കിങ്ങിണി (ചലച്ചിത്രം)
മലയാള ചലച്ചിത്രം
1992-ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് കിങ്ങിണി. [1] [2] [3] എ. എൻ. തമ്പിയാണ് കഥയും തിരക്കഥയും രചിച്ച് ഈ ചലച്ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. രഞ്ജിനി, പ്രേം കുമാർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ചിരിക്കുന്നത്. ബിച്ചു തിരുമല, മയൂരം തങ്കപ്പൻ നായർ, എ. എൻ. തമ്പി എന്നിവരാണ് ഗാനങ്ങൾ രചിച്ചിരിക്കുന്നത്. കണ്ണൂർ രാജനാണ് സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത്.
Kingini | |
---|---|
പ്രമാണം:Kingini-1992.jpg | |
സംവിധാനം | A. N. Thampi |
നിർമ്മാണം | A. N. Thampi |
രചന | R. Pavithran |
തിരക്കഥ | R. Pavithran |
അഭിനേതാക്കൾ | Prem Kumar, Ranjini |
സംഗീതം | Kannur Rajan |
ഛായാഗ്രഹണം | Prasad Chenkilath |
ചിത്രസംയോജനം | Valliyappan |
സ്റ്റുഡിയോ | Kavyasangeetha |
റിലീസിങ് തീയതി | 7th December 1992 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുക- അശോകൻ - ബൈജു പ്രകാശ്
- ജഗതി ശ്രീകുമാർ - നയാപ്പി
- നെടുമുടി വേണു - സോമദത്തൻ നമ്പൂതിരി
- പ്രേം കുമാർ - ലൂക്ക് മാത്യു
- ജഗന്നാഥ വർമ്മ - വലിയ തിരുമേനി
- ജഗന്നാഥൻ - തിരുമേനി
- കമൽ റോയ് - മഹേഷ്
- കുഞ്ചൻ - ചാണ്ടി തോമസ്
- മാമുക്കോയ - കുട്ടപ്പൻ
- രഞ്ജിനി - നന്ദിനി
- ആറന്മുള പൊന്നമ്മ - മഹേഷിന്റെ അമ്മൂമ്മ
- ഇന്നസെന്റ് - ഗോവിന്ദൻ
- തൊടുപുഴ വാസന്തി - കല്യാണി
- ശ്രീലത - കോളേജ് വിദ്യാർത്ഥിനി
- ശശികല - കിങ്ങിണിയുടെ അമ്മ
- സുജാത - കിങ്ങിണി
സംഗീതം
തിരുത്തുകബിച്ചു തിരുമല, മയൂരം തങ്കപ്പൻ നായർ, എ എൻ തമ്പി എന്നിവരുടെ വരികൾക്ക് കണ്ണൂർ രാജൻ സംഗീതം നൽകി. ദർശൻ രാമനാണ് ഈ ചിത്രത്തിന്റെ പശ്ചാത്തല സംഗീതം നിർവഹിച്ചിരിക്കുന്നത്. തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിലെ ഇർഷാദ് ഹുസൈനാണ് റെക്കോർഡിസ്റ്റ്.
- "കുറിഞ്ഞിപ്പൂവേ" - ആശാലത
- "കുറിഞ്ഞിപ്പൂവേ" (പാത്തോസ്) - ആശാലത
- "മാനസലോല മരതക വർണ" (രാഗം: മദ്ധ്യമാവതി)[4] - കെ ജെ യേശുദാസ്
- "മലർ ചോരും" - കാഞ്ഞങ്ങാട് രാമചന്ദ്രൻ
- "മൗനം പോലും" - കെ ജെ യേശുദാസ്
അവലംബങ്ങൾ
തിരുത്തുക- ↑ "Kingini". www.malayalachalachithram.com. Retrieved 2014-10-30.
- ↑ "Kingini". malayalasangeetham.info. Archived from the original on 30 October 2014. Retrieved 2014-10-30.
- ↑ "Archived copy". Archived from the original on 30 October 2014. Retrieved 30 October 2014.
{{cite web}}
: CS1 maint: archived copy as title (link) - ↑ "കിങ്ങിണി" (in ഇംഗ്ലീഷ്). Retrieved 2021-12-19.