കീഴാർനെല്ലി

ചെടിയുടെ ഇനം
(കീഴാർ നെല്ലി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


സാധാരണ വയൽ പ്രദേശങ്ങളിലും നീർവാഴ്ചയുള്ളതുമായ പ്രദേശങ്ങളിൽ കാണപ്പെടുന്ന ഒരു സസ്യമാണ്‌ മരുഭൂ പ്രദേശത്ത് പ്രത്യേകിച്ച് ജി സി സി രാജ്യങ്ങളിൽ സുലഭമായി കണ്ടു വരുന്നു.

കീഴാർനെല്ലി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
P. niruri
Binomial name
Phyllanthus niruri
Synonyms

Phyllanthus amarus

കീഴാർ‌നെല്ലി ചെടി
കീഴാർ നെല്ലി. ഇത് ഫില്ലാന്തേസീ കുടുംബത്തിലെ ഒരു അംഗമാണ്.(ശാസ്ത്രനാമം:Phyllanthus niruri) ശാഖകളോട് കൂടിയതും തണ്ടിന് പച്ച, ചുവപ്പ് എന്നീ നിറങ്ങളിലും കാണപ്പെടുന്ന ഒരു ഔഷധമാണിത്. മലയാളത്തിൽ കിരുട്ടാർ നെല്ലി എന്ന പേരിലും അറിയപ്പെടുന്നു. ഇവയുടെ ഇലകൾ തണ്ടിൽ‍ നിന്നും മാറി ശാഖകളിൽ രണ്ടു വശങ്ങളിലായ് കാണപ്പെടുന്നു. ഇലയ്ക്ക് വെള്ള കലർന്ന പച്ച നിറമോ, കടും പച്ച നിറമോ ആയിരിക്കും. വളർന്ന് കഴിയുമ്പോൾ ഇലകളുടെ അടിയിലായി മഞ്ഞ കലർന്ന പച്ച നിറത്തിലുള്ള‍ പൂക്കളുണ്ടാകുന്നു. 

കീഴ്കാനെല്ലി, കീഴാനെല്ലി, കീഴുക്കായ് നെല്ലി എന്നും അറിയപ്പെടുന്നു. [1]

ചെറിയ പ്രാണികൾ വഴി പരാഗണം നടത്തുന്ന സസ്യമാണിത്. പരാഗണത്തിനായി ഒരു പൂവിൽ ഒരു ആൺതണ്ടും മൂന്ന് പെൺതണ്ടുകളും ഉണ്ടായിരിക്കും. ഈ പൂവുകളിൽ ചെറു പ്രാണികൾ വന്നിരിക്കുമ്പോൾ പരാഗണം സാധ്യമാകുന്നു. ഇങ്ങനെ പരാഗണം നടക്കുന്ന പൂക്കൾ കായ്കളായി ഇലത്തണ്ടിൻറെ അടിയിൽ നെല്ലിക്കയുടെ രൂപത്തിൽ കാണപ്പെടുകയും ചെയ്യുന്നു. ഈ കായ്കളിൽ ഓരോന്നിലും മൂന്ന് വിത്തുകൾ വീതം ഉണ്ടായിരിക്കും. ഇങ്ങനെ ഇലത്തണ്ടിനടിയിൽ നെല്ലിക്ക പോലെ വിത്തുകൾ കാണപ്പെടുന്നതു കൊണ്ടാണ്‌ ഈ സസ്യത്തെ കീഴാർ നെല്ലി എന്നു വിളിക്കുന്നത്.

രസാദി ഗുണങ്ങൾ

തിരുത്തുക
രസം : തിക്തം, കഷായം, മധുരം [2]
ഗുണം : ലഘു, രൂക്ഷം
വീര്യം : ശീതം
വിപാകം : മധുരം

ഔഷധയോഗ്യ ഭാഗം

തിരുത്തുക

സമൂലം[2]

ഔഷധഗുണങ്ങൾ

തിരുത്തുക

ചെടി സമൂലമായിട്ടാണ് മരുന്നിനായി ഉപയോഗിക്കുന്നത്. മഞ്ഞപ്പിത്തം, പനി, മൂത്രാശയരോഗങ്ങൾ എന്നിവയ്ക്ക് കീഴാർ നെല്ലി ഔഷധമായി ഉപയോഗിക്കുന്നു.കീഴാർ നെല്ലിയിൽ അടങ്ങിയിരിക്കുന്ന ഫിലാന്തിൻ ,ഹൈപ്പോ ഫില്ലാന്തിൻ എന്നീ രാസവസ്തുക്കളാണ്‌ മഞ്ഞപ്പിത്തം കുറയ്ക്കുവാൻ കാരണമാകുന്ന ഘടകങ്ങൾ. കീഴാർ നെല്ലി എണ്ണ കാച്ചി ഉപയോഗിക്കുന്നത് തലമുടി വളരാൻ ഉത്തമമാണ്. കൂടാതെ ശൈത്യഗുണമുള്ളതു കൊണ്ട് ശരീരത്തിലുണ്ടാകുന്ന മുറിവിനും, ശരീരത്തിനുള്ളിലെ വ്രണങ്ങൾക്കും ആയുർവ്വേദത്തിൽ മരുന്നായി ഉപയോഗിക്കപ്പെടുന്നു.ഈ ഔഷധിക്ക് പാർശ്വഫലങ്ങളില്ല എന്ന് കണ്ടെത്തിയിട്ടുണ്ട്.[3]

മൂത്രവർദ്ധകമാണ്. ദഹനത്തെ സഹായിക്കും. വാത രോഗികൾക്ക് നല്ലതല്ല. [1]

 
കീഴാർ നെല്ലി

ചിത്രശാല

തിരുത്തുക
  1. 1.0 1.1 ഔഷധ സസ്യങ്ങളുടെ അത്ഭുത പ്രപഞ്ചം - മാത്യു മടുക്കക്കുഴി, കറന്റ്‌ ബുക്സ്‌
  2. 2.0 2.1 ഔഷധ സസ്യങ്ങൾ, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്
  3. മാതൃഭൂമി ആരോഗ്യമാസിക ഡിസംബർ 2009
"https://ml.wikipedia.org/w/index.php?title=കീഴാർനെല്ലി&oldid=3757448" എന്ന താളിൽനിന്ന് ശേഖരിച്ചത്