പോഞ്ഞിക്കര റാഫി

ഇന്ത്യയിലെ ഒരു എഴുത്തുകാരന്‍

മലയാളത്തിലെ പ്രമുഖ നോവലിസ്റ്റും ചരിത്രഗവേഷകനും ആയിരുന്നു പോഞ്ഞിക്കര റാഫി(1924 - 1992 ). കേരള സാഹിത്യ അക്കാദമി അവാർഡു ലഭിച്ചിട്ടുണ്ട്.

പോഞ്ഞിക്കര റാഫി

ജീവിതരേഖതിരുത്തുക

പോഞ്ഞിക്കര നെടുപത്തേഴത്ത് ജോസഫിന്റെയും അന്നമ്മയുടെയും പത്തു മക്കളിൽ ഏഴാമനായിട്ടാണ് 1924 ലെ ഓശാനാ നാളിൽ റാഫി ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ഉടൻ സ്വാതന്ത്ര്യസമരത്തിലേയ്ക്ക് എടുത്തു ചാടിയതിനാൽ ഉന്നത വിദ്യാഭ്യാസം എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ സാധിച്ചില്ല. പതിനേഴാം വയസിൽ കൊച്ചിൻ ഹാർബർ വർക്ക്‌ഷോപ്പിൽ ജോലി സമ്പാദിച്ച റാഫിയെ അടുത്ത വർഷം തന്നെ അവിടെ ട്രേഡ് യൂണിയൻ സംഘടിപ്പിച്ചതിന്റെ പേരിൽ പിരിച്ചുവിട്ടു. 1943 ൽ 'ജാപ് വിരോധ സംഘ'ത്തിലൂടെ റാഫി കമ്മ്യൂണിസ്റ്റ് അനുഭാവിയായി മാറി.[1].

കോൺഗ്രസിലും കമ്മ്യൂണിസ്റ്റ് പാർട്ടിയിലും പ്രവർത്തിച്ചിരുന്നു, പിന്നീട് രാഷ്ട്രീയമുപേക്ഷിച്ചു. ഡെമോക്രാറ്റ്, സുപ്രഭ തുടങ്ങിയ വാരികകളിൽ സഹപത്രാധിപർ. നാഷനൽ ബുക്സ്റ്റാളിലും ജോലി ചെയ്തിട്ടുണ്ട്. എട്ടു വർഷം സമസ്തകേരള സാഹിത്യപരിഷത്തിന്റെ സെക്രട്ടറിയായിരുന്നു. പ്രസിദ്ധ സാഹിത്യകാരിയും ചവിട്ടുനാടകത്തിന്റെ ആധികാരിക വക്താവുമായിരുന്ന സെബീന റാഫിയാണ് ഭാര്യ.

പതിനഞ്ചാം വയസ്സിൽ ആദ്യമായി എഴുതിയ 'ആന്റണിയുടെ വാഗ്ദാനം' എന്ന കഥ റാഫേൽ ജെ നെടുവത്തേഴത്ത് പോഞ്ഞിക്കര എന്ന പേരിൽ 'സത്യനാദം' പത്രത്തിൽ അച്ചടിച്ചുവന്നു. ദീപം ഡെയ്‌ലി, സുപ്രഭ വീക്കിലി, ഉദയം വീക്കിലി, ഡമോക്രാറ്റ് വീക്കിലി, ദീനബന്ധു ഡെയ്‌ലി എന്നിവയുടെ പത്രാധിപരായി കൂറെ നാൾ ജോലി നോക്കി. സി എം സ്റ്റീഫൻ എം ഡിയായിരുന്ന 'സോഷ്യസിസ്റ്റ് ലേബറി'ന്റെ പത്രാധിപരായിരുന്നു. കൂടപ്പിറപ്പ്, മിന്നാമിനുങ്ങ് എന്നീ സിനിമകൾക്ക് തിരക്കഥയെഴുതി. സെബീന റാഫിയുമൊന്നിച്ച് രചിച്ച കലിയുഗത്തിന് 1971-ലെ കേരള സാഹിത്യ അക്കാദമി അവാർഡു ലഭിച്ചു. 1958-ൽ പ്രസിദ്ധപ്പെടുത്തിയ സ്വർഗദൂതൻ മലയാളത്തിലെ ആദ്യത്തെ ബോധധാരാ നോവലാണ്. സബീനയോടൊപ്പം ചേർന്ന് ശുക്രദശയുടെ ചരിത്രം എന്ന ഗ്രന്ഥവും രചിച്ചു. 1956 ൽ പുറത്തിറങ്ങിയ കൂടപ്പിറപ്പ് എന്ന ചലച്ചിത്രത്തിന് തിരക്കഥയും, സംഭാഷണവും രചിച്ചു.

1992 സെപ്റ്റംബർ 6 ന് അന്തരിച്ചു. [2].

കൃതികൾതിരുത്തുക

11 ചെറുകഥാസമാഹാരങ്ങൾ, 8 നോവലുകൾ, 2 നാടകങ്ങൾ, ഒരു തിരക്കഥ, രണ്ട് ഉപന്യാസങ്ങൾ, എന്നിവയാണ് പ്രധാന രചനകൾ.

പുരസ്‌കാരങ്ങൾതിരുത്തുക

അവലംബംതിരുത്തുക

  1. പോഞ്ഞിക്കര റാഫിയുമായുള്ള അഭിമുഖം Archived 2013-10-08 at the Wayback Machine. ജനയുഗം പത്രത്തിൽ പ്രസിദ്ധീകരിച്ചത് - ശേഖരിച്ച തീയതി 11 ജൂലൈ 2010
  2. പോഞ്ഞിക്കര റാഫി മലയാളം സംഗീതം ഇൻഫോ
  3. ലുവ പിഴവ് ഘടകം:Citation/CS1-ൽ 1654 വരിയിൽ : bad argument #1 to 'pairs' (table expected, got nil)
"https://ml.wikipedia.org/w/index.php?title=പോഞ്ഞിക്കര_റാഫി&oldid=3810763" എന്ന താളിൽനിന്ന് ശേഖരിച്ചത്