കമ്മാടം കാവ്

(കമ്മട്ടം കാവ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ ഏറ്റവും വലിയ കാവാണ് കമ്മാടം കാവ്. 54.76 ഏക്കർ ആണ് കമ്മാടം കാവിന്റെ വലിപ്പം. കാസർകോട് ജില്ലയിലെ ഭീമനടി വില്ലേജിലാണ് ഈ കാവ് സ്ഥിതിചെയ്യുന്നത്. പലതരത്തിലുള്ള നശിപ്പിക്കൽ ഭീഷണികൾ കമ്മാടം കാവ് നേരിടുന്നുണ്ട്.[1] കമ്മാടത്ത് ഭഗവതി ക്ഷേത്രത്തോട് അനുബന്ധിച്ചുള്ള ഈ കാവ് വളരെ ജൈവവൈവിധ്യപ്രാധാന്യമുള്ളതാണ്. പലതരം സസ്യങ്ങളാലും ജന്തുക്കളാലും സമ്പന്നമാണ് ഈ കാവ്. നീലേശ്വരത്തുനിന്നും 25 കിലോമീറ്റർ കിഴക്കോട്ടുമാറിയാണ് കമ്മാടംകാവ് സ്ഥിതിചെയ്യുന്നത്. അപൂർവ്വമായ മിറിസ്റ്റിക്ക ചതുപ്പ് കമ്മാടം കാവിലുണ്ട്.[2]

കമ്മാടം കാവ്

അത്യപൂർവമായൊരു വനഘടനയാണ് കമ്മാടത്തു കാവിന്റെത്. അർദ്ധഹരിതവനത്തിന്റെ പ്രത്യേകതകൾ ഉള്ള ഈ കാവിൽ ഇരുമുള്ള്(Xylia xylocarpa), ഈട്ടി(വീട്ടി- Dalbergia latifolia), വൈനാവ്(നാഗപ്പൂ-Mesua ferrea), വെണ്ടേക്ക്(വെൺതേക്ക്- Lagerstroemia microcarpa) തുടങ്ങിയ ഘനമരങ്ങൾ വളരുന്നുണ്ട്. പുഴക്കരയിൽ ചോരപ്പാലി (ചോരപ്പൈൻ- Knema attenuate), വെൺകൊട്ട(വെങ്കടവം- Lophopetalum wightianum) എന്നീ മരങ്ങളുമുണ്ട്. കാവിനുള്ളിൽ ഈറ്റക്കാടുകളും ഉണ്ട്. മലയണ്ണാൻ, വേഴാമ്പൽ എന്നിവയും ട്രീ നിംഫ് എന്ന അപൂർവവും തനതുമായ ചിത്രശലഭയിനത്തെയും ഈ കാവിൽ കാണാം. . കാവിനുള്ളിൽ നിന്ന് അഞ്ചോളം കൊച്ചരുവികൾ ഉത്ഭവിക്കുന്നുണ്ട്. ഇവ ഒത്തുചേർന്ന് വലിയൊരു തോടായി പുറത്തേക്കൊഴുകുന്നു. നാലഞ്ചു കിലോമീറ്റർ ഒഴുകി കാര്യങ്കോട് പുഴയിൽ ചേരുന്ന ഈ തോട് കടുത്ത വേനലിലും വറ്റാറില്ല.[3]

ഇതും കാണുക തിരുത്തുക

കമ്മാടംകാവ് മിറിസ്റ്റിക്ക ചതുപ്പ്

അവലംബം തിരുത്തുക

  1. http://kerala.indiaeveryday.in/news-------1285-2864770.htm[പ്രവർത്തിക്കാത്ത കണ്ണി]
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-12-14. Retrieved 2013-12-14.
  3. ഉണ്ണികൃഷ്ണൻ, ഇ (1995). ഉത്തരകേരളത്തിലെ വിശുദ്ധവനങ്ങൾ. മറ്റത്തൂർ തപാൽ, കൊടകര വഴി, തൃശ്ശൂർ 680692: ജീവരേഖ, മറ്റത്തൂർ. pp. 65, 66, 67.{{cite book}}: CS1 maint: location (link)

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=കമ്മാടം_കാവ്&oldid=3916235" എന്ന താളിൽനിന്ന് ശേഖരിച്ചത്