പ്രമുഖ മലയാള നാടകകൃത്തും കവിയുമാണ് കരിവെള്ളൂർ മുരളി. കമ്യൂണിസ്റ്റ് കർഷക പ്രസ്ഥാനങ്ങളുടെ സ്ഥാപകനേതാവും കരിവെള്ളൂർ സമരനായകനുമായ എ.വി.കുഞ്ഞമ്പുവിന്റെയും സ്വാതന്ത്ര്യസമരസേനാനിയും കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകയുമായ കെ. ദേവയാനിയുടെയും മകനായി ജനിച്ചു.[1] നാടക രചനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡടക്കം നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.

കരിവെള്ളൂർ മുരളി
കരിവെള്ളൂർ മുരളി
ജനനംഫലകം:15 നവംബർ
തൊഴിൽകവി, ഗാനരചയിതാവ്, നാടകകൃത്ത്, പ്രഭാഷകൻ
ജീവിതപങ്കാളി(കൾ)കോമളവല്ലി. കെ.വി.
മാതാപിതാക്ക(ൾ)എ.വി. കുഞ്ഞമ്പു, കെ.ദേവയാനി

ജീവിതരേഖ തിരുത്തുക

1955 നവംബർ 15-ന് ഏ.വി.കുഞ്ഞമ്പുവിന്റേയും കെ ദേവയാനിയുടേയും മകനായി അന്നത്തെ മലബാർ ജില്ലയിലെ കരിവെള്ളൂരിൽ ജനിച്ചു. 1976 മുതൽ കണ്ണൂർ കെൽട്രോണിൽ ഔദ്യോഗിക ജീവിതം ആരംഭിച്ചു കണ്ണൂർ കെൽട്രോണിലെ സീനിയർ സ്റ്റോഴ്‌സ് ഓഫീസറായി ജോലിയിൽ നിന്ന് 2013 നവമ്പർ 30 ന് വിരമിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യാ ജീവനക്കാരി കോമളവല്ലി.കെ.വി-യാണ് ഭാര്യ. 20 വർഷത്തോളം കെൽട്രോൺ എംപ്ലോയീസ് അസോസിയേഷൻ (സി.ഐ.ടി.യു)ന്റെ പ്രസിഡന്റായിരുന്നു.

കലാ സാഹിത്യ ജീവിതം തിരുത്തുക

 
കരിവെള്ളൂർ മുരളി, മുംബൈയിലെ ഒരു സാഹിത്യക്യാമ്പിൽ സംസാരിക്കുന്നു,ജനുവരി 2018

കുട്ടിക്കാലം മുതൽ കവിതകളും ഗാനങ്ങളും എഴുതിത്തുടങ്ങി. പത്താംവയസ്സിൽ നാടകത്തിൽ അഭിനയിച്ചുകൊണ്ടാണ് മുരളി തന്റെ കലാ ജീവിതം ആരംഭിക്കുന്നത്. കെ.കെ.ഈയ്യക്കാട് രചിച്ച്, 1966-ലെ കരിവെള്ളൂർ രക്തസാക്ഷിദിനത്തിൽ അരങ്ങേറിയ സ്മാരകം എന്ന നാടകത്തിലാണ് ആദ്യം അഭിനയിച്ചത്. കരിവെള്ളൂർ മുരളിയുടെ ആദ്യകവിതാസമാഹാരം 'എന്റെ ചോന്ന മണ്ണിന്റെ പാട്ട്' 1982-ലാണ് പ്രസിദ്ധീകരിച്ചത്. എ.വി. കുഞ്ഞമ്പു നേതൃത്വം നൽകിയ കരിവെള്ളൂർ സമരത്തെകുറിച്ചുള്ള കവിതയടങ്ങിയതാണു് ആ കൃതി. ഇരുപത്തിയൊന്നാം വയസിൽ 'അപരാജിതരുടെ രാത്രി' എന്ന നാടകമാണ് ആദ്യമായെഴുതിയത്. ആ നാടകാവതരണത്തിന് ജില്ലാതലത്തിൽ അഞ്ച് അവാർഡുകൾ ലഭിച്ചു. 1980 തൊട്ട് 25 വർഷക്കാലത്തോളം കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നടത്തിയ കലാ ജാഥകളിലെ നാടകങ്ങളും കവിതകളും രചിച്ചത് മുരളിയായിരുന്നു.കെൽട്രോൺ ക്ലബ്, കല്യാശ്ശേരി കവിത തീയേറ്റേഴ്‌സ്, അരോളി ശാന്തിപ്രഭ തുടങ്ങിയ നാടകസംഘങ്ങളുമായി സഹകരിച്ചുകൊണ്ട് നാടകപ്രവർത്തനം സജീവമാക്കി.

1987-ൽ കണ്ണൂരിൽ സംഘചേതന എന്ന നാടകസംഘം രൂപികരിച്ചു. അതിന്റെ സ്ഥാപക സെക്രട്ടറിയായിരുന്നു. പിന്നീട് 3 വർഷം പ്രസിഡന്റുമായി പതിനേഴു വർഷം കണ്ണൂർ സംഘചേതനയെ നയിച്ചു. സംഘചേതനയെ ഇന്ത്യയിലെതന്നെ അറിയപ്പെടുന്ന ജനകീയ നാടകപ്രസ്ഥാനമാക്കി മാറ്റുന്നതിൽ നിർണായക പങ്കുവഹിച്ചു അദ്ദേഹത്തിന്റെ നിരവധി രചനകൾ മറ്റ് ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തിയിട്ടുണ്ട്. 1998-ൽ മുരളി രചിച്ച് സംഘചേതന അവതരിപ്പിച്ച ചെഗുവേര നാടകം ആറ് സംസ്ഥാന അവാർഡുകൾ കരസ്ഥമാക്കി. ഒരുവർഷം മുന്നൂറോളം വേദികളിൽ ആ നാടകം അവതരിപ്പിച്ചു. നിരവധി കവിതകളും ലേഖനങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. കേരളത്തിലെ പ്രമുഖനായ സാംസ്കാരിക പ്രഭാഷകനാണ്.പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ സെക്രട്ടറി, പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, കേരള സംഗീത നാടക അക്കാദമി നിർവാഹക സമിതി അംഗം,കേരള പ്രസ് അക്കാദമിയുടെ നിർവാഹകസമിതി അംഗം തുടങ്ങി നിരവധി ചുമതലകൾ വഹിച്ചിട്ടുണ്ട്. .[2

നാടകങ്ങൾ തിരുത്തുക

  • അപരാജിതരുടെ രാത്രി
  • അഗ്രയാനം
  • സംഘഗാനം
  • ജേക്കബ് അലക്സാണ്ടർ എന്തിന് ആത്മഹത്യ ചെയ്തു?
  • വിശ്വനാഥൻ ഓടിക്കൊണ്ടിരിക്കുന്നു
  • അബൂബക്കറിന്റെ ഉമ്മപറയുന്നു
  • കുരുതിപ്പാടം
  • ചെഗുവേര
  • ക്ലാരക്കുഞ്ഞമ്മ ഓർക്കുന്നു
  • ഈ ഭൂമി ആരുടേത് ?

പുരസ്കാരങ്ങൾ തിരുത്തുക

  1. കേരള സാഹിത്യ അക്കാദമി അവാർഡ്[2]
  2. കേരള സംഗീത നാടക അക്കാദമിയുടെ മികച്ച നാടകകൃത്തിനുള്ള അവാർഡ് (ചെഗുവേര)
  3. കേരള സർക്കാറിന്റെ മികച്ച നാടകകൃത്തിനുള്ള അവാർഡ്
  4. അബുദാബി ശക്തി അവാർഡ്
  5. കെ.എസ്.കെ തളിക്കുളം അവാർഡ്
  6. വി.സാംബശിവൻ അവാർഡ്
  7. ഇലവുംമൂട്ടിൽ ശിവരാമപിള്ള അവാർഡ്
  8. വിശിഷ്ട കലാകാരന്മാർക്കുള്ള കേരള സംഗീത നാടക അക്കാദമി അവാർഡ്
  9. മുല്ലനേഴി അവാർഡ് (2015) [3]
  10. ചെറുകാട് അവാർഡ് (2016) [4][5]
  11. മികച്ച നാടക ഗാന രചനയ്ക്കുള്ള കേരള സംഗീത നാടക അക്കാദമി അവാർഡ് (2017)
  12. പി.കെ.നാരായണൻ മാസ്റ്റർ അവാർഡ് (2018)

അവലംബങ്ങൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=കരിവെള്ളൂർ_മുരളി&oldid=3802742" എന്ന താളിൽനിന്ന് ശേഖരിച്ചത്