മുതുകുറുശ്ശി (പാലക്കാട്)

പാലക്കാട് ജില്ലയിലെ ഒരു ഗ്രാമം
(മുതുകുറുശ്ശി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പാലക്കാട് ജിലയിൽ മണ്ണാർക്കാട് താലൂക്കിൽ തച്ചമ്പാറ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു സ്ഥലമാണ് മുതുകുറുശ്ശി. തച്ചമ്പാറയിൽ നിന്നും 4 കി.മീ.അകലെയാണ് ഈ സ്ഥലം. തച്ചമ്പാറ-കാഞ്ഞിരപ്പുഴ റോഡ് ഈ പ്രദേശത്തുകൂടി പോകുന്നു, തെക്കു ഭാഗങ്ങളിൽ വാക്കൊടൻ മലയും, വടക്ക് കാഞ്ഞിരപ്പുഴ, പടിഞ്ഞാറു തച്ചംപാറ എന്നിങ്ങനെയാണ്‌ അതിർത്തികൾ. ഇവിടെ പ്രസിദ്ധമായ ശ്രീ കിരാതമൂർത്തി ക്ഷേത്രം സ്ഥിതി ചെയ്യുന്നു. ധാരാളം കർഷകരുള്ള ഒരു ഗ്രാമമാണ് ഇത്‌. തെങ്ങ്, വാഴ, റബ്ബർ എന്നിവയാണു പ്രധാന വിളകൾ. കുടുംബശ്രീ പോലുള്ള സംരംഭങ്ങൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്> എകദേശം 50 കൊല്ലത്തൊളം പഴക്കമുള്ള ഒരു റിക്രിയെഷൻ ക്ലബ് ആൻഡ് ലൈബ്രറിയും ഇവിടെയുണ്ട്. വിദ്യാഭ്യാസസ്ഥാപനമായി ഇവിടെ ഒരു പ്രെമറി സ്കൂൾ മാത്രമാണ് ഉള്ളത്.