തടിച്ച ഉദരമുള്ള പാൽത്തുമ്പി കുടുംബത്തിൽ ഉള്ള ഒരു മുളവാലൻ സൂചിത്തുമ്പിയാണ് കാട്ടുമുളവാലൻ (ശാസ്ത്രീയനാമം: Caconeura gomphoides).[2][1][3]

കാട്ടുമുളവാലൻ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
C. gomphoides
Binomial name
Caconeura gomphoides
Rambur, 1842

ചിറകിലെ പൊട്ടും തടിച്ച ഉദരവും മറ്റു തുമ്പികളിൽ നിന്നും ഇവയെ തിരിച്ചറിയുവാൻ സഹായിക്കുന്നു. ഉയരം കൂടിയ കാടുകളിൽ അപൂർവ്വമായി മാത്രം കാണപ്പെടുന്നു. പശ്ചിമഘട്ടത്തിലെ പുൽമേടുകളും ചോലക്കാടുകളും നിറഞ്ഞ പ്രദേശങ്ങളാണ് ഈ തുമ്പിയുടെ ഈ ആവാസം. ചെറിയ കൂട്ടങ്ങളായിട്ടാണ് ഈ തുമ്പിയെ കാണുന്നത്. ഇളം നീല കണ്ണിന്റെ മുകൾ ഭാഗം ഇരുണ്ട നീല നിറമാണ്. കറുത്ത നിറമുള്ള പിൻ കഴുത്തിന്റെ വശങ്ങളിൽ നീല നിറത്തിലുള്ള ഓരോ പൊട്ടുകളുമുണ്ട്. ഉരസ്സിന്റെ മുകൾ ഭാഗം തിളങ്ങുന്ന കരിനീല നിറത്തിലും കീഴ്ഭാഗം ഇളം നീല നിറത്തിലുമാണ്. അതിൽ കറുത്ത വരകളും ചെറിയ പൊട്ടുകളുമുണ്ട്. കറുത്ത ഉദരത്തിന്റെ അവസാന മൂന്നു ഖണ്ഡങ്ങൾ ഇളം നീല നിറമാണ്. ചിറകുകളിൽ ഇളം ചുവപ്പ് കലർന്ന തവിട്ടു നിറമുള്ള പൊട്ടുകളുമുണ്ട്. കാഴ്ചയിൽ ആൺതുമ്പികളെപ്പോലെയാണ്. ഇവ പുൽമേടുകളിലെയും ചോലക്കാടുകളിലെയും ഒഴുക്കുള്ള ചെറിയ അരുവികളിലാണ് മുട്ടയിടാറുള്ളത്. വളരെ ചെറിയ ദൂരം മാത്രം സഞ്ചരിക്കുന്ന ഇവ പറക്കുന്നത് വളരെ മന്ദഗതിയിലാണ് പറക്കാറുള്ളത്.[4][5][6]

ഇതും കാണുക

തിരുത്തുക
  1. 1.0 1.1 "Caconeura gomphoides". IUCN Red List of Threatened Species. 2011. IUCN: e.T175177A7117753. 2011. Retrieved 2017-03-10. {{cite journal}}: Unknown parameter |authors= ignored (help)
  2. "World Odonata List". Slater Museum of Natural History. Archived from the original on 2021-10-05. Retrieved 2017-03-09.
  3. കേരളത്തിലെ തുമ്പികൾ (Dragonflies and Damselflies of Kerala), David V. Raju, Kiran C. G. (2013)
  4. C FC Lt. Fraser (1933). The Fauna of British India, including Ceylon and Burma, Odonata Vol. I. Red Lion Court, Fleet Street, London: Taylor and Francis.
  5. Subramanian, K. A. (2005). Dragonflies and Damselflies of Peninsular India - A Field Guide.
  6. "Caconeura gomphoides Rambur, 1842". India Biodiversity Portal. Retrieved 2017-03-10.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കാട്ടുമുളവാലൻ&oldid=3785177" എന്ന താളിൽനിന്ന് ശേഖരിച്ചത്