ത്രില്ലർ (ആൽബം)

(ത്രില്ലർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അമേരിക്കൻ സംഗീതജ്ഞനായ മൈക്കൽ ജാക്സന്റെ ആറാമത്തെ സ്റ്റുഡിയോ ആൽബമാണ് ത്രില്ലർ. 1982-ൽ എപ്പിക് റെക്കോർട്സ് വഴിയാണ് ഇത് പുറത്തിറങ്ങിയത്. വലിയ വിജയമായിരുന്ന 1979 ലെ ഓഫ് ദ വാൾ എന്ന ആൽബത്തിന്റെ തുടർച്ചയായിരുന്നു ഈ ആൽബം.

ത്രില്ലർ
Studio album by മൈക്കൽ ജാക്സൺ
Releasedനവംബർ 30, 1982 (1982-11-30)
RecordedApril 14 – November 8, 1982
StudioWestlake Recording Studios in Los Angeles
Genre
Length42:19
LabelEpic
Producer
മൈക്കൽ ജാക്സൺ chronology
ഓഫ് ദ വാൾ
(1979)ഓഫ് ദ വാൾ1979
ത്രില്ലർ
(1982)
ബാഡ്
(1987)ബാഡ്1987
Singles from ത്രില്ലർ
  1. "The Girl Is Mine"
    Released: October 18, 1982
  2. "ബില്ലി ജീൻ"
    Released: January 4, 1983
  3. "ബീറ്റ് ഇറ്റ്"
    Released: February 14, 1983
  4. "Wanna Be Startin' Somethin'"
    Released: May 8, 1983
  5. "Human Nature"
    Released: July 3, 1983
  6. "P.Y.T. (Pretty Young Thing)"
    Released: September 19, 1983
  7. "ത്രില്ലർ"
    Released: January 23, 1984

ഈ ആൽബത്തിൽ ഒമ്പത് ട്രാക്കുകൾ ആണുള്ളത്.ഇതിൽ ഏഴെണ്ണം സിംഗിളുകളായി പുറത്തിറങ്ങി. ഇതിൽ നാലെണ്ണത്തിന്റെ രചന നിർവഹിച്ചത് ജാക്സൺ ആയിരുന്നു. ഏഴു സിംഗിളുകളും ബിൽബോട് ഹോട് 100 ലെ ആദ്യ പത്തിൽ ഇടം പിടിക്കുകയും രണ് ണ്ടെണ്ണം ബില്ലി ജീൻ , ബീറ്റ് ഇറ്റ് ഇവ ഒന്നാം സ്ഥാനത്ത് എത്തുകയുo ചെയ്തു. ത്രില്ലർ ഇപ്പോൾ ഏകദേശo 10 കോടിയോളം കോപ്പികൾ വിറ്റഴിക്കപെട്ടിട്ടുണ്ട്. ഇത് ലോകത്തിലെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ആൽബം എന്ന നിലയിൽ ഗിന്നസ് ബുക്കിൽ എത്തിയിട്ടുണ്ട്[1]അമേരിക്കയിൽ ഈ ആൽബം 3.3 കോടി കോപ്പികൾ വിറ്റഴിച്ചിട്ടുണ്ട്[2]. ത്രില്ലർ ജാക്സണെ ആൽബം ഓഫ് ദി ഇയർ അടക്കം 8 ഗ്രാമി നേടികൊടുത്തു.ഇത് അദ്ദേഹത്തെ ഒരു വർഷം ഏറ്റവും കൂടുതൽ ഗ്രാമി പുരസ്കാരം നേടുന്ന വ്യക തി എന്ന പേരിൽ ഗിന്നസിൽ ബുക്കിൽ എത്തിച്ചു.

ത്രില്ലർ ആൽബം ജാക്സെനെ എംടിവിയിൽ പ്രത്യക്ഷപെടാൻ അവരമൊരുക്കി.ത്രില്ലറിലെ ബില്ലി ജീൻ എന്ന ഗാനമാണ് എംടിവി യിൽ പ്രക്ഷേണം ചെയ്ത ആദ്യ കറുത്ത വർഗ്ഗക്കാരുടെ ഗാനം. ഇത് പോപ് സംഗീത ലോകത്തെ വർണ്ണവിവേചനം ഇല്ലാതാക്കാനും ആരംഭ ദത്തിലായിരുന്ന എംടിവി യുടെ ഇന്നത്തെ വളർച്ചയെയും വളരെയധികം സഹായിച്ചു.കൂടാതെ ഇത് പ്രിൻസിനെ പോലുള്ള കറുത്തവർഗ്ഗക്കാരായി സംഗീതജ്ഞരുടെ വളർച്ചയെ വളരെ സഹായിച്ചിട്ടുണ്ട് [3].ഇതിന്റെ തുടർച്ചയായി അന്നത്തെ അമേരിക്കൻ പ്രസിഡണ്ടായിരുന്ന റൊണാൾഡ് റീഗൻ ജാക്സണെ വൈറ്റ് ഹൗസിലേക്ക് ക്ഷണിക്കുകയും അനുമോദിക്കുകയുമുണ്ടയി.

"https://ml.wikipedia.org/w/index.php?title=ത്രില്ലർ_(ആൽബം)&oldid=3150997" എന്ന താളിൽനിന്ന് ശേഖരിച്ചത്