷത്തെ എംബിബിഎസ് കോഴ്സ് വാഗ്ദാനം ചെയ്യുന്നു. ദേശീയ പ്രവേശന പരീക്ഷ (നീറ്റ്-യുജി) വഴി മാത്രമാണ് പ്രവേശനം. മാനേജ്മെന്റ് ക്വാട്ട സീറ്റുകളും ലഭ്യമാണ്.
ബിരുദാനന്തര ബിരുദം
തിരുത്തുകബിരുദാനന്തര ബിരുദ കോഴ്‌സിന് മൂന്ന് വർഷവും ബിരുദാനന്തര ഡിപ്ലോമ കോഴ്‌സിന് രണ്ട് വർഷവുമാണ്. കോളേജ് ഇനിപ്പറയുന്ന കോഴ്സുകൾ വാഗ്ദാനം ചെയ്യുന്നു:
എം.ഡി
തിരുത്തുക- അനാട്ടമി
- ഫിസിയോളജി
- ബയോകെമിസ്ട്രി
- ഫാർമക്കോളജി
- പത്തോളജി
- മൈക്രോബയോളജി
- ഫോറൻസിക് മെഡിസിൻ
- കമ്മ്യൂണിറ്റി മെഡിസിൻ
- മെഡിസിൻ
- പീഡിയാട്രിക്സ്
- ഡെർമറ്റോളജി
- റേഡിയോ ഡയഗ്നോസിസ്
- അനസ്തേഷ്യോളജി
- സൈക്യാട്രി
എം എസ്
തിരുത്തുകഡിപ്ലോമ
തിരുത്തുക- ഡിഎ (അനസ്തേഷ്യോളജി)
- ഡിസിപി (പത്തോളജി)
- ഡിസിഎച്ച് (പീഡിയാട്രിക്സ്)
- ഡിജിഒ (ഒബ്സ്റ്റട്രിക്ക്സ് ആൻഡ് ഗൈനക്കോളജി)
- ഡിഒഎംഎസ് (ഒഫ്താൽമോളജി)
- ഡി.ഓർത്തോ. (ഓർത്തോപീഡിക്‌സ്)
- ഡിഎൽഒ (ഇഎൻടി)
- ഡിഎംആർഡി (റേഡിയോ ഡയഗ്നോസിസ്)
ഈ കോഴ്സുകൾ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയും (എംസിഐ) ഇന്ത്യാ ഗവൺമെന്റും അംഗീകരിച്ചിട്ടുണ്ട്. [3]
കാമ്പസ്
തിരുത്തുകകോളേജിന് രണ്ട് കാമ്പസുകളാണുള്ളത്. ആശുപത്രി, ക്ലിനിക്കൽ വിഭാഗങ്ങൾ വിവി പുരം കാമ്പസിലും പ്രീ ക്ലിനിക്കൽ, പാരാ ക്ലിനിക്കൽ വിഭാഗങ്ങൾ ബനശങ്കരി കാമ്പസിലുമാണ്. കാമ്പസുകൾക്കിടയിൽ ഗതാഗത സൗകര്യം ഒരുക്കിയിട്ടുണ്ട്.
സൌകര്യങ്ങൾ
തിരുത്തുകഹോസ്റ്റലുകൾ
തിരുത്തുകബനശങ്കരി കാമ്പസിൽ ആൺകുട്ടികള്ക്കും പെൺകുട്ടികള്ക്കും ഒന്ന് വീതം രണ്ട് ഹോസ്റ്റലുകൾ ഉണ്ട്.
സ്പോർട്സ്
തിരുത്തുക10 സ്റ്റേഷൻ മൾട്ടി-ജിം, രണ്ട് ട്രെഡ്‌മില്ലുകൾ, സ്റ്റെപ്പറുകൾ എന്നിവയും പരിശീലനം ലഭിച്ച ഒരു ഇൻസ്ട്രക്ടറും അടങ്ങുന്ന സമ്പൂർണ സജ്ജീകരണങ്ങളുള്ള ഹെൽത്ത് ക്ലബ്ബ് കോളേജിലുണ്ട്. ചെസ്സ്, കാരംസ്, ടേബിൾ ടെന്നീസ് തുടങ്ങിയ ഇൻഡോർ ഗെയിമുകൾ ലഭ്യമാണ്. [4]
കോളേജിൽ മൂന്ന് ഇൻട്രാ കോളേജ് സ്പോർട്സ് ഫെസ്റ്റുകളുണ്ട്. കെപിഎൽ (കിംസ് പ്രീമിയർ ലീഗ്) (ക്രിക്കറ്റ്), കെവിഎൽ (കിംസ് വോളീബോൾ ലീഗ്), ദിനമണി കപ്പ് (ഫുട്ബോൾ) എന്നിവയാണ് അവ.
സാംസ്കാരിക പ്രവർത്തനങ്ങൾ
തിരുത്തുകകോളേജ് ദിനമായ അഥർവ, സംഗീതം, നൃത്തം, തുടങ്ങിയ പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികൾക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാൻ അനുവദിക്കുന്നു.
കോളേജിന്റെ ആഭിമുഖ്യത്തിൽ ഇന്റർകോളീജിയറ്റ് ക്വിസ് മത്സരം, ഉത്തുംഗ നടത്തുന്നു.
നേട്ടങ്ങൾ
തിരുത്തുകദി മിന്റ്, ദി വാൾസ്ട്രീറ്റ് ജേർണൽ പ്രകാരം ഇന്ത്യയിലെ 275+ മെഡിക്കൽ കോളേജുകളിൽ കിംസ് 24-ാം സ്ഥാനത്താണ്. [5]
അവലംബം
തിരുത്തുക- ↑ 1.0 1.1 "Principal's Desk". kims.rvsangha.org. Archived from the original on 2019-01-05. Retrieved 3 February 2018.
- ↑ "About Us". www.kimsbangalore.edu.in. Archived from the original on 2008-05-10.
- ↑ "Courses Offered". www.kimsbangalore.edu.in. Archived from the original on 2008-05-29.
- ↑ "Facilities". Archived from the original on 1 October 2010. Retrieved 14 September 2010.
- ↑ "KIMS Ranks 24th in the Country". www.kimsbangalore.edu.in. Archived from the original on 2011-05-06.