മുത്തയ്യ മുരളീധരൻ

ശ്രീലങ്ക ക്രിക്കറ്റ് താരം

ഒരു ശ്രീലങ്കൻ അന്താരാഷ്ട്ര ക്രിക്കറ്ററാണ് മുത്തയ്യ മുരളീധരൻ. 1972 ഏപ്രിൽ 17ന് ശ്രീലങ്കയിലെ കാന്റിയിൽ ജനിച്ചു. മുരളി എന്ന പേരിലാണ് സാധാരണ അറിയപ്പെടുന്നത്. 2002ൽ വിസ്ഡൻ ക്രിക്കറ്റേർസ് അൽ‌മനാക്ക് ഇദ്ദേഹത്തെ ലോകത്തിലെ ഏറ്റവും മികച്ച ടെസ്റ്റ് ക്രിക്കറ്റ് ബൗളറായി തിരഞ്ഞെടുത്തു.[3]. ടെസ്റ്റ് ക്രിക്കറ്റിൽ 800 വിക്കറ്റ് മുരളീധരൻ നേടിയിട്ടുണ്ട്. ഗോളിൽ നടന്ന ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിൽ പ്രഗ്യാൻ ഓജയെ പുറത്താക്കിക്കൊണ്ടാണ് മുരളീധരൻ ഈ നേട്ടം കൈവരിച്ചത്. തന്റെ അവസാന അന്താരാഷ്ട്ര ടെസ്റ്റ് മത്സരത്തിലാണ് മുരളീധരൻ ഈ നേട്ടം കൈവരിച്ചത്.

മുത്തയ്യ മുരളീധരൻ
முத்தையா முரளிதரன்
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്Muttiah Muralitharan
വിളിപ്പേര്Murali
ബാറ്റിംഗ് രീതിRight-handed
ബൗളിംഗ് രീതിRight-arm off break
റോൾBowler, Sri Lanka vice captain
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ടെസ്റ്റ് (ക്യാപ് 54)28 August 1992 v Australia
അവസാന ടെസ്റ്റ്18 July 2010 v India
ആദ്യ ഏകദിനം (ക്യാപ് 70)12 August 1993 v India
അവസാന ഏകദിനം25 September 2009 v England
ഏകദിന ജെഴ്സി നം.08
പ്രാദേശിക തലത്തിൽ
വർഷംടീം
1991–presentTamil Union
1999, 2001, 2005 and 2007Lancashire
2003Kent
2008-presentChennai Super Kings
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ Tests ODI[1] FC LA
കളികൾ 133[1] 337[2] 231 425
നേടിയ റൺസ് 1,256 660 2,187 918
ബാറ്റിംഗ് ശരാശരി 11.62 6.80 11.33 7.40
100-കൾ/50-കൾ 0/1 0/0 0/1 0/0
ഉയർന്ന സ്കോർ 67 33* 67 33*
എറിഞ്ഞ പന്തുകൾ 43,669 18,169 66,563 22,365
വിക്കറ്റുകൾ 800 515 1,366 641
ബൗളിംഗ് ശരാശരി 22.74 23.07 19.62 22.33
ഇന്നിംഗ്സിൽ 5 വിക്കറ്റ് 67 10 118 12
മത്സരത്തിൽ 10 വിക്കറ്റ് 22 n/a 34 n/a
മികച്ച ബൗളിംഗ് 9/51 7/30 9/51 7/30
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 72/– 128/– 123/– 151/–
ഉറവിടം: CricketArchive, 22 July 2010

ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തിയ താരമാണ് മുരളി.[4] 2007 ഡിസംബർ 3നാണ് മുൻ റെക്കോർഡുടമയായ ഷെയിൻ വോണിനെ ഇദ്ദേഹം മറികടന്നത്.[5][6] ഇതിനുമുമ്പ്, 2004ൽ കോട്ണി വാഷിന്റെ 519 വിക്കറ്റുകൾ മറികടന്നപ്പോഴും ഇദ്ദേഹം ഈ റെക്കോർഡിന് ഉടമയായിരുന്നു. എന്നാൽ ആ വർഷംതന്നെ മുരളിക്ക് തോളിൽ ഒരു പരിക്ക് പറ്റുകയും വോൺ റെക്കോർഡ് മറികടക്കുകയും ചെയ്തു.[7] ഏകദിന ക്രിക്കറ്റിലെ വിക്കറ്റ് വേട്ടക്കാരിലും ആദ്യ സ്ഥാനത്താണ് മുരളി.[8]

ഒരു ടെസ്റ്റ് മത്സരത്തിൽ ആറ് വിക്കറ്റ് എന്ന ശരാശരിയുള്ള മുരളി ക്രിക്കറ്റിലെ ഏറ്റവും പ്രഗൽഭരായ ബൗളർമാരിൽ ഒരാളാണ്. ശ്രീലങ്കൻ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് മുരളി.[9]

  1. Including 1 Test for an ICC World XI
  2. Including 4 ODIs for the Asian XI and 4 for an ICC World XI.
  3. "Murali 'best bowler ever'". BBC Sport. 2002-12-13. Retrieved 2007-12-14. {{cite web}}: Check date values in: |date= (help); Italic or bold markup not allowed in: |publisher= (help)
  4. Cricinfo, Highest Test Wicket-takers
  5. "Murali breaks Warne's record". Cricinfo. 2007-12-03. Retrieved 2007-12-03. {{cite news}}: Check date values in: |date= (help); Italic or bold markup not allowed in: |publisher= (help)
  6. "Muralitharan breaks the cricket test wicket record". YouTube. 2007-12-03. Retrieved 2008-03-18. {{cite news}}: Check date values in: |date= (help); Italic or bold markup not allowed in: |publisher= (help)
  7. "Muralitharan breaks Test record". BBC Sport. 2007-12-03. Retrieved 2008-03-05. {{cite news}}: Check date values in: |date= (help); Italic or bold markup not allowed in: |publisher= (help)
  8. Cricinfo, Highest ODI Wicket-takers
  9. Austin, Charlie. "Muttiah Muralitharan Profile Cricinfo". Retrieved 2008-02-06.


"https://ml.wikipedia.org/w/index.php?title=മുത്തയ്യ_മുരളീധരൻ&oldid=3551979" എന്ന താളിൽനിന്ന് ശേഖരിച്ചത്