കേരളത്തിലെ ഇടുക്കി ജില്ലയിലെ ആദിവാസികൾക്കിടയിൽ പ്രചാരമുള്ള ഒരു ഗോത്രകലാരൂപമാണ് 'കൂത്തുപാട്ട്. ഇടുക്കിയിലെ മന്നാൻ വിഭാഗത്തിൽപ്പെട്ടവരാണ് ഈ നൃത്തം അനുഷ്ഠിക്കുന്നത്.

സർഗ്ഗോൽസവം 2017 - കാഞ്ഞങ്ങാട് നടന്ന കൂത്തുപാട്ട്
കൂത്തുപാട്ട് വീഡിയോ

ഉദ്ദേശ്യം തിരുത്തുക

കാർഷിക സംസ്കൃതിയുമായി ബന്ധപ്പെട്ട നൃത്തമാണ് കൂത്തുപാട്ട്. വിളവ് തന്ന ഭൂമിദേവിയെ പ്രീതിപ്പെടുത്തുന്നതിനാണ് ഈ അനുഷ്ഠാനകല അവതരിപ്പിക്കുന്നത്.

വേഷം തിരുത്തുക

ആദിവാസി ജനതയുടെ സാഹചര്യവുമായി പൊരുത്തപ്പെടുന്ന വേഷവിതാനമാണ് കൂത്തുപാട്ടിൽ കാണുന്നത്. മരവുരിയാണ് നർത്തകർ ധരിക്കുന്നത്. ധാന്യമാവുകൊണ്ടും പ്രകൃതിജന്യ വസ്തുക്കൾ കൊണ്ടും മുഖത്തെഴുത്ത് നടത്തുന്നു.

വാദ്യങ്ങൾ തിരുത്തുക

നാടൻ കലകളിലും ആദിവാസി കലാരൂപങ്ങളിലും പൊതുവേ ഉപയോഗിച്ച് കാണുന്ന ചെണ്ട, തുടി എന്നിവയും ഇലത്താളവും കൂത്തുപാട്ടിൽ ഉപയോഗിക്കുന്നു.

ഗാനം തിരുത്തുക

വാമൊഴിയായി തലമുറകളിലൂടെ പകർന്നു കിട്ടുന്ന പാട്ട് പാടിയാണ് നൃത്തം ചെയ്യുന്നത്.

നൃത്തം തിരുത്തുക

ആദിവാസി നൃത്തരൂപങ്ങളിലെല്ലാം പൊതുവേ കാണപ്പെടുന്ന ധൃതതാളത്തിലാണ് കൂത്തുപാട്ടിലെ ചുവടുവെപ്പ്. കാർഷിക വൃത്തിയിലെ മണ്ണൊരുക്കൽ, നിലം കിളക്കൽ, വിത്തിടൽ, കളപറിക്കൽ, വിളവെടുക്കൽ തുടങ്ങിയ പ്രവർത്തനങ്ങളുടെയെല്ലാം അവതരണത്തോടെയാണ് നൃത്തം തുടരുന്നത്. വിളവ് തന്ന പ്രകൃതിയെ നന്ദിപൂർവ്വം സ്മരിച്ചു കൊണ്ട് ഉരലിൽ ധാന്യം കുത്തി നിവേദിക്കുന്നതും നൃത്തത്തിലവതരിപ്പിക്കുന്നു.

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=കൂത്തുപാട്ട്&oldid=2747821" എന്ന താളിൽനിന്ന് ശേഖരിച്ചത്