പ്രധാനമായും മരുപ്രദേശങ്ങളിൽ വളരുന്ന കരീരം. ഇലകൾ ഇല്ലാത്തതും മുള്ളുകൾ ഉള്ളതുമായ സസ്യമാണിത്. കരിമുള്ളെന്നും സമാന നാമം. കരീരെമെന്ന പേരിൽ അറിയപ്പെടുന്ന സമാന ഗുണങ്ങളുള്ള രണ്ട് സസ്യങ്ങളുണ്ട്:[1])

  • കാപാരിസ് അഫൈല്ല (Caparis Aphylla) ഇരട്ട മുള്ളുകളുള്ളതും മുകളിലേക്കു വളരുന്നതുമായ ചെറിയ ചെടി[1].
  • കാപാരിസ് സ്പൈനോസ (Caparis Spinosa) നിലത്തു പടർന്നു വളരുന്ന ചെടി[1].
കരീരം
Not evaluated (IUCN 3.1)
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
C. decidua
Binomial name
Capparis decidua
Synonyms
  • Capparis aphylla Roth
  • Capparis decidua Pax
  • Capparis sodada R.Br. [Illegitimate]
  • Sodada decidua Forssk.

കാക്കത്തൊണ്ടിയുമായി ഈ ചെടിയ്ക്ക് നല്ല സാമ്യമുണ്ട്.

കാപാരിസ് അഫൈല്ല (Caparis Aphylla)

തിരുത്തുക

ഇൻഡ്യൻ കേപർ എന്ന ആംഗലേയ നാമവും ഹിന്ദിയിൽ കരീർ, കൈർ, കേർദ, കിരിർ (करीर / कैर) എന്നീ പേരുകളിലും അറിയപ്പെടുന്നു. ആഫ്രിക്ക, മദ്ധ്യപൂർവേഷ്യ, ദക്ഷിണേഷ്യ എന്നിവിടങ്ങളിലെ മരു പ്രദേശങ്ങളിൽ വളരുന്നു. അഞ്ച് മീറ്ററിലധികം ഉയരമില്ലാത്ത, ഇളം തണ്ടുകളുടെ അഗ്രത്തിലല്ലാതെ മറ്റെങ്ങും ഇലകളില്ലാത്ത ഇരട്ട മുള്ളുകളുള്ള ചെടിയാണിത്. നവംബർ - ജനുവരി മാസങ്ങളിൽ തളിരിലകൾ പ്രത്യക്ഷപ്പെടുകയും മാർച്ച്-ഏപ്രിൽ, ഓഗസ്റ്റ്-സെപ്റ്റമ്പർ മാസങ്ങളിൽ ആകർഷകമായ ചുവന്ന പൂക്കൾ ഉണ്ടാവുകയും ചെയ്യുന്നു. മേയ്, ഒക്ടോബർ മാസങ്ങളിൽ പാകമാകുന്ന മാംസളമായ ചുവപ്പു ഫലം പക്ഷികൾ ഉടനടി ഭക്ഷിക്കുന്നു.[2][1].

 
പഴുത്ത കരീരം ഫലങ്ങൾ
 
പച്ച കരീരം ഫലങ്ങൾ

ഇതിന്റെ ഫലം ഭക്ഷണമായി ഉപയോഗിക്കുന്നു. ഉദ്യാനങ്ങളിൽ അലങ്കാര ചെടിയായും, വനവൽകരണത്തിനും, മണ്ണൊലിപ്പു തടയുന്നതിനും വെച്ചു പിടിപ്പിക്കുന്നു.[3].

കാപാരിസ് സ്പൈനോസ (Caparis Spinosa)

തിരുത്തുക

മെഡിറ്റെറേനിയൻ രാജ്യങ്ങളിലും, മൊറോക്കോയിലെ മരുപ്രദേശങ്ങളിലും വളരുന്ന കുറ്റിച്ചെടി. ഇലകളും കായ്കളും ഭക്ഷണമായുപയോഗിക്കുന്നു. [4]

 
കാപാരിസ് സ്പൈനോസ L.
by Otto Wilhelm Thomé

ഔഷധ ശാസ്ത്രം

തിരുത്തുക

കരീരത്തിൽ നിന്ന് വേർതിരിച്ചെടുത്ത ഘടകങ്ങൾ പുരുഷ വന്ധ്യംകരണത്തിനും, രക്തത്തിലെ കൊഴുപ്പ്, പഞ്ചസാര എന്നിവ നിയന്ത്രിക്കുന്നതിനും, കോശങ്ങളുടെ ആയുസ്സ് വർദ്ധിപ്പിക്കുന്നതിനും ഉപയോഗിക്കാവുന്ന ഔഷധമാണന്ന് പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ പഠനങ്ങളിൽ വെളിവായിട്ടുണ്ട്.[5] [6] [7]

ആയുർവേദത്തിൽ

തിരുത്തുക
  • ചെടിയുടെ കൂമ്പും തൊലിയും കായും ഔഷധമായുപയോഗിക്കുന്നു[1]
  • തൊലി കയ്പ്പുള്ളതും വിരേചനഗുണമുള്ളതുമാണ്[1]
  • തൊലി വേദനയോടുകൂടിയ നീരിന് ഉപയോഗിക്കുന്നു[1]
  • വേര് രക്തവാതത്തിനും മഹോദരത്തിനും ഉപയോഗിക്കുന്നു[1]

മഹാഭാരതത്തിൽ

തിരുത്തുക

കർണ്ണപർവ്വം, അദ്ധ്യായം 30, ശ്ലോകം 24 ൽ കരീരവും മറ്റ് മരങ്ങളും വളരുന്ന കാട്ടുപാതയെ പറ്റി കവി പറയുന്നു.

शमी पीलु करीराणां वनेषु सुखवर्त्मसु
अपूपान सक्तु पिण्डीश च खाथन्तॊ मदितान्विताः (VIII.30.24)
  1. 1.0 1.1 1.2 1.3 1.4 1.5 1.6 1.7 അഷ്ടാംഗഹൃദയം, (വിവ., വ്യാ. വി.എം. കുട്ടികൃഷ്ണമേനോൻ), സാംസ്കാരിക വകുപ്പ്, കേരള സർക്കാർ ISBN 81-86365-06-0
  2. Burdak, L.R. (1982). Recent Advances in Desert Afforestation- Dissertation submitted to Shri R.N. Kaul, Director, Forestry Research, F.R.I., Dehra Dun. p.55
  3. Kaul (1963), Ghosh (1977)
  4. Sozzi, GO (2001). "Caper bush: botany and horticulture". Horticultural Reviews. 27. John Wiley & Sons: 125–188.
  5. "Reproductive toxicity of Capparis aphylla (Roth.) in male albino rats International Journal of pharmaceutical and biomedical research" Int J Pharm Biomed Res 2010, 1(3), 102-112
  6. Antihyperglycemic, antioxidant and hypolipidemic effect of Capparis aphylla stem extract in streptozotocin induced diabetic rats Biology and Medicine, Vol 2 (4): 35-44, 2010
  7. Antioxidative and β cell regeneration effect of Capparis aphylla stem extract in streptozotocin induced diabetic rat Biology and Medicine, Vol 3 (3): 82-91, 2011
  • Kaul, R.N. (1963): Need for afforestation in the arid zones of India. LA-YAARAN 13.
  • Ghosh, R.C. (1977): Handbook on afforestation techniques. Dehra Dun.
  • Gupta, R.K. & Prakasah, Ishwar (1975): Environmental analysis of the Thar Desert. Dehra Dun.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കരീരം&oldid=3627699" എന്ന താളിൽനിന്ന് ശേഖരിച്ചത്