കുറുവത്ത് ശ്രീരുധിരമാല ഭഗവതി ക്ഷേത്രം

തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ കോർപ്പറേഷനിൽ ഉൾപ്പെട്ട പൂത്തോൾ ഡിവിഷനിലെ പോട്ടയിൽ ലെയിനിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ്, കുറുവത്ത് ശ്രീരുധിരമാല ഭഗവതി ക്ഷേത്രം.[1][2][3] പണ്ട്, സ്ത്രീകൾ ശാന്തിക്കാരായിരുന്ന കേരളത്തിലെ ക്ഷേത്രങ്ങളിലൊന്നാണ് ഇത്[4].

ഐതിഹ്യം തിരുത്തുക

ഈ ക്ഷേത്രത്തിന് ഒന്നര നൂറ്റാണ്ടോളം പഴക്കമുണ്ട്. തൃശ്ശൂർ ജില്ലയിലെ അന്തിക്കാടിനടുത്തുള്ള പുത്തൻപീടിക വടക്കുംമുറിയിൽ സ്ഥിതി ചെയ്യുന്ന നൂറ്റാണ്ടോളം പഴക്കമുള്ള കുറുവത്ത് തറവാട്ടുക്ഷേത്രത്തിൻറെ ഒരു ശാഖയാണ് ഇത്. ഒരു ഈഴവ ക്ഷേത്രമായ ഈ ക്ഷേത്രത്തിലെ പരദേവത കുറുവത്ത് തമ്പുരാട്ടി അമ്മയാണ്.[5]

ഷൊർണൂർ- കൊച്ചി റെയിൽ പാതയുടെ പണി പത്തൊമ്പതാം നൂറ്റാണ്ടിൽ, എടക്കുന്നി വാരിയത്തുക്കാരുടെ ഭൂമിയായിരുന്ന ഇന്നത്തെ പൂത്തോൾ പ്രദേശത്തുണ്ടായിരുന്ന ബ്രിട്ടീഷ് എഞ്ചിനിയർമാർക്ക് കള്ള് ചെത്തികൊടുക്കാൻ വന്നവരായിരുന്നു ഈ ക്ഷേത്രത്തിൻറെ മുൻഗാമികൾ. പുത്തൻപീടികയിലെ കുറുവത്ത് തറവാട്ടിലെ അംഗങ്ങളായിരുന്ന കിട്ടുവും ഭാര്യ പൊന്നിയും അവരുടെ മക്കളുമായിരുന്നു അവർ. പില്ക്കാത്ത്, അവർ ഇവിടെ സ്ഥിരതാമസമാക്കുകയും അവരുടെ കുടുംബദേവതയെ ഇവിടെ കുടിവെയ്ക്കുകയും ചെയ്തു. അക്കാലത്ത്, കുടുംബത്തിലെ സ്ത്രീകളും ഈ അമ്പലത്തിൽ പൂജകൾ ചെയ്തിരുന്നു. ഉദയനാപുരം വിനോദ് ശാന്തിയാണ് ക്ഷേത്രത്തിലെ മേൽശാന്തി[4].

ഉപദേവതകൾ തിരുത്തുക

വിഷ്ണുമായ, കരിങ്കുട്ടി, ബ്രഹ്മരക്ഷസ് എന്നിവരാണ് ഇവിടത്തെ പ്രധാന ഉപദേവതകൾ. രാമൻ മുത്തപ്പൻ, പാണൻ മുത്തപ്പൻ, മൂത്തകൈമൾ എന്നീ തറവാട്ടുകാർന്നവന്മാരെയും നാഗരാജാവ്, നാഗയക്ഷി കരിനാഗം എന്നീ നാഗദൈവങ്ങളെയും ഇവിടെ ആരാധിച്ചുവരുന്നു.[5][4]

ഉത്സവങ്ങൾ തിരുത്തുക

മേടമാസത്തിലെ മകയിരം നാളിലെ പ്രതിഷ്ഠാദിനമഹോത്സവവും കുംഭത്തിലെ തോറ്റം പാട്ടുമാണ് ഇവിടത്തെ പ്രധാന ആഘോഷങ്ങൾ. തോറ്റം പാട്ടിനോടനുബന്ധിച്ച് കളമെഴുത്തും പാട്ടും നടത്താറുണ്ട്[6][4][5].

അവലംബം തിരുത്തുക

  1. "ശ്രീരുധിരമാല ഭഗവതീ ക്ഷേത്രത്തിൽ തോറ്റംപാട്ട്". Mathrubhumi. 2024-02-16.
  2. "തോറ്റംപാട്ട് മഹോത്സവം സമാപിച്ചു". Keralakaumudi. 2024-02-20. Archived from the original on 2024-02-23. Retrieved 2024-02-23.{{cite web}}: CS1 maint: bot: original URL status unknown (link)
  3. "തോറ്റംപാട്ട് ഉത്സവം സമാപിച്ചു". Mathrubhumi. 2024-02-20. Archived from the original on 2024-02-23. Retrieved 2024-02-23.{{cite web}}: CS1 maint: bot: original URL status unknown (link)
  4. 4.0 4.1 4.2 4.3 "കുറുവത്ത് ശ്രീരുധിരമാല ഭഗവതി ക്ഷേത്രത്തിൽ തോറ്റംപാട്ട് മഹോത്സവം 17, 18 തിയ്യതികളിൽ". Marunadan Malayalee. 2024-02-18. Archived from the original on 2024-02-18. Retrieved 2024-02-23.{{cite web}}: CS1 maint: bot: original URL status unknown (link)
  5. 5.0 5.1 5.2 "കുറുവത്ത് ശ്രീരുധിരമാല ഭഗവതി ക്ഷേത്രത്തിൽ തോറ്റംപാട്ട്". UUKMA News. 2024-02-17. Archived from the original on 2024-02-18. Retrieved 2024-02-23.{{cite web}}: CS1 maint: bot: original URL status unknown (link)
  6. "പ്രതിഷ്ഠാദിനം ഇന്ന്". Mathrubhumi. 2023-04-24. Archived from the original on 2024-01-27. Retrieved 2024-02-23.{{cite web}}: CS1 maint: bot: original URL status unknown (link)

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക