കരിംപൊട്ടുവാലാട്ടി
നീലി ചിത്രശലഭ കുടുംബത്തിലെ കരിംപൊട്ടുവാലാട്ടി (Dark Cerulean) ഇതേ കുടുംബത്തിലെ പൊട്ടുവാലാട്ടി (Common Cerulean) ശലഭങ്ങളോട് സാമ്യം ഉള്ളവയാണ്. കാട്ടുവാസിയായ ഈ ശലഭത്തെ പുഴയോരങ്ങളിലെ നനഞ്ഞ പ്രതലങ്ങളിൽ കൂടുതലായി കാണുന്നു. ആൺ ശലഭങ്ങളുടെ ചിറകിനുപരിഭാഗം തിളങ്ങുന്ന ഇരുണ്ട നീലനിറമാണ്, പെൺശലഭത്തിന് മങ്ങിയ നീലനിറവും. ചിറകിന്നടിവശം ഇരുണ്ട തവിട്ടുനിറമാണ്. കൂടാതെ മങ്ങിയ വരകളും കാണാം.ദ്രുതഗതിയിൽ പറക്കുന്ന ഈ ശലഭങ്ങൾക്ക് പൂക്കളിൽ വന്നിരിക്കുന്ന സ്വഭാവം കുറവാണ്.മിക്കവാറും ഇലത്തലപ്പുകളിൽ വിശ്രമിക്കുന്നതായാണ് കാണുന്നത്.[1][2][3][4]
കരിംപൊട്ടുവാലാട്ടി (Dark Cerulean) | |
---|---|
Jamides bochus phaidon | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | J. bochus
|
Binomial name | |
Jamides bochus Stoll 1782
|
പൂമൊട്ടുകളിലാണ് മുട്ടയിടുന്നത്.മൊട്ടിനുൾവശം തുരന്നുതിന്നുന്ന സ്വഭാവം ഉണ്ട് ലാർവകൾക്ക്.പൂക്കളുടെയോ പൂമൊട്ടുകളുടെയോ ഉൾവശത്താണ് പ്യുപ്പയായി കഴിയുന്നത്.
ചിത്രശാല
തിരുത്തുക-
നീല ഉൾ ചിറകുകൾ
-
കരിംപൊട്ടുവാലാട്ടി കോഴിക്കോട് നിന്നും
-
കരിംപൊട്ടുവാലാട്ടി
ഇതും കൂടി കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 132. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
- ↑ Savela, Markku. "Jamides Hübner, [1819] Ceruleans". Lepidoptera Perhoset Butterflies and Moths.
{{cite web}}
: Cite has empty unknown parameter:|dead-url=
(help) - ↑ ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, C.T. (1907). The Fauna of British India, Including Ceylon and Burma. Vol. II (1st ed.). London: Taylor and Francis, Ltd. pp. 398–400.
- ↑ ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Swinhoe, Charles (1910–1911). Lepidoptera Indica. Vol. VIII. London: Lovell Reeve and Co. pp. 58–60.
{{cite book}}
: CS1 maint: date format (link)
- പുറം 154 . കേരളത്തിലെ ചിത്രശലഭങ്ങൾ(മലബാർ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി, 2003) ഗ്രന്ഥകർത്താക്കൾ: ജാഫർ പാലോട്ട് , വി.സി. ബാലകൃഷ്ണൻ, ബാബു കാമ്പ്രത്ത്.
പുറം കണ്ണികൾ
തിരുത്തുകJamides bochus എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.