മോഹിത്ത് സുറിയുടെ സംവിധാനത്തിൽ മഹേഷ് ഭട്ട് തിരക്കഥ എഴുതി മുകേഷ് ഭട്ട് നിർമ്മിച്ച 2005ൽ പുറത്തിറങ്ങിയ ആക്ഷൻ ത്രില്ലർ ചലച്ചിത്രമാണ് കലിയുഗ്. ഇതിൽ നിരവധി സിനിമകളിൽ ബാലതാരമായി അഭിനയിച്ച കുണാൽ ഖേമു യുവനടന്നായി വന്ന ആദ്യ ചലച്ചിത്രം[1][2], സ്മൈലി സുറി, ദീപാൽ ഷൗ, അമൃത സിങ്, അശുതോഷ് റാണ, ഇമ്രാൻ ഹാഷ്മി എന്നിവരാണ് അഭിനയിച്ചത്[3][4] . ആദ്യരാത്രിയുടെ ദൃശ്യങ്ങൾ ഇന്റർനെറ്റിൽ പുറത്തുവന്നതിനെത്തുടർന്ന് ഭാര്യ ആത്മഹത്യ ചെയ്തതിന് ശേഷം അശ്ലീല വ്യവസായത്തോട് പ്രതികാരം ചെയ്യാൻ പുറപ്പെടുന്ന ഒരു യുവാവിനെ സിനിമ പിന്തുടരുന്നു.

Kalyug
DVD Cover
സംവിധാനംമോഹിത്ത് സുറി
നിർമ്മാണം
രചനJay Dixit (Dialogues)
കഥമോഹിത്ത് സുറി
തിരക്കഥആനന്ദ് ശിവകുമാരൻ
അഭിനേതാക്കൾ
സംഗീതം
ഛായാഗ്രഹണംRituraj Narain
ചിത്രസംയോജനംAmit Saxena
വിതരണംവിശേഷ് ഫീലിംസ്
റിലീസിങ് തീയതി
  • 9 ഡിസംബർ 2005 (2005-12-09)
രാജ്യംIndia
ഭാഷHindi
ബജറ്റ്40 million
സമയദൈർഘ്യം126 minutes
ആകെ600.6 million

കലിയുഗ് 2005 ഡിസംബർ 9-ന് പുറത്തിറങ്ങി. indiapasssion.com എന്ന സാങ്കൽപ്പിക അശ്ലീല വെബ്‌സൈറ്റാണ് ഇത് അവതരിപ്പിച്ചത്, അത് അതേ പേരിൽ ഒരു യഥാർത്ഥ വെബ്‌സൈറ്റിന് പ്രചോദനം നൽകി[5].

കഥതിരുത്തുക

18 വർഷങ്ങൾക്കുമുമ്പ് ദാർ കുടുംബാംഗങ്ങളിൽ ഉൾപ്പെടുന്ന പുഷ്കരൻ (യതിൻ കരയേകർ), കുണാൽ ദാർ (കുണാൽ ഖേമു) എന്നിവരെ ഭീകരർമാറിൽ നിന്ന് കാശ്മീരിലേക്ക് നാടുവിടേണ്ടിവന്നു. പുഷ്കരണും, കുണാലും മുംബൈയിൽ എത്തി ഒരു ചെറിയ മുറിയിൽ തന്നെ താമസിക്കുന്നു. അവിടെനിന്നാണ് കുണാൽ വളർന്നതും അവിടെ ഒരു ജീമിൽ ജോലി ലഭിക്കുന്നതും. എന്നാൽ ഒരു ദിവസം പോലീസ് വാതിൽ മുട്ടുകയും, വിവരം അറിയിക്കുകയാണ് തൻ്റെ അച്ചൻ ഒരു ലോകൽ ട്രെയിനിൽ കൈ വിടുകയും, അവിടെ നിന്ന് വീഴുകയും, ആ വീഴ്ചയിൽ തണെ തൻ്റെ അച്ചൻ കൊല്ലപ്പെടുകയാണ്. വിഷമത്തിലായ കുണാൽ തൻ്റെ അച്ചൻ്റെ അന്ത്യ സംസ്കാര ചടങ്ങ് അർപ്പിക്കുകയും. എന്നാലെ താൻ ഒട്ടയ്ക്ക് ജീവിക്കാൻ പറ്റു. എന്നാൽ തൻ്റെ കുടുംബാംഗങ്ങൾ ജമ്മുവിൽ നിന്ന് വിളിക്കുകയും അറിയിക്കുകയാണ് തൻ്റെ അച്ചൻ രേണുക (സ്മൈലി സുറി) യെ നോക്കണമെന്ന് അറിയിച്ചിരുന്നു. കുണാൽ തൻ്റെ അച്ചൻ നൽകിയ വാക്ക് പാലികുക്കയും ചെയ്തു.

എന്നാൽ രേണുക വരുകയും താൻ അറിയുകയാണ് തൻ്റെ അച്ചൻ്റെ മരണം, അവൾ തിരികെ പോകൻ തിരുമാനിക്കുന്നത്. എന്നാൽ ടിക്കറ്റ് റിസർവേഷൻ അവളെ കുണാലിൻ്റെ കുടെ ഒരു മാസം നിക്കുന്നു. അവിടെ നിന്ന് മാസങ്ങൾക്ക് ശേഷം അവർക്ക് മാറ്റം വരുകയും അവർ പ്രണയത്തിലാവുകയും, വിവാഹം കഴിക്കുകയും ചെയ്തു. അവർ ഒരു ഹോട്ടലിൽ അവരുടെ ആദ്യരാത്രി തുടങ്ങുന്നത്, അവിടെ നിന്ന് അവർ ജോണി (അശുതോഷ് റാണ) എന്ന യുവാവ് മാനേജരോട് ഹണിമൂൺ സ്യൂട്ടിൽ ബുക്ക് ചെയ്യുകയും അവിടെ നിന്നാണ് അവരുടെ ജീവിതം തുടങ്ങുന്നത്. എന്നാൽ കുറച്ചു രാത്രികൾക്കുമുമ്പ്, പോലീസ് വീട്ടിൽ വരുകയും രണ്ടുപേരെ അറസ്റ്റുചെയ്തു ചോദ്യം ചെയ്യുന്നു. അത് വെളിപ്പെടുത്തുന്നത് ഹോട്ടലിൽ നടന്ന അവരുടെ ആദ്യ രാത്രി രഹസ്യമായി റിക്കോർഡ് ചെയ്ത് അത് ഒരു അശ്ലീല വെബ്സൈറ്റിൽ അപ്ലോഡ് ചെയ്തു. ആ വിഡിയോക്ക് നിരവധി വ്യൂസകൾ ഉണ്ടായി. കുണാൽ തിരിച്ചറിയുകയാണ് ജോണിയാണ് എല്ലാത്തിന്റെ കാരണകാരൻ. അതിനിടെയിൽ പോലിസുക്കാർ രേണുകയെ നിർബന്ധിച്ചു കുണാലിനെതിരെ സാക്ഷ്യെപ്പെടുത്താൻ വേണ്ടി നിരവധി പേപ്പറിൽ ഒപ്പിടുന്നു, അവർ വിശ്വാസിപ്പിക്കുന്നു കുണാലാണ് ഇതിന്റെ ഉത്തരവാദി. എന്നാൽ അവളെ വിടുകയും അവിടെ കുണാലിനെ കാണുകയും, കുണാൽ അവളെ സത്യം പറയുകയും, പേപ്പറിൽ ഒപ്പിടരുത് എന്ന് യാചിക്കുകയും ചെയ്തു. എല്ലാം കുറ്റബോധവും, നാണക്കേടും, ആശയക്കുഴപ്പവുംകൊണ്ട് വികാരങ്ങൾ ക്കൊണ്ട് സഹിച്ച രേണുക കുണാലിൻ്റെ മുന്നിൽ തന്നെ ഒന്നാം നിലയിൽ ചാടി ആത്മഹത്യ ചെയ്തു. കളള കേസിൽ കുടുകിയ കുണാലിനെ ജയിലിൽ പോവുകയും ചെയ്തു. നിരപരാധി എന്ന് തെളിയിച്ച കുണാലിനെ ജോണിയേയും അവരുടെ കൂട്ടാളികളെയും പ്രതികാരം ചെയ്യാൻ തിരുമാനിക്കുന്നു. അതിനിടയിൽ ജോണി വെളിപ്പെടുത്തുന്നത് ഇദ്ദേഹം ഒരു ബിസിനസ്കാരിയായ സിമി റോയി (അമൃത സിങ്) യുടെ കുടെയാണ് ജോലി ചെയ്യുന്നത്. സ്വിറ്റ്സർലൻഡിൽ സൂറിച്ചിൽ താമസിക്കുന്ന സിമി റോയിയാണ് രഹസ്യമായി നടത്തുന്ന അശ്ലീല വെബ്സൈറ്റ് നടത്തിപ്പുകാരി. ജോണിയേയും സിമി റോയെയും പ്രതികാരം ചെയ്യാൻ വേണ്ടി കുണാൽ സൂറിച്ചിലോട്ട് തിരിച്ചു.

സൂറിച്ചിൽ എത്തിയ കുണാൽ അവിടെ നിന്ന് അലി (ഇമ്രാൻ ഹാഷ്മി) എന്ന യുവാവിനെ കണ്ടുമുട്ടുന്നു. അലി ഒരു മുതിർന്നവർക്ക് മാത്രം നടത്തുന്ന കടയിൽ ജോലി ചെയ്യുന്നു. അദ്ദേഹത്തിന്റെ കടയിൽ ഒരു മാസികയിൽ പ്രസിദ്ധികരിച്ച അശ്ലീലനടിയെ കണ്ടുമുട്ടുന്നു. ആ അശ്ലീലനടിയാണ് അതേ വെബ്സൈറ്റിൽ ഇദ്ദേഹത്തിന്റെയും രേണുകയുടെ വിഡിയോ ഉൾപ്പെടുത്തിയത്. ഇദ്ദേഹം അലിയുടെ സഹായത്തോടെ പെൺകുട്ടിയെ കണ്ടെത്താൻ പോകുന്നു. കുണാലും അലിയും തിരിച്ചറിയുകയാണ് അവൾ ഒരു പാട്ടുകാരിയാണെന്ന്. എന്നാൽ കുണാൽ ഒരു ബന്ദിയാക്കിയ പെൺകുട്ടിയെ കാണുന്നു. പക്ഷെ അത് അംഗരക്ഷകരുടെ ആക്രമണം നേരിടുകയും, പീന്നീട് അദ്ദേഹം സിമി റോയിയുടെ കാറിൽ ഇടിക്കുകയും ചെയ്തു. അടുത്ത ദിവസം, തൻ്റെ കാമുകി ജെസീക്കയുമായി മദ്യപിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനെ ചൊല്ലി തൻ്റെ മകൾ താന്യയുമായി സിമി വഴക്കിടുന്നത് കുണാൽ കേൾക്കുന്നു. കുനാൽ സിമിയോട് ബ്ലൂ ഫിലിം പോൺ വെബ്‌സൈറ്റിനെക്കുറിച്ച് ചോദിക്കുന്നു, എന്നാൽ സിമി അവനോട് കള്ളം പറയുകയും തനിക്ക് ഇതുമായി ഒരു ബന്ധവുമില്ലെന്ന് വിശദീകരിക്കുകയും ചെയ്യുന്നു. പെൺകുട്ടി ആനി (ദീപാൽ ഷാ) ആണെന്ന് വെളിപ്പെടുത്തുകയും, ഗുജറാത്ത് ഭൂകമ്പത്തിൽ മാതാപിതാക്കളെ കൊന്ന് അവളുടെ ജന്മനാട് തകർന്നതിന് ശേഷം, അവളുടെ അമ്മാവൻ അവളെ ജോണിക്കും സുഹൃത്ത് വിക്കിനും അവളുടെ ഇഷ്ടത്തിന് വിരുദ്ധമായി പണത്തിനായി വിൽക്കുന്നതായും കുനാലിനോട് വെളിപ്പെടുത്തുന്നു. അവൾ രക്ഷപ്പെടാൻ ശ്രമിക്കുന്നു, പക്ഷേ പെട്ടെന്ന് പിടിക്കപ്പെടുകയും ചൂഷണം ചെയ്യപ്പെടാൻ അശ്ലീല വ്യവസായത്തിൽ പ്രവേശിക്കാൻ നിർബന്ധിതയാവുകയും ചെയ്യുന്നു. കുനാലും അലിയും ജോണിയെയും അവന്റെ ഗുണ്ടകളെയും ഒരു കെണിയിലാക്കി ഉഗ്രമായ പോരാട്ടം ആരംഭിക്കുന്നു. അലിയെ ജോണി മാരകമായി കുത്തുന്നു, പക്ഷേ അതേ ബ്ലേഡ് പിടിച്ചെടുത്ത് ജോണിയെയും കൂട്ടരെയും കൊല്ലാൻ അദ്ദേഹത്തിന് കഴിയും. മരിക്കുന്നതിന് മുമ്പ്, അശ്ലീല വെബ്സൈറ്റിന്റെ പ്രധാന സൂത്രധാരൻ സിമി റോയ് ആണെന്നും സൂറിച്ചിലെ റെഡ് ലൈറ്റ് ഡിസ്ട്രിക്റ്റ് നടത്തുന്നയാളാണെന്നും അലി വെളിപ്പെടുത്തുന്നു. കുനാൽ താന്യയോട് സഹായം ചോദിക്കുന്നു, പകരമായി, സിമിയുടെ ജീവിതം നശിപ്പിക്കാൻ അവൻ അവളെ സഹായിക്കും. സ്വന്തം മകളെ തന്റെ പോൺ വെബ്‌സൈറ്റിൽ കാണുന്നത് ടിവി കാണുന്ന സിമി, കുനാലും താന്യയും നേരിടുന്നു, അവിടെ തന്യ സിമിയെ കൊല്ലുന്നു. കുനാൽ സൗജന്യമായി ആനിയുമായി ഒരു പുതിയ ജീവിതം ആരംഭിക്കുന്നു.

അഭിനേതാക്കൾതിരുത്തുക

നീർമ്മാണംതിരുത്തുക

ചിത്രത്തിന് ആദ്യം 'ബ്ലൂ ഫിലിം' എന്ന് പേരിട്ടിരുന്നുവെങ്കിലും പിന്നീട് 'കലിയുഗ്' എന്നാക്കി മാറ്റി[6]. സണ്ണി ലിയോണാണ് ആദ്യം നായിക വേഷം വാഗ്ദാനം ചെയ്തിരുന്നത്, എന്നാൽ ഒരു മില്യൺ ഡോളർ ആവശ്യപ്പെട്ടതിനാൽ സംവിധായകൻ മോഹിത് സൂരി പിന്മാറി.

ഹോം മിഡീയതിരുത്തുക

കലിയുഗിൻ്റെ വിസിഡികളും ഡിവിഡികളും തിയറ്ററുകളിൽ റിലീസ് ചെയ്ത് ആറാഴ്ചയ്ക്ക് ശേഷം ഷെമാരൂ പുറത്തിറക്കി[7] ഡിവിഡിയിൽ കാസ്റ്റ് & ക്രൂ അഭിമുഖങ്ങൾ, കലിയുഗിൻ്റെ ടെലിവിഷൻ പ്രൊമോകൾ, ആദത്ത് റീമിക്സ്, നാല് ഭാഷകളിലെ സബ്ടൈറ്റിലുകൾ എന്നിവ ഉൾപ്പെടുന്നു: ഇംഗ്ലീഷ് തമിഴ്, തെലുങ്ക്, ബംഗാളി എന്നിവ ബോണസ് ഫീച്ചറുകളായി.

ഗാനങ്ങൾതിരുത്തുക

Kalyug
Soundtrack album by Anu Malik
Released29 ഒക്ടോബർ 2005 (2005-10-29)
Recorded2005
GenreFeature film soundtrack
Length39:14
LanguageHindi
LabelSa Re Ga Ma
ProducerAnu Malik, Rohail Hyatt, Jal, Mithoon
Anu Malik chronology
Deewane Huye Paagal
(2005)
Kalyug
(2005)
My Bollywood Bride
(2006)

2005 ഒക്ടോബർ 29-ന് സൗണ്ട് ട്രാക്ക് പുറത്തിറങ്ങി. അനു മാലിക്, ഫൈസൽ റാഫി, രോഹൈൽ ഹയാത്ത്, ജൽ, ഗോഹെർ മുംതാസ്, മിഥൂൻ എന്നിവർ ചേർന്നാണ് സൗണ്ട് ട്രാക്കിലെ ഗാനങ്ങൾ രചിച്ചത്. "ആദത്ത്" എന്ന ട്രാക്ക് ജലിന്റെ അതേ പേരിലുള്ള ആൽബത്തിൽ നിന്ന് വീണ്ടും ഉപയോഗിച്ചു, സംഗീതം മിഥൂൻ പുനഃസൃഷ്ടിച്ചു[8]. ഇന്ത്യൻ വ്യാപാര വെബ്‌സൈറ്റ് ബോക്‌സ് ഓഫീസ് ഇന്ത്യയുടെ കണക്കനുസരിച്ച്, ഏകദേശം 1,400,000 യൂണിറ്റുകൾ വിറ്റു, ഈ ചിത്രത്തിന്റെ സൗണ്ട് ട്രാക്ക് ആൽബം ഈ വർഷത്തെ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ പന്ത്രണ്ടാമത്തെ ആയിരുന്നു[9].

Track listingതിരുത്തുക

Original CD track listing
# ഗാനംSinger(s) ദൈർഘ്യം
1. "Jiya Dhadak Dhadak Jaye"  Rahat Fateh Ali Khan 5:15
2. "Aadat" (rearranged by Mithoon)Atif Aslam 5:36
3. "Dheere Dheere"  Alisha Chinoy 6:12
4. "Ye Pal"  Najam Sheraz 6:26
5. "Aadat (Remix)" (remixed by DJ Suketu)Atif Aslam 4:10
6. "Tujhe Dekh Dekh"  Rahat Fateh Ali Khan 2:42
7. "Thi Meri Dastan"  Anuradha Paudwal, Amit Sana 4:16
8. "Aadat"  Jal 4:30
ആകെ ദൈർഘ്യം:
39:14

അവലംബംതിരുത്തുക

  1. Ashraf, Syed Firdaus (5 December 2005). "Enter the hero from Kashmir". Rediff.com. ശേഖരിച്ചത് 7 June 2015.
  2. Subhash K Jha (21 December 2005). "Kunal Khemu: Child grows up". Sify. മൂലതാളിൽ നിന്നും 18 December 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2 March 2010.
  3. "Kalyug". The Tribune. 9 December 2005. ശേഖരിച്ചത് 7 June 2015.
  4. Tuteja, Joginder. "Kalyug – Beware, as you are being watched!". IndiaGlitz. ശേഖരിച്ചത് 16 October 2016.
  5. Saurav, Kumar (27 May 2009). "Bhatt Film Inspires Desi Sex Trip". Mid-Day. ശേഖരിച്ചത് 7 June 2015.
  6. Ayaz, Shaikh (12 September 2005). "WHY 'BLUE FILM' BECAME 'KALYUG'?". Daily News & Analysis (ഭാഷ: ഇംഗ്ലീഷ്). Mumbai. ശേഖരിച്ചത് 16 October 2016.
  7. "Shemaroo releases KALYUG on home Video". www.glamsham.com. മൂലതാളിൽ നിന്നും 18 October 2016-ന് ആർക്കൈവ് ചെയ്തത്.
  8. Vijayakar, R.M. (22 July 2015). "Singer-Composer Mithoon: Doing Music for Myself Makes Me Very Happy". India West. മൂലതാളിൽ നിന്നും 2020-03-28-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 16 October 2016.
  9. "Music Hits 2000–2009 (Figures in Units)". Box Office India. മൂലതാളിൽ നിന്നും 15 February 2008-ന് ആർക്കൈവ് ചെയ്തത്.
"https://ml.wikipedia.org/w/index.php?title=കലിയുഗ്&oldid=3802800" എന്ന താളിൽനിന്ന് ശേഖരിച്ചത്