കലേസർ ദേശീയോദ്യാനം
ഹരിയാനയിലെ യമുനനഗർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് കലേസർ ദേശീയോദ്യാനം[1]. ചണ്ഡിഗഡിൽ നിന്നും 150 കിലോമീറ്റർ വടക്ക് കിഴക്കായാണ് കലേസർ ദേശീയോദ്യാനം നിലകൊള്ളുന്നത്. ഹരിയാനയിലെ ശ്രദ്ധേയമായ പക്ഷിനിരീക്ഷണകേന്ദ്രങ്ങളിലൊന്നായ കലേസറിൽ പുള്ളിപ്പുലികളെയും ധാരാളമായി കണ്ടുവരുന്നു.[2]. ശിവാലിക് മലനിരകളിൽ 11,000 ഏക്കർ വിസ്തൃതിയിൽ പരന്നുകിടക്കുന്ന സാൽ വനപ്രദേശം ആണിത്[3]. 2003 ലാണ് ഈ പ്രദേശത്തിന് ദേശീയോദ്യാന പദവി ലഭിക്കുന്നത്.
കലേസർ ദേശീയോദ്യാനം कलेसर राष्ट्रीय उद्यान | |
---|---|
Coordinates: 30°22′N 77°32′E / 30.367°N 77.533°E | |
Country | ഇന്ത്യ |
• ഭരണസമിതി | ഹരിയാന വനം വകുപ്പ് |
സമയമേഖല | UTC+5:30 (IST) |
വെബ്സൈറ്റ് | www |
ജൈവവൈവിധ്യം
തിരുത്തുകപുള്ളിപ്പുലികളെ ധാരാളമായി കണ്ടുവരുന്ന കലെസർ ദേശീയോദ്യാനത്തിൽ പൂച്ചപ്പുലി, ആന, ചുവന്ന കാട്ടുകോഴി, മുള്ളൻ പന്നി, റീസസ് കുരങ്ങ്, പുള്ളിമാൻ എന്നീ മൃഗങ്ങളും കാണപ്പെടുന്നു.
സാൽ മരങ്ങൾ കൂടാതെ കരീരം, ശീഷം, മഴുക്കാഞ്ഞിരം തുടങ്ങിയ വൃക്ഷങ്ങളും ഇവിടെ ധാരാളമായി വളരുന്നു.
അവലംബം
തിരുത്തുക- ↑ "Kalesar National Park". Haryana Forest Department. Archived from the original on 2014-08-14. Retrieved 2014-08-08.
- ↑ 2 Leopard spotted in Kalesar National park, Published 16 June 2016
- ↑ "Kalesar forest under miners' attack". Archived from the original on 2007-12-06. Retrieved 2017-06-17.