കാന്തികക്ഷേത്രം

(കാന്തിക മണ്ഡലം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


കാന്തങ്ങൾ, വൈദ്യുതധാര എന്നിവയുടെ ചുറ്റുമുണ്ടാകുന്നതും, കാന്തിക വസ്തുക്കളിലും ചലിക്കുന്ന വൈദ്യുതചാർജ്ജുകളിലും ബലം ചെലുത്താനാകുന്നതുമായ ഭൗതിക ഗുണമാണ്‌ കാന്തികക്ഷേത്രം. ഇത് ഒരു സദിശമാണ്‌ എന്നതിനാൽ സ്ഥലത്ത് എല്ലായിടത്തും ഇതിന്‌ ഒരു പരിമാണവും ഒരു ദിശയുമുണ്ടാകും.

വൈദ്യുതകാന്തികത
VFPt Solenoid correct2.svg
വൈദ്യുതി · കാന്തികത
Magnetostatics

Ampère’s law · വൈദ്യുതധാര · കാന്തികക്ഷേത്രം · Magnetization · Magnetic flux · Biot–Savart law · Magnetic dipole moment · Gauss's law for magnetism

ഒരു കാന്തത്തിനുമുകളിൽ വച്ചിരിക്കുന്ന പേപ്പറിൽ ഇരുമ്പ് പൊടി വിതറിയപ്പോൾ കാന്തികക്ഷേത്രത്തിന്റെ ദിശ കാണുവാൻ ഉതകുന്ന രീതിയിൽ ഇരുമ്പ് പൊടി ആകർഷിക്കപ്പെട്ട് അണിനിരന്നിരിക്കുന്ന ചിത്രം

മാറിക്കൊണ്ടിരിക്കുന്ന കാന്തികക്ഷേത്രം വൈദ്യുതമണ്ഡലത്തിനും മാറ്റം വരുന്ന വൈദ്യുതമണ്ഡലം കാന്തികക്ഷേത്രത്തിനും കാരണമാകുന്നു. വിശിഷ്ട ആപേക്ഷികതയനുസരിച്ച് വൈദ്യുതമണ്ഡലവും കാന്തികക്ഷേത്രവും ഒരേ ഭൗതികവസ്തുവിന്റെ - വിദ്യുത്കാന്തികമണ്ഡലത്തിന്റെ - രണ്ടു രൂപങ്ങളാണ്‌. വിവിധ നിരീക്ഷകർ ഒരേ വിദ്യുത്കാന്തികമണ്ഡലത്തെ വൈദ്യുതമണ്ഡലത്തിന്റെയും കാന്തികക്ഷേത്രത്തിന്റേയും വിവിധ അളവുകളിലുള്ള മിശ്രിതങ്ങളായാകും അളക്കുന്നത്.

നവീനഭൗതികത്തിൽ കാന്തിക, വൈദ്യുത മണ്ഡലങ്ങൾ ഒരു ഫോട്ടോൺ ഫീൽഡിന്റെ രൂപങ്ങളാണ്‌. സ്റ്റാൻഡേർഡ് മോഡൽ അനുസരിച്ച് ഫോട്ടോണുകളാണ്‌ വിദ്യുത്കാന്തികബലങ്ങളുടെ വാഹകർ.

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=കാന്തികക്ഷേത്രം&oldid=2908458" എന്ന താളിൽനിന്ന് ശേഖരിച്ചത്