മരണകാരണം അറിയുന്നതിലേക്കായി മൃതദേഹപരിശോധന നടത്തുന്ന വൈദ്യശാസ്ത്രശാഖയാണു ഫോറൻസിക് മെഡിസിൻ (Forensic Medicine). സമിതി അഥവാ ഫോറം എന്ന് അർത്ഥം വരുന്ന ഫോറൻസിസ് (forēnsis) എന്ന ലത്തീൻ പദത്തിൽ നിന്നാണു ഫോറൻസിക് എന്ന വാക്കുണ്ടായത്. ഫോറൻസിക് പതോളജി, എന്ന പേരിലും ഈ ശാസ്ത്രശാഖ അറിയപ്പെടുന്നുണ്ട്. ഈ ശാഖയിലെ വിദഗ്ദ്ധർ ഫോറൻസിക് സർജൻ എന്നു വിളിക്കപ്പെടുന്നു. മരണകാരണം അറിയുന്നതിലേക്കായി നടത്തുന്ന മൃതദേഹപരിശോധനയെ സാമാന്യഭാഷയിൽ പ്രേതപരിശോധന( Postmortem examination)എന്നും വൈദ്യശാസ്ത്രസംജ്ഞകളിൽ ഓട്ടോപ്സി (Autopsy) അല്ലെങ്കിൽ നെക്രോപ്സി (Necropsy) എന്നും വിളിക്കപ്പെടുന്നു. അജ്ഞാത ജഡങ്ങൾ തിരിച്ചറിയുന്നതിനു വേണ്ടിയും മൃതദേഹപരിശോധന നടത്താറുണ്ട്. ക്രിമിനൽ നിയമങ്ങൾക്കനുസൃതമായി നടത്തുന്ന പ്രാഥമിക അന്വേഷണത്തിനു ശേഷം അന്വേഷണോദ്യോഗസ്ഥൻ ആവശ്യപ്പെടുന്നതനുസരിച്ചാണു സാധാരണമായി മൃതദേഹപരിശോധന നടത്തുന്നത്.

കൊലചെയ്യപ്പെട്ട ഒരാളുടെ ഹൃദയം, വെടി ഉണ്ട ഏറ്റു ഉണ്ടായ ദ്വാരം കാണാം

ചരിത്രം

തിരുത്തുക

പതിനാറാം നൂറ്റാണ്ടിലെ യൂറോപ്യൻ ഭിഷഗ്വരന്മാരാണു മരണകാരണം കണ്ടെത്തുന്നതിനു വേണ്ടിയുള്ള മൃതദേഹപരിശോധനയിൽ ആധുനിക കാലത്ത് ഗണ്യമായ പഠനങ്ങൾക്ക് തുടക്കം കുറിച്ചത്.

ഇന്ത്യയിൽ

തിരുത്തുക

എം.ബി.ബി.എസ് ബിരുദധാരികൾക്ക് മൂന്നു വർഷത്തെ ഉപരിപഠനത്തിനു ശേഷമാണു എം.ഡി അല്ലെങ്കിൽ ഡി.എൻ.ബി ആയി ഫോറൻസിക് മെഡിസിനിൽ ബിരുദാനന്തരബിരുദം നൽകുന്നത്. ഈ രംഗത്തെ വിദഗ്ദ്ധർ അധികവും ഏതെങ്കിലും മെഡിക്കൽ കോളേജുകളിലെ ഫോറൻസിക് മെഡിസിൻ വകുപ്പുകളിലാണു പ്രവർത്തിച്ചു വരുന്നത്.

"https://ml.wikipedia.org/w/index.php?title=ഫോറൻസിക്_മെഡിസിൻ&oldid=2879401" എന്ന താളിൽനിന്ന് ശേഖരിച്ചത്