കുതിരാൻമല
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. (May 2009) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
10°34′30″N 76°22′30″E / 10.57500°N 76.37500°E
കുതിരാൻ | |||
രാജ്യം | ഇന്ത്യ | ||
സംസ്ഥാനം | കേരളം | ||
ജില്ല(കൾ) | തൃശ്ശൂർ | ||
ഏറ്റവും അടുത്ത നഗരം | തൃശ്ശൂർ (20 കിലോമീറ്റർ) | ||
ലോകസഭാ മണ്ഡലം | തൃശ്ശൂർ | ||
സമയമേഖല | IST (UTC+5:30) | ||
കോഡുകൾ
|
തൃശ്ശൂർ ജില്ലയിലുള്ള ഒരു മലപ്രദേശമാണ് കുതിരൻമല. തൃശ്ശൂർ നിന്നും പാലക്കാട്ടേയ്ക്കുള്ള പാതയിൽ വാണിയംപാറയ്ക്ക് അടുത്താണ് ഈ മല സ്ഥിതിചെയ്യുന്നത്. പാണഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ ഭാഗമാണ് ഈ സ്ഥലം. ഈ പാതയിലുള്ള പ്രധാന കയറ്റമാണ് കുതിരൻ കയറ്റം. മലയുടെ അടിവാരത്തുകൂടെ മണലിപ്പുഴ ഒഴുകുന്നു. മലയുടെ മുകളിൽ ഒരു ധർമ്മശാസ്താക്ഷേത്രം സ്ഥിതിചെയ്യുന്നു. തൃശ്ശൂർ-പാലക്കാട് ഹൈവേയുടെ (എൻ.എച്ച്. 544) അരികിലായാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ശബരിമല തീർത്ഥാടകരുടെ പ്രധാന ഇടത്താവളങ്ങളിലൊന്നാണ് ഈ ക്ഷേത്രം. കുതിരപ്പുറത്ത് ഇരിയ്ക്കുന്ന ശാസ്താവിന്റെ അപൂർവ്വ പ്രതിഷ്ഠയുള്ള ക്ഷേത്രമാണിത്.
==പേരിനുപിന്നിൽ== കുതിര പുറത്തിരിക്കുന്ന അയ്യപ്പനാണ് കുതിരാൻ ക്ഷേത്രത്തിലെ പ്രതിഷ്ഠ. അതിനാൽ തന്നെ കുതിര കയറിയവൻ എന്നർത്ഥത്തിൽ അയ്യപ്പനു "കുതിരാൻ "എന്നറിയപ്പെട്ടു . ഈ പേര് സ്ഥലനാമത്തിനും കിട്ടി. കുതിരാൻ വാഴുന്ന മല/ കുതിരാൻ്റെ മലയാണ് കുതിരാൻ മല ആയത്