കാരണവർ തെയ്യം

(കാരണോർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വണ്ണാന്മാർ കെട്ടുന്ന ഒരു തെയ്യമാണ് കാരണവർ തെയ്യം.

കാരണവർ തെയ്യം

വേഷവിധാനം തിരുത്തുക

 
കണ്ണൂർ ചാല മാക്കം തിറ

മുഖത്ത് ചായില്യവും മനയോലയും. ദേഹത്ത് മഞ്ഞൾ. കിരീടവും വാളും പരിചയും ഉണ്ടാകും.

നടത്തിപ്പ് വിശദാംശങ്ങൾ തിരുത്തുക

പൊതുക്ഷേത്രങ്ങളിലും തറവാടുകളിലും കുടുംബക്ഷേത്രങ്ങളിലുമാണ് തെയ്യം നടക്കാറ്. പ്രധാനമായി തെയ്യം നടക്കുന്ന ചില സ്ഥലങ്ങളും സമയവും താഴെ കൊടുത്തിരിക്കുന്നു.[1]

  • പരിയാരം ഉദയപുരം ക്ഷേത്രം (ധനു)
  • ഏഴോം കണ്ണോം അഞ്ചുതെങ്ങു ഐവർ പരദേവതാക്ഷേത്രം (ധനുമാസം)
  • മട്ടന്നൂർ അഞ്ചരക്കണ്ടി പാലയാട് കരിംപാലംകോട്ടം (മകരം - കുംഭം)
  • ഇരിട്ടി മണത്തണ മുത്തപ്പൻ ക്ഷേത്രം (കുംഭം)
  • തലശ്ശേരി കൂത്തുപറമ്പ് മമ്പറം കാണക്കോട്ട് മടപ്പുര (കുംഭം)
  • കൂത്തുപറമ്പ് മാനന്തവാടി റോഡ് ചിറ്റാരിപറമ്പ് ആശാരികോട്ടം (കുംഭം)
  • തളിപ്പറമ്പ് പരിയാരം പാടി (കുംഭം)
  • കൂത്തുപറമ്പ് റോഡ് ചെമ്പിലോട് തച്ചൻകുന്നുമ്മൽ മഹാദേവിക്ഷേത്രം (മീനം)
  • കൂത്തുപറമ്പ് പാലായികാവ് (മീനം)
  • ചെമ്പിലോട് ചാല ആടൂർ മേപ്പാട് ക്ഷേത്രം (മീനം)
  • കണ്ണൂർ തോട്ടട വെങ്കണമടപ്പുര (മീനം)
  • കണ്ണൂർ കാക്കേങ്ങാട് ആയിച്ചോത്ത് (കുംഭം)

പാനൂരിൽ പല സ്ഥലങ്ങളിലും കാരണവർ തെയ്യം നടക്കാറുണ്ട്.[2]

അവലംബം തിരുത്തുക

  1. "തെയ്യം കലണ്ടർ". മാതൃഭൂമി. Archived from the original on 2013-04-21. Retrieved 21 ഏപ്രിൽ 2013.
  2. "പാനൂർ". എൽ.എസ്.ജി. Archived from the original on 2016-03-04. Retrieved 21 ഏപ്രിൽ 2013.

പുറത്തേയ്ക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=കാരണവർ_തെയ്യം&oldid=3720013" എന്ന താളിൽനിന്ന് ശേഖരിച്ചത്